മലപ്പുറം: അന്യായമായി കള്ളക്കേസുകളെടുത്ത് മലപ്പുറം ജില്ലയെ ഭീകര ജില്ലയായി മാറ്റാനുള്ള പോലീസ് – ആര്‍.എസ്.എസ് – സര്‍ക്കാര്‍ ഗുഢാലോചനയെ ശക്തമായി ചെറുക്കുമെന്ന് എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിൽ പറഞ്ഞു. മലപ്പുറം ജില്ലയെ ഭീകരമാക്കാന്‍ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക, എസ്.പി ഓഫീസിലെ മരംമുറി, എടവണ്ണ റിദാനിന്റെ കൊലപാതകം, എ.എസ്.ഐ ശ്രീകുമാറിന്റെ മരണം, കോട്ടക്കല്‍ പോലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിലെ അഴിമതി, താമിർ ജിഫ്രി കസ്റ്റഡി മരണം അടക്കമുള്ള വിഷയങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ഉന്നക പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പീഡന പാരാതിയില്‍ സമാഗ്രാന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വിവിധയിടങ്ങളിലായി ജില്ലാ മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com