ശംസിയ്യ ത്വരീഖത്ത് ആരോപണ കേസ്: ഒത്തുതീർപ്പായി
മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തു തീര്‍പ്പായി. 'സത്യസരണിയുടെ ചരിത്രസാക്ഷ്യം സമസ്ത 85ാം വാര്‍ഷികോപഹാരം 2012' എന്ന ഗ്രന്ഥത്തില്‍ ഹസന്‍ ഫൈസി കരുവാരക്കുണ്ട് എഴുതിയ ലേഖനത്തിലായിരുന്നു അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ശിഷ്യന്മാരും ത്വരീഖത്തുകാരെന്ന ആരോപണം ഉയര്‍ന്നത്. ഇതിനെതിരെയാണ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങളുടെ മകന്‍ ഡോ. സയ്യിദ് ഹസന്‍ തങ്ങള്‍, മലപ്പുറം ജെ. എഫ്. സി. എം കോടതി മുമ്പാകെ സമര്‍പ്പിച്ച മാനനഷ്ടകേസ് ആണ്ഹസന്‍ ഫൈസിയുടെയും സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 14 പ്രതികളുടെയും നിരുപാധിക മാപ്പപേക്ഷ കോടതി സ്വീകരിച്ചു കൊണ്ട് ഒത്തുതീര്‍പ്പാക്കിയത്. മത വിധി പുറപ്പെടുവിക്കാന്‍ അര്‍ഹതയില്ലാത്ത സംഘടന...



















