മലപ്പുറം; ശിവസേന (യു ബി ടി) ജില്ലാ സമിതി രൂപീകരിച്ചു. യോഗം ശിവസേന രാജ്യ പ്രമുഖ് സജി തിരുത്തിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ടി എം കേശവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പെരിങ്ങമല സജി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഉപരാജ്യ പ്രമുഖ് അജയന്‍ കെ ചപ്പാത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിബു ചെമ്മലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി എം കേശവന്‍ (പ്രസിഡന്റ്), കെ ഹരികുമാര്‍ (വൈസ് പ്രസിഡന്റ്), കെ എം രഘു (സെക്രട്ടറി), സി പ്രകാശ് (ജോയിന്റ് സെക്രട്ടറി), ദണ്ഡപാണി നിലമ്പൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.