നെല്ലിക്ക ക്യാമ്പയിന്‍: കൃത്രിമ ചേരുവകളില്ലാത്ത പലഹാര വിതരണപദ്ധതിയുമായി ജില്ലാ ഭരണകൂടം
കൃത്രിമ നിറങ്ങളും ചേരുവകളും ഇല്ലാത്ത പലഹാരങ്ങള്‍ ഭക്ഷ്യ സ്ഥാപനങ്ങളില്‍ നല്‍കാന്‍ പദ്ധതിയിട്ട് ജില്ലാ ഭരണകൂടം. ജീവതശൈലി രോഗങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന 'നെല്ലിക്ക' പദ്ധതിയുടെ ഭാഗമായാണ് ഹോട്ടലുകളിലും തട്ടുകടകളിലും എണ്ണ, പഞ്ചസാര, ഉപ്പ് എന്നിവ കുറഞ്ഞതും കൃത്രിമ നിറം ചേര്‍ക്കാത്തതുമായ പലഹാരങ്ങള്‍ എത്തിച്ച് നല്‍കുന്നത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, കേരള കാറ്റേഴ്‌സ് അസോസിയേഷന്‍ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചിത്വമുള്ള അടുക്കളകള്‍ സ്ഥാപിച്ചാണ് പലഹാരം തയ്യാറാക്കുക. പദ്ധതി വിശദീകരിച്ച് തയ്യാറാക്കിയ പ്രചാരണ നോട്ടീസ് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കായിക- ന്യൂനപക്ഷക്ഷേമ മന്ത്രി വി അബ്ദുറഹിമാന്‍ പ്രകാശനം ചെയ്തു. ട്രോമകെയറിന്റെ സഹകരണത്തോടെയാണ് പ്രചാരണം നടത്തുന്നത്. പ്രകാശന ചടങ്ങില്‍ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കളക്...