വേങ്ങര :വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ വിശ്വാസികൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നൽകി ചെറിയ പെരുന്നാൾ ദിനത്തിലെ ഈദ് ഗാഹ്. വേങ്ങര ടൗൺ ഈദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ പി എച്ച് ഗ്രൗണ്ടിൽ നടന്ന ഈദ് ഖുതുബയും തുടർന്ന് പ്രതിജ്ഞക്കും സ്ത്രീകളും കുട്ടികളുമടക്കംആയിരങ്ങൾ പങ്കെടുത്തു.ലഹരി വ്യാപനത്തിനെതിരെ ശക്തമായ പ്രവർത്തനങ്ങൾക്ക് പെരുന്നാൾദിനത്തെ ഉപയോഗപ്പെടുത്തണമെന്നും ദൈവദൈവഭയവുംമതഗ്രന്ഥങ്ങളിലുള്ള നിർദ്ദേശങ്ങളും വിശ്വാസികൾക്ക് ഇത്തരം ലഹരികളിൽ നിന്നും മാറി നിൽക്കാൻ വലിയ നിർദ്ദേശങ്ങൾ ആണ് നൽകുന്നത് എന്നും സമൂഹത്തിൽ വർദ്ധിച്ചുവരുന്നരാസ ലഹരികൾവലിയ പ്രത്യാഘാതങ്ങൾ ആണ് നാട്ടിൽ ഉണ്ടാക്കുന്നതെന്നും,കുടുംബത്തെയും നാടിനെയും തലമുറയെയും നശിപ്പിക്കുന്ന ഇത്തരം തിന്മകൾക്കെതിരെ മുത്ത പ്രഖ്യാപനത്തിന് തയ്യാറാകണമെന്നുംഈദ് സന്ദേശത്തിൽ ഖത്തീബ് പി.കെ. നൗഫൽഅൻസാരി ഉണർത്തി. ടൗൺ ഈദ് ഗാഹ് കമ്മറ്റി അംഗങ്ങളായഎൻ ടി അബ്ദുറഹ്മാൻ പി മുജീബ് റഹ്മാൻ, കെ അബ്ബാസ് അലി , ഹാറൂൺ റഷീദ്,എം എം റഷീദ് ,എൻ ടി മുഹമ്മദ് ശരീഫ്, എൻ ടി ബാബു,കെ വി മുഹമ്മദ്, സിടി ഹംസ ,സി ടി മൊയ്തീൻ,പാലപ്പുറ അവറാൻകുട്ടി ,സി എംഅഫ്സൽഎന്നിവർ നേതൃത്വം നൽകി.