വേങ്ങര : ഗസ്സ മുനമ്പിലെ ഇസ്രായേൽ നരനായാട്ടിൽ കൊല്ലപ്പെട്ടവരും, മുറിവേൽപ്പിക്കപ്പെട്ടവരും, നിരാലംബരുമായ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇപ്രാവശ്യം നമ്മുടെ ഈദ് സമർപ്പിക്കണമെന്ന് ഈദുഗാഹുകളിൽ ഉദ്ബോധനങ്ങളുയർന്നു. കണ്ണമംഗലം എരണിപ്പടി ഓഡിറ്റോറിയത്തിന് മുന്നിൽ സംഘടിപ്പിച്ച ഈദുഗാഹിന് അമീൻ മമ്പാട് നേതൃത്വം നൽകി. എ. ഹംസ മാസ്റ്റർ, ഇ. കെ ഖാദർ ബാബു, നാസർ മണ്ടോട്ടിൽ, ടി. പി ആലിമൊയ്‌ദീൻ, അരീക്കൻ മൊയ്‌തീൻ കുട്ടി, ഇ. കെ ആലിമൊയ്‌ദീൻ എന്നിവർ നേതൃത്വം നൽകി.