മലപ്പുറം നഗരസഭയുടെ അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു
മലപ്പുറം: ഭരണസംവിധാനങ്ങൾ ആർദ്രതയോടെ ദൗത്യനിർവഹണം നടത്തുമ്പോൾ അത് സാധാരണക്കാരുടെ ജീവിതത്തിൽ പ്രഭ പരത്തുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നിർമ്മിച്ച അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. വയോജന ക്ഷേമ രംഗത്ത് മലപ്പുറം നഗരസഭ നടപ്പിലാക്കിയ പദ്ധതികൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. കാലാനുസൃതമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പിലാക്കുന്നതിലും നഗരസഭ സൃഷ്ടിച്ച മാതൃക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ഇടം നേടി. മുതിർന്ന പൗരന്മാരോട് കാണിക്കുന്ന സവിശേഷമായ ശ്രദ്ധ ഒരു ജനതയുടെ സംസ്കാരത്തിന്റെ സൂചികയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ മുഖ്യാതിഥിയായി. പശ്ചിമബംഗാൾ പബ്ലിക് സർവീസ് കമ്മീഷൻ അംഗം സാബിർ എസ്. ഗഫാർ വിശിഷ്ടാതിഥിയായിരുന്നു. മൂന്നു കോടി 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്...