ജോലിക്കിടെ ഷോക്കേറ്റതിനെത്തുടർന്ന് മലയാളി യുവാവ് മരിച്ചു. ജിദ്ദ ഹരാസാത്തില്‍ ബ്രോസ്റ്റ് കടയില്‍ ജോലിചെയ്യുന്ന മലപ്പുറം വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ആണ് മരിച്ചത്. ഷോപ്പിലെ ബ്രോസ്റ്റ് മെഷീനില്‍ നിന്ന് ഷോക്കേറ്റതിന് പിന്നാലെയായായിരുന്നു മരണം. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും അപകടത്തില്‍ പരിക്കേറ്റു. ഭാര്യ: സഹ്‌ല, മക്കള്‍: ബാസിത്ത്, സാബിത്ത്, സാദത്ത്.