Thursday, September 18News That Matters

കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് ഫീസ് വര്‍ധന മരവിപ്പിച്ചു. ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പിന്മാറ്റം. ടാക്‌സി വാഹനങ്ങളുടേത് ഒഴികെയുള്ള മറ്റ് നിരക്കുകള്‍ തുടരും. ഈ മാസം 16 നാണ് 40 രൂപയായിരുന്ന ടാക്‌സി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ഒറ്റയടിക്ക് 283 ആയി ഉയര്‍ത്തിയത്. പ്രതിസന്ധിയിലായ ടാക്‌സി ഡ്രൈവര്‍മാര്‍ അന്നു മുതല്‍ പ്രതിഷേധത്തിലായിരുന്നു. വിമാനത്താവളത്തിനു മുന്നില്‍ ഡ്രൈവര്‍മാരും ടാക്‌സി ഉടമസ്ഥരും നിരവധി സമരങ്ങള്‍ നടത്തി. യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള യുവജന സംഘടനകളും സമരത്തിലായിരുന്നു. നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളും സംഘര്‍ഷവും വിമാനത്താവളത്തില്‍ അരങ്ങേറിയിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് അധിക ഫീസ് ഈടാക്കേണ്ടതില്ലെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version