Wednesday, September 17News That Matters

കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്.

ന്യൂഡല്‍ഹി: കോള്‍ ഫീച്ചറില്‍ നിര്‍ണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. കൂടാതെ കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്‌സ്ആപ്പ് എല്ലാവരെയും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. സംഭാഷണങ്ങള്‍ സുഗമവും കൂടുതല്‍ ആകര്‍ഷകവുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗ്രൂപ്പ് കോളുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും വ്യക്തികളെ ക്ഷണിക്കാനും കഴിയും. കോള്‍ ആരംഭിക്കാന്‍ പോകുമ്പോള്‍ എല്ലാവര്‍ക്കും ഒരു അറിയിപ്പ് ലഭിക്കും. കൂടാതെ കോളുകളില്‍ പുതുതായി ഇന്‍-കോള്‍ ഇന്ററാക്ഷന്‍ ടൂളുകള്‍ ലഭ്യമാണ്. ഇമോജികള്‍ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും. കോള്‍സ് ടാബില്‍ കോളില്‍ ആരൊക്കെയാണ് പങ്കെടുക്കുന്നത് എന്നിവ കാണിക്കുന്നു, കൂടാതെ ഇന്‍വൈറ്റ് ലിങ്കുകള്‍ പങ്കിടാന്‍ സാധിക്കും. ലിങ്കിലൂടെ ആരെങ്കിലും പുതുതായി ജോയിന്‍ ചെയ്യുമ്പോള്‍ കോള്‍ ക്രിയേറ്റേഴ്‌സിന് അലേര്‍ട്ടുകളും ലഭിക്കും. എല്ലാ കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാണ്. പുതിയ അപ്‌ഡേറ്റുകള്‍ ആഗോളതലത്തില്‍ ലഭ്യമായി തുടങ്ങി, വരും ദിവസങ്ങളില്‍ എല്ലാ ഉപയോക്താക്കളിലേക്കും ഇതെത്തുമെന്നാണ് റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പില്‍ ഒരു കോള്‍ എങ്ങനെ ഷെഡ്യൂള്‍ ചെയ്യാം

വാട്‌സ്ആപ്പില്‍ കോള്‍ ഷെഡ്യൂള്‍ ചെയ്യാന്‍, ആപ്പ് തുറന്ന് കോള്‍സ് ടാബിലേക്ക് പോകുക. കോള്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് വിളിക്കേണ്ട കോണ്‍ടാക്റ്റ് അല്ലെങ്കില്‍ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. കോള്‍ ഉടന്‍ ആരംഭിക്കുന്നതിന് പകരം, ഷെഡ്യൂള്‍ കോള്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇവിടെ തീയതിയും സമയവും സെറ്റ് ചെയ്യുക, ഇത് വിഡിയോ കോളാണോ ഓഡിയോ കോളാണോ എന്ന് തെരഞ്ഞെടുക്കുക, സ്ഥിരീകരിക്കാന്‍ പച്ച ബട്ടണ്‍ ടാപ്പ് ചെയ്യുക. ഷെഡ്യൂള്‍ ചെയ്ത കോള്‍ നിങ്ങളുടെ കോള്‍ ലിസ്റ്റില്‍ ദൃശ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version