Thursday, September 18News That Matters

വേങ്ങര മണ്ഡലം ഈദ് ഗാഹ് സംഗമം നടത്തി.

വേങ്ങര മണ്ഡലം ഈദ് ഗാഹ് കമ്മറ്റിക്ക് കീഴിൽ PP HALL കോമ്പൗണ്ടിൽ വിപുലമായ രീതിയിൽ ഈദ് സംഗമം നടത്തി. കോമ്പൗണ്ട് നിറഞ്ഞ വിശ്വാസികൾക്ക് നമസ്കാരത്തിന് ബഹുമാന്യനായ ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി നേതൃത്വം നൽകി. ലഹരിയിൽ നിന്ന് മുക്തമായ ഒരു സമൂഹം വളർന്നു വരേണ്ടത്തിന്റെയും, റമദാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യം നിലനിർത്തേണ്ടതിന്റെയും ആവശ്യകത ഖുതുബയിൽ സൂചിപ്പിച്ചു. ലോകത്ത് വേദനിക്കുന്ന സഹോദരങ്ങൾക്ക് ക്ഷമയും സൗഖ്യവും കിട്ടുവാൻ പ്രത്യേക പ്രാർത്ഥനയും നടത്തി. സംഗമത്തിനുശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു, പരസ്പരം സ്നേഹം പങ്കുവെച്ച് നിറഞ്ഞ മനസ്സുമായി ഈദ് ഗാഹിൽ നിന്ന് പിരിഞ്ഞു പോയി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version