മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി. മലപ്പുറത്തു നടന്ന പരിപാടി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലിലുല്‍ ബുഖാരി തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഇ.എന്‍. മോഹന്‍ദാസ്, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, ബി.ജെ.പി. നേതാവ് രവി തേലത്ത്, എം.എല്‍.എ മാരായ പി ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി വി ഇബ്രഹീം, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, കേരളാ പത്ര്വപവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിന്റ് ഇസ്മായില്‍ മൂത്തേടം,ഡി എം ഒ ഡോ. ആര്‍. രേണുക, ജില്ലാ ഇന്‍ഫെര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സുബ്രഹ്മണ്യന്‍, ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി.പി. അബ്ദുല്‍ വഹാബ്, എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് സാദിഖ് നടുത്തൊടി, വ്യാപാരി വ്യവസായി ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ സ്വാഗതവും ട്രഷറര്‍ പി.എ അബ്ദുല്‍ ഹയ്യ് നന്ദിയും പറഞ്ഞു. പ്രസ്‌ക്ലബ്ബ് വൈസ്പ്രസിഡന്റുമാരായ ഗീതു തമ്പി, വി.എം. സുബൈര്‍, ജോയിന്റ് സെക്രട്ടറി പി.പി. അഫ്താബ്, കെ.യു.ഡബഌൂ.ജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.അജയകുമാര്‍, സി. പ്രജോഷ്‌കുമാര്‍, സമീര്‍ കല്ലായി, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.പി. റഷാദ്, നസീബ് കാരാട്ടില്‍, ജയേഷ് വില്ലോടി, വിമല്‍ കോട്ടക്കല്‍ നേതൃത്വം നല്‍കി.