Thursday, September 18News That Matters

പകുതി വില തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പണിതെന്ന് : നജീബ് കാന്തപുരം.

താനും ഓഫർ തട്ടിപ്പിന്റെ ഇരയെന്ന് നജീബ് കാന്തപുരം എംഎല്‍എ. എൻജിഒ കോണ്‍ഫെഡറേഷന്റെ ഒരു യോഗത്തിലും താൻ പങ്കെടുത്തിട്ടില്ല. ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെന്നും’- നജീബ് കാന്തപുരം പറഞ്ഞു.’ സാധാരണക്കാരായ ആയിരക്കണക്കിന് ജനങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ പരിപാടികളില്‍ എംഎല്‍എമാരും മന്ത്രിമാരും പങ്കെടുത്തിട്ടുണ്ട്. അവർ കുറ്റവാളികള്‍ ആണെന്ന് അറിഞ്ഞുകൊണ്ടല്ല പങ്കെടുത്തത്. പെരിന്തല്‍മണ്ണയില്‍ മുദ്ര എന്താണ് ചെയ്യുന്നത് എന്ന് അവിടെ വന്ന് അന്വേഷിക്കാം. ആനന്ദകുമാർ ആണ് ഞങ്ങളോട് ഈ വിഷയത്തെ കുറിച്ച്‌ പറഞ്ഞത്’- എംഎല്‍എ പറഞ്ഞു. സന്നദ്ധസംഘടനയായ മുദ്രയിലൂടെ ഗുണഭോക്താക്കളെ കണ്ടെത്തി നല്‍കിയെന്ന് നജീബ് കാന്തപുരത്തിനെതിരെ ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നജീബ് കാന്തപുരത്തിന്റെ വിശദീകരണം.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version