ഊരകം: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് SYS ഊരകം സർക്കിൾ കമ്മിറ്റി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അഷ്‌റഫിന് നിവേദനം നൽകി. സമൂഹത്തിൽ നടമാടി കൊണ്ടിരിക്കുന്ന മിക്ക തിന്മകളുടെയും പ്രധാന കാരണം ലഹരിയാണെന്നും ത്വരിതഗതിയിൽ ശാശ്വത പരിഹാരം കാണണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.SYS ഊരകം സർക്കിൾ പ്രസിഡണ്ട് മുസ്തഫ ഫാളിലി, ഫിനാൻസ് സെക്രട്ടറി ഷാഫി വെങ്കുളം , യൂസുഫ് പുല്ലഞ്ചാൽ, വാസിഹ് വെങ്കുളം, ഹബീബ് യാറംപടി തുടങ്ങിയവർ സംബന്ധിച്ചു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com