ഊരകം: രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സ്മരണാർത്ഥം ഊരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എം.കെ. മാനു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എ. അറഫാത്ത് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ എം.പി. വേലായുധൻ മാസ്റ്റർ, സി.പി. മറിയാമു, എ.കെ. കദീജ, കുട്ടൻ മഡോണ, എം.കെ. ഷറഫുദ്ധീൻ, എൻ.ടി. സക്കീർ ഹുസൈൻ, എം.സി. ആഷിക്ക്, കെ.കെ. മുഹമ്മദ് റാഫി, കോണിയത്ത് അബ്ദു, എം. ഭാസ്കരൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
