Thursday, September 18News That Matters

ശംസിയ്യ ത്വരീഖത്ത് ആരോപണ കേസ്: ഒത്തുതീർപ്പായി

മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തു തീര്‍പ്പായി. ‘സത്യസരണിയുടെ ചരിത്രസാക്ഷ്യം സമസ്ത 85ാം വാര്‍ഷികോപഹാരം 2012’ എന്ന ഗ്രന്ഥത്തില്‍ ഹസന്‍ ഫൈസി കരുവാരക്കുണ്ട് എഴുതിയ ലേഖനത്തിലായിരുന്നു അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ശിഷ്യന്മാരും ത്വരീഖത്തുകാരെന്ന ആരോപണം ഉയര്‍ന്നത്. ഇതിനെതിരെയാണ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങളുടെ മകന്‍ ഡോ. സയ്യിദ് ഹസന്‍ തങ്ങള്‍, മലപ്പുറം ജെ. എഫ്. സി. എം കോടതി മുമ്പാകെ സമര്‍പ്പിച്ച മാനനഷ്ടകേസ് ആണ്
ഹസന്‍ ഫൈസിയുടെയും സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 14 പ്രതികളുടെയും നിരുപാധിക മാപ്പപേക്ഷ കോടതി സ്വീകരിച്ചു കൊണ്ട് ഒത്തുതീര്‍പ്പാക്കിയത്. മത വിധി പുറപ്പെടുവിക്കാന്‍ അര്‍ഹതയില്ലാത്ത സംഘടനയാണെന്ന് ശംസുല്‍ ഉലമ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ആന്ത്രോത്തിലെ ജെ.എച്ച്.എസ്.ഐ എന്ന സംഘടനയുടെ വ്യാജ ഫത്വ ആധാരമാക്കി എഴുതിയ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ആരോപണങ്ങള്‍ ലേഖകനും പ്രസാധകര്‍ക്കും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടതാണെന്ന് ബോധ്യപ്പെട്ടെന്നും ആറ്റക്കോയ തങ്ങള്‍ക്കും പി. പി. പൂക്കോയ തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കുമുണ്ടായ മാനനഷ്ടത്തില്‍ ഖേദം പ്രകടിപ്പിച്ചു ലേഖനം നിരുപാധികം പിന്‍വലിച്ചതായി രേഖാമൂലം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് കേസ് ഒത്തുതീര്‍പ്പായത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version