മലപ്പുറം : കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്ത സര്‍ക്കാറാണ് സിപിഎമ്മിന്റെതെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലഹരി വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് നടപടികളുണ്ട് എന്ന് പെരുമ്പറയടിക്കുകയല്ലാതെ ഇതിനെ പിടിച്ചു കെട്ടാന്‍ സര്‍ക്കാറിന്റെ കയ്യില്‍ ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി കൊലപാതകങ്ങളും അക്രമണങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കാലാകാലങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് വിഷന്‍ 2025 ന്റെ ഭാഗമായി നാലാമത് ഗ്രാമീണ യാത്ര വരിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. വിഷന്‍ 2025 കോ. ഓര്‍ഡിനേറ്റര്‍ കെ എന്‍ ഷാനവാസ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് സി പി ഷാജി, ഭാരവാഹികളായ നാസര്‍ കൊളക്കാട്ടില്‍, എം ടി ബഷീര്‍, പറവത്ത് ഉമ്മര്‍, യൂസഫ് തറയില്‍, നാസര്‍ കുന്നത്ത്, വി പി ഹനീഫ, മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എം പി മുഹമ്മദ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുജീബ് ടി, ഭാരവാഹികളായ ഫാസില്‍ കരീം, പഞ്ചായത്ത് എം എസ് എഫ് ഭാരവാഹികളായ അര്‍ഷദ്, സാമീര്‍, മണ്ഡലം ദളിത് ലീഗ് പ്രസിഡന്റ് നീലന്‍ കോഡൂര്‍, പി സി മുഹമ്മദ് കുട്ടി മാസ്റ്റര്‍, കെ വി മൊയ്തീന്‍ മാസ്റ്റര്‍, മുജീബ് കരീപറമ്പ്, സിദ്ധീഖ്, ഹൈദരലി, മുനീം പുല്‍പ്പാടന്‍, രായിന്‍കുട്ടി, പി കെ ബഷീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ മുഹമ്മദലി മങ്കരത്തൊടി, കെ എം സുബൈര്‍, ശബീറലി വരിക്കോട് എന്നിവര്‍ പ്രസംഗിച്ചു.