ക്ഷാമബത്ത കുടിശ്ശികയും ഉടന്‍ അനുവദിക്കുക അധ്യാപകസര്‍വ്വീസ് സംഘടനാ സമിതി.
മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ വിഹിതം ഈടാക്കുന്നതും, ക്ഷാമബത്തശമ്പള പരിഷ്‌ക്കരണ കുടിശ്ശിക പോലുള്ള ആനുകൂല്യ നഷ്ടങ്ങളും കാരണം ജീവനക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, ആയതിനാല്‍ ഉപേക്ഷിച്ച പങ്കാളിത്ത പെന്‍ഷന്‍ വിഹിതം പിടിക്കല്‍ നിര്‍ത്തണമെന്നും, ക്ഷാമ ബത്തശമ്പള, പരിഷ്‌ക്കരണകുടിശ്ശിക തുടങ്ങിയ മുഴുവന്‍ ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കണമെന്നുംഅധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതി സംഘടിപ്പിച്ച ജില്ലാ മാര്‍ച്ചും ധര്‍ണ്ണയും സര്‍ക്കാരിനോടാവശ്യപ്പെട്ടു. കോര്‍പ്പറേറ്റ് അനാസ്ഥയാല്‍ കുത്തഴിഞ്ഞ ജീവനക്കാരുടെ ചികില്‍സാഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, പന്ത്രണ്ടാം ശമ്പള പരിഷ്‌ക്കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും സര്‍ക്കാരിനോടാവശ്യപ്പെട്ടു.സിവില്‍ സ്‌റ്റേഷനുമുമ്പില്‍ നടന്ന അതിജീവന ധര്‍ണ്ണ, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കേരളാ ...