Wednesday, January 21News That Matters

Author: admin

ഇൻസ്റ്റഗ്രാം വഴി പരിചയം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ

MALAPPURAM
ചെന്നൈ : ഇൻസ്റ്റ​ഗ്രം വഴി പരിചയപ്പെട്ട ഉത്തരേന്ത്യക്കാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാൻ ശ്രമിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് അറസ്റ്റിലായത്. ഹരിയാന പൊലീസും സൈബർ ക്രൈം വിഭാ​ഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് ഗുരുഗ്രാം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നു. ജനുവരി 31ന് പരാതി നൽകിയിത്.തുടർന്ന് ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെയാണ് ചെന്നൈയിൽ നിന്നും ദുബായ് വഴി ഈജിപ്തിലേക്കു കടക്കാൻ നിഷാം ശ്രമിച്ചത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ പ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ഇടവിളകിറ്റ് വിതരണം നടത്തി.

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിളകിറ്റ് വിതരണം നടത്തി. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ പരിപാടി ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വിവിധ വാർഡുമെമ്പർമാർ, കർഷകപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 2300 ഗുണഭോക്താക്കൾക്ക് തികച്ചും സൗജന്യമായിട്ടാണ് കിഴങ്ങുവർഗ്ഗ കിറ്റ് വിതരണം ചെയ്യുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

Accident
പാലക്കാട് മുണ്ടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്.  സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് ദീപ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ട്രെയിനില്‍ പരിചയപ്പെട്ടു; പിന്നാലെ വീട്ടിലെത്തി ദമ്ബതികളെ മയക്കി ആറ് പവൻ കവര്‍ന്നു; യുവാവ് അറസ്റ്റില്‍

CRIME NEWS
ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട ദമ്ബതികളുടെ വീട്ടിലെത്തി ജ്യൂസില്‍ മയക്കുഗുളിക ചേർത്ത് നല്‍കി ആറ് പവൻ സ്വർണാഭരണം കവർന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂർ വാടാനപ്പള്ളി സ്വദേശി തിണ്ടിക്കല്‍ ബാദുഷയെ (34)യാണ് വളാഞ്ചേരി പൊലീസ് തിരുവനന്തപുരത്തുനിന്ന് പിടികൂടിയത്. വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍ പമ്ബിനു സമീപത്തെ കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതിയെയുമാണ് (68) മയക്കിക്കിടത്തി മാലയും വളയുമുള്‍പ്പെടെ ആറു പവനുമായി കടന്നത്.ഫെബ്രുവരി 11നായിരുന്നു സംഭവം. കാലുവേദനയെ തുടർന്ന് കൊട്ടാരക്കരയില്‍ ആയുർവേദ ഡോക്ടറെ കാണിച്ച്‌ തിരികെ വരികയായിരുന്നു ദമ്ബതികള്‍. ഇവരുമായി ട്രെയിനില്‍വെച്ച്‌ സൗഹൃദം സ്ഥാപിച്ച പ്രതി പിന്നീട് വീട്ടിലെത്തിയാണ് സ്വർണാഭരണം കവർന്നത്. നാവികസേനയില്‍ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞാണ് ഇയാള്‍ പരിചയപ്പെട്ടത്. നാവികസേന ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയക്ക് സൗ...

INL ജില്ലാ സെക്രട്ടറി കോൺഗ്രസ് (എസ്) ൽ ചേർന്നു

MALAPPURAM
മലപ്പുറം : ഐ എൻ എൽ ജില്ലാ സെക്രട്ടറി സി.അബ്ദുൽ മജീദ്, നിലമ്പൂർ നിയോജക മണ്ഡലം വൈസ്പ്രസിഡൻ്റ് കെ.കുഞ്ഞിക്കോമു, എടക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദീഖ് ചെറുവലത്ത്, പ്രസിഡന്റ് സി.ടി.മുഹമ്മദ് തുടങ്ങി ഇരുപതോളം പ്രവർത്തകർ കോൺഗ്രസ് എസിൽ ചേർന്നതായി ജില്ലാ പ്രസിഡന്റ് ജോസ് വർഗീസ് അറിയിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം മുസ്തഫ കടമ്പോട്ട്, വൈസ് പ്രസിഡണ്ട് കെ ടി എ സമദ്, ജനറൽ സെക്രട്ടറി നാസർ പുൽപ്പറ്റ, പ്രകാശ് കുണ്ടൂർ, ശശി മാസ്റ്റർ, മോഹനൻ അരീക്കോട്,സി എം തോമസ് എന്നിവർ പ്രസംഗിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മയക്കുമരുന്നുമായി യുവതി പിടിയിൽ

KANNUR, LOCAL NEWS
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്. ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും ...

കഴുത്തില്‍ മുറിവ്, ശരീരമാസകലം നീലനിറം; 14കാരന്‍ മരിച്ചനിലയില്‍

LOCAL NEWS
തിരുവന്തപുരത്ത് വിദ്യാര്‍ഥി വീടിനുള്ളില്‍ മരിച്ചനിലയില്‍. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അലോക് നാദിനെയാണ് (14) കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന്റെ ഒരു ഭാഗത്ത് മുറിവുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. അലോക് നാദ് മുകളിലത്തെ നിലയിലെ മുറിയിലാണ് പതിവായി കിടക്കുന്നത്. ഇന്നലെ രാത്രി പതിവ് പോലെ കിടക്കാന്‍ പോയ അലോക് നാദ് ഇന്ന് രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാതിരുന്നതിനെ തുടര്‍ന്ന് മുറിയില്‍ പോയി നോക്കുമ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ അച്ഛന്‍ വിദേശത്താണ്. അമ്മയും സഹോദരിയും അലോക് നാദിനെ അന്വേഷിച്ച് മുറിയില്‍ എത്തിയപ്പോള്‍ കട്ടിലില്‍ അനങ്ങാതെ കിടക്കുകയായിരുന്നു കുട്ടി. ഉടന്‍ തന്നെ നാട്ടുകാരെ വിളിച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇതിനോടകം തന്നെ കുട്ടിയ്ക്ക് മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരമാസകലം നീലനിറത്തിലാണ് കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്...

സിപിഐ എം വേങ്ങര ഏരിയാ കമ്മറ്റി സംഘടിപ്പിച്ച കാല്‍നട ജാഥ പ്രയാണം തുടങ്ങി

VENGARA
വേങ്ങര: കേരളം എന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യമുയര്‍ത്തി കേന്ദ്ര അവഗണനക്കെതിരേ മലപ്പുറം ജി എസ് ടി ഓഫീസിനു മുമ്പില്‍ സിപിഐ എം സംഘടിപ്പിക്കുന്ന ഉപരോധ സമരത്തിന്റെ പ്രചരണാര്‍ത്ഥം വേങ്ങര ഏരിയാ കമ്മറ്റി സംഘടിപ്പിച്ച കാല്‍നട ജാഥ പ്രയാണം തുടങ്ങി. ഒതുക്കുങ്ങല്‍ പുത്തൂരില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ ഉദ്ഘാടനം ചെയ്ത് കെ ടി അലവിക്കുട്ടി നയിക്കുന്ന ജാഥയാണ് വേങ്ങരയില്‍ പര്യടനം നടത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ 9 ന് ഒതുക്കുങ്ങല്‍ പട്ടണത്തില്‍ നിന്നും ആരംഭിച്ച ജാഥ മുനമ്പത്ത്, മൂലപ്പറമ്പ്, കാരാത്തോട്, പഞ്ചായത്ത്, സിനിമാഹാള്‍ ജംഗ്ഷന്‍, ചേറൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം അച്ചനമ്പലം അങ്ങാടിയില്‍ സമാപിച്ചു. ഒതുക്കുങ്ങലില്‍ എം ഹനീഫ അധ്യക്ഷനായി. സി സൈതലവി സ്വാഗതം പറഞ്ഞു. മുനമ്പത്തെ സ്വീകരത്തില്‍ എ അലവിക്കുട്ടി അധ്യക്ഷനായി. പി ഹസ്‌കര്‍ സ്വാഗതം പറഞ്ഞു. മൂലപ്പറമ്പില്‍ ഇ മുഹമ്മദ് കുട്ടി അധ്യക്ഷന...

അലീന ടീച്ചറുടെ മരണം ഉത്തരവാദി സര്‍ക്കാര്‍: കെ പി എസ് ടി എ

MALAPPURAM
മലപ്പുറം: ആറു വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം നല്‍കാതെ അലീനടീച്ചറെ മരണത്തിലേക്ക് തള്ളിവിട്ട വിദ്യാഭ്യാസ വകുപ്പ് നിലപാടില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ മലപ്പുറം ഉപജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി. ഉപജില്ലാ പ്രസിഡണ്ട് രാജന്‍ മണ്ണഴി അധ്യക്ഷത വഹിച്ച സംഗമം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.വി.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം വി. രഞ്ജിത്, പി.സുബോധ്, കെ. ഹാരിസ്, പി. ജലീല്‍, റിഹാസ് , മുഹ്‌സിന തുടങ്ങിയവര്‍ സംസാരിച്ചു. ശരത് സ്വാഗതവും കെ.കെ.അബ്ദുല്‍ ഹമിദ് നന്ദിയും രേഖപ്പെടുത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കച്ചേരിപ്പടി തുമ്മരുത്തി മഹല്ല് ജുമുഅത്ത് പള്ളിയുടെ പുനർനിർമാണത്തിന് തുടക്കം

VENGARA
വേങ്ങര: കച്ചേരിപ്പടി തുമ്മരുത്തി മഹല്ല് ജുമുഅത്ത് പള്ളിയുടെ പുനർനിർമാണത്തിന് തുടക്കം കുറിക്കുന്ന കർമ്മം 2025 ഫിബ്രവരി 22ന് രാവിലെ 8 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. ചടങ്ങിൽ തിരൂരങ്ങാടി ഖാളി അബ്ദുല്ല കുട്ടി മഖ്ദൂമി പ്രാർത്തനക്ക് നേതൃത്വം നൽകും. അബ്ദുൾ ഖാദർ അഹ്സനി മമ്പീതി, ഓടക്കൽ അലിഹസ്സൻ എന്ന കുഞ്ഞാപ്പു മുസ്ല്യാർ, എൻ അബ്ദുള്ള മുസ്ല്യർ ചേറൂർ ഖത്തീബുമാരായ മുഹമ്മത് ശരീഫ് ദാരിമി 'ലിവാഹുദ്ധീൻ ദാരിമി' ഫള്ലു റഹ് മാൻ ഫൈസി, അബൂബക്കർ അഹ്സനി 'ബാദുഷ നിസാമി 'മുസ്ഥഫ ഫൈസി, ഉസൈർ ഫൈസി, സയ്യിദ് ഹാഷിം തങ്ങൾ (കുഞ്ഞുമോൻ) പറമ്പിൽ പടി, അബ്ദുറഹിമാൻ മുസ്ലിയാർ, തുടങ്ങിയ പന്ധിതർ നേതൃത്വം നൽകുന്ന ചടങ്ങിന് പി. ഉബൈദുള്ള എം.എൽ.എ, കെ.പി.സി സി സിക്രട്ടറി കെ.പി. അബ്ദുൽ മജീദ്, മസ്ജിദ് നിർമാണ കമ്മറ്റി രക്ഷാധികാരി എൻ ടി അബ്ദു നാസർ എന്ന കുഞ്ഞുട്ടി, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മൻസൂർ കോയ ...

കരാറുകാരൻ്റെ അനാസ്ഥ; കുടിവെള്ളം മുട്ടിച്ച് ജലജീവൻ

VENGARA
പറപ്പൂർ: ജലനിധി ഇരിങ്ങല്ലൂർ എസ്. എൽ ഇ സി ക്ക് കീഴിൽ നടക്കുന്ന ജലജീവൻ മിഷൻ പ്രവർത്തികൾ കരാറുകാരൻ്റെ അനാസ്ഥ മൂലം സ്തംഭിച്ചതോടെ കുടിവെള്ള പ്രശ്നം രൂക്ഷമായി. കോൺട്രാക്ടർമാർ സർക്കാരിനെതിരെ നടത്തുന്ന സമരത്തിന് പുറമെ കുടിശ്ശിക ലഭിക്കാനുണ്ടെന്നാരോപിച്ച് കരാറുകാരൻ പാതി വഴിയിൽ പ്രവർത്തി നിർത്തിപ്പോയ തോടെ നിലവിലുള്ള കുടി വെള്ളവും മുടങ്ങിയ അവസ്ഥയായി. 5.20 കോടിയുടെ പദ്ധതി 3.68 കോടിക്കാണ് കരാറുകാരൻ ഏറ്റെടുത്തിട്ടുള്ളത്.ജലജീവൻ മിഷൻ പ്രകാരമുള്ള പ്രവർത്തി നടന്നു കൊണ്ടിരിക്കെ, കരാറുകാരൻ നിലവിൽ സമിതി കുടിവെള്ളം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പൈപ്പുകൾ മുഴുവൻ തകർത്തു കൊണ്ടാണ് പുതിയ പൈപ്പുകൾ ഇട്ടിരിക്കുന്നതെന്ന് എസ്.എൽ. ഇ സി കമ്മറ്റിക്കാർ പറയുന്നു. നിലവിലെ പൈപ്പുകൾ പൊട്ടിയത് കാരണം സമിതിയുടെ ഭാഗമായ എടയാട്ടുപറമ്പ്, ചേക്കാലിമാട് ഉൾപ്പെട്ട പ്രദേശങ്ങളിൽ 130 ഓളം കുടുംബങ്ങൾക്ക് ഇപ്പോഴും ജല വിതരണം പുനസ്ഥാപിക്കാൻ സമിതിക്...

വൈലത്തൂരിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി

MALAPPURAM
വൈലത്തൂർ: ആദൃശേരി കാവപ്പുരയിൽ മാതാവിനെ മകൻ കത്തി കൊണ്ട് കുത്തിയും, ഗ്യാസ് സിലിണ്ടർ തലക്കിട്ടും ക്രൂരമായി കൊലപ്പെടുത്തി. നന്നാട്ട് ആമിനയാണ് (62) മരിച്ചത്. കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബു (കാവപ്പുരയിലെ ഇറച്ചി വ്യാപാരി ) എന്നവരുടെ മകനാണ്  മുസമ്മിൽ(30) മാനസിക രോഗിയായ മുസമ്മിലാണ് കൃത്യം നടത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.  വീട്ടിൽ പിതാവടക്കം മൂന്നു പേർ മാത്രമാണുണ്ടായിരുന്നത്. പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. താനൂർ ഡിവൈ.എസ്.പി ഫയസിൻ്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു. കൽപ്പകഞ്ചേരി പോലീസ് പ്രാഥമികാന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. മൃതദേഹം അൽപ്പ സമയത്തിനകം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ...

വേങ്ങര ഗ്രാമ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം കൂടി

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ അഭിമുഖ്യത്തിൽ കാർഷിക വികസന സമിതി യോഗം കൂടി. "കൃഷിസമൃദ്ധി" പദ്ധതി മുഖ്യ അജണ്ടയായി വച്ച് കൂടിയ യോഗത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ യോഗം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അപർണ പദ്ധതി വിശദീകരിച്ച് സംസാരിച്ചു. യോഗത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ, കാർഷിക വികസന സമിതി അംഗങ്ങളായ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, കർഷക പ്രതിനിധികൾ, CDS ചെയർപേഴ്സൻ തുടങ്ങിയവർ യോഗത്തിൽ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. " കൃഷിസമൃദ്ധി" പദ്ധതി എത്രയും പെട്ടെന്ന് സമയബന്ധിതമായി തുടങ്ങുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് യോഗം അവസാനിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അരീക്കോട് വൻ കുഴൽപണ വേട്ട

MALAPPURAM
അരീക്കോട് വൻ കുഴൽപണ വേട്ട 1.40 കോടിയുമായി താമരശ്ശേരി സ്വദേശി പിടിയിൽ. അരീക്കോട് വിളയിൽ വെച്ചാണ് പോലീസ് നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടികൂടിയത്. KL 59 U 3567 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന താമരശ്ശേരി സ്വദേശി അബ്ദുൾ നാസർ (59) ആണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണന്ന് അരീക്കോട് എസ് എച്ച് ഒ സ്റ്റേഷനിൽ അറിയിച്ചു. https://www.youtube.com/shorts/xjlbJUaeURg?feature=share...

ലഗേജിലെന്താ…..? ബോംബാ…!!

KERALA NEWS
കോഴിക്കോട്: ലഗേജിന്റെ ഭാരക്കൂടുതൽ ചോദ്യംചെയ്ത വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് ലഗേജിൽ ബോംബാണെന്ന് മറുപടി പറഞ്ഞ യാത്രക്കാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി റഷീദിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ കൊലാലംപൂരിലേക്ക് പോകാന്‍ വേണ്ടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയതായിരുന്നു റഷീദ്. തുടര്‍ന്ന് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് ബാഗില്‍ നിശ്ചിത തൂക്കത്തിലേറെ സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയും ബാഗിലെന്താണെന്ന് ഉദ്യോഗസ്ഥന്‍ ചോദിക്കുകയും ചെയ്തത്. എന്നാല്‍ ബോംബുണ്ട് എന്ന പരിഹാസരൂപേണെയുള്ള മറുപടിയാണ് റഷീദ് നല്‍കിയത്. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയും നെടുമ്പാശ്ശേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന യുവാവ് അറസ്റ്റിൽ

CRIME NEWS
മമ്പാട്: വാടക വീടു കേന്ദ്രീകരിച്ച് MDMA വിൽപ്പന നടത്തിവന്ന യുവാവിനെ നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് പിടികൂടി. 3.3 ഗ്രാം MDMAയുമായി മേപ്പാടം കൂളിക്കൽ സ്വദേശി പുതുമാളിയേക്കൽ നൗഷാദ് (42) നെയാണ് SI ടി.പി. മുസ്തഫ അറസ്റ്റു ചെയ്തത്. നിലമ്പൂർ DYSP സാജു.കെ.അബ്രഹാമിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നിലമ്പൂർ പോലീസും ഡാൻസാഫും ചേർന്ന് ഇന്ന് രാവിലെ 10.00 മണിയോടെ മേപ്പാടം കൂളിക്കൽ എന്ന സ്ഥലത്ത് പ്രതി കുടുംബസമേതം താമസിക്കുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് MDMA കണ്ടെടുത്ത്. ബാംഗ്ലൂരിൽ നിന്നും കൊണ്ടു വരുന്ന MDMA ഗ്രാമിന് 3000 രൂപ നിരക്കിലാണ് പ്രതി വിൽപ്പന നടത്തിയിരുന്നത്. MDMA തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കും. സിപിഒ സുജിയും ഡാൻസാഫ് അംഗങ്ങളായ സുനിൽ.എൻ.പി, അഭിലാഷ് കൈപ്പിനി, കെ.ടി.ആശിഫ് അലി, ടി.നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും ചേർന്നാണ് പ്രതിയെ പിട...

ടിപ്പർ മറിഞ്ഞു യുവതി മരിച്ചു.

Accident
കൂടരഞ്ഞി: കൂടരഞ്ഞി-പൂവാറൻതോടിൽ രാത്രി 10 മണിയോടെ ഉണ്ടായ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. പൂവാറൻതോട് സ്വദേശി കൊടിഞ്ഞി പുറത്ത് ജംഷീന (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി സ്വദേശിനിയായ യുവതിക്കും ഇവരുടെ കൂടെ ഉണ്ടായിരുന്ന 3 യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട് .പരിക്കേറ്റവരെ തിരുവമ്പാടി ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി. പൂവാറൻതോട് ഒറ്റപ്ലാവ് വളവിൽ ആണ് അപകടം നടന്നത്.ജംഷീനയുടെ മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ആണുള്ളത്. തുടർനടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നികുതി കൊള്ളക്കെതിരെ ചെണ്ടപ്പാറായ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

TIRURANGADI
എ ആര്‍ നഗര്‍: നികുതികൊള്ള അവസാനിപ്പിക്കുക സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും, ഭൂ നികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനെതിരെ അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ ആര്‍ നഗര്‍ വില്ലേജ് ഓഫീസ് പരിസരത്ത് അബ്ദുറഹിമാന്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ഡി.സി.സി അംഗം എ കെ എ നസീര്‍ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹംസ തെങ്ങിലാന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി, മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ സി അബ്ദുറഹിമാന്‍, പി കെ മൂസ ഹാജി, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മാരായ മൊയ്ദീന്‍ കുട്ടി മാട്ടറ, ഹസ്സന്‍ പി കെ, സക്കീര്‍ ഹാജി, സുരേഷ് മമ്പുറം, മജീദ് പൂളക്കല്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നിയാസ് പി സി എന്നിവര്‍ സംസാരിച്ചു. മഹിളാ കോണ...

വിവാഹേതരബന്ധം; ആട്ടുകല്ല് തലയിലിട്ട് ഭര്‍ത്താവിനെ കൊന്ന് ഭാര്യ

LOCAL NEWS
ചെന്നൈ: വിവാഹേതരബന്ധത്തെച്ചൊല്ലി തര്‍ക്കം രൂക്ഷമായതിന് പിന്നാലെ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. തമിഴ്‌നാട് കുംഭകോണം മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗര്‍ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭര്‍ത്താവ് അന്‍പരശ(42)നെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയത്. പത്ത് വര്‍ഷം മുന്‍പായിരുന്നു കലൈവാണിയും അന്‍പരശനും തമ്മില്‍ വിവാഹിതരായത്. തിരുഭുവനത്തെ ബേക്കറിയില്‍ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അന്‍പരശന്. അവിടെ ജോലി ചെയ്യുന്ന സ്ത്രീയുമായി അന്‍പരശന്‍ അടുപ്പത്തിലായി. സംഭവം അറിഞ്ഞതോടെ കലൈവാണി ഇതേപ്പറ്റി അന്‍പരശനോട് ചോദിക്കുകയും ഇരുവരും തമ്മില്‍ തര്‍ക്കമാകുകയും ചെയ്തു. ഇതിന് പിന്നാലെ ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് അന്‍പരശന്‍ മരപ്പണിക്ക് പോയി. കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീക്കൊപ്പം അന്‍പരശനെ കലൈവാണി വീണ്ടും കണ്ടു. ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴച്ച് കഴിഞ്ഞ് അന്‍പരശന്‍ ഉറങ...

രായിരിമംഗലം ജി.എൽ.പി.സ്കൂളിൽ 96 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു.

LOCAL NEWS
താനൂർ: ചിറക്കൽ, "ആദരം 2025" എന്ന് പേരിട്ട ജി.എൽ.പി സ്കൂൾ രായിരിമംഗലത്തിന്റെ 96 മത് വാർഷികവും പി.ടി.സി.എംശ്രീ രാധാകൃഷ്ണൻ എം യാത്രയയപ്പ് ചടങ്ങും താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ശ്രീമതി സുബൈദ ഒ.കെ ഉദ്ഘാടനം ചെയ്തു വാർഡ് കൗൺസിലർ ശ്രീ ദീബീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി പി മുസ്തഫ താനൂർ ബിപിസി ശ്രീകുഞ്ഞികൃഷ്ണൻ, കെ പി എൻ എം യു പി സ്കൂളിലെ പ്രധാന ആധ്യാപിക മറിയ ടീച്ചർ വികസന സമിതി അംഗം ടി അറുമുഖൻ മുൻ പ്രധാന അധ്യാപിക ശ്രീമതി ഉഷാകുമാരി,പിടിഎ പ്രസിഡണ്ട് ജിതേഷ് പി കെ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാജിമോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു പ്രധാന അധ്യാപകൻ ശ്രീ വിനോദ് ഇ. കെ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീമതി ശാന്തി നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളുടെ യും എൽഎസ്എസ് ജേതാക്കളെയും ടാലന്റ് സെർച്ച് എക്സാം റാങ്ക് ജേതാക്കള...

MTN NEWS CHANNEL

Exit mobile version