Thursday, September 18News That Matters

MALAPPURAM

‘ഇന്‍ഷുറന്‍സ് തുകയ്ക്കായി കന്നുകാലികളോട് ക്രൂരത; പരാതിയുമായി ക്ഷീരകർഷകർ

MALAPPURAM
മലപ്പുറം കുറ്റിപ്പുറം എടച്ചലത്ത് വിലക്കുറവില്‍ വാങ്ങുന്ന കന്നുകാലികൾ ചാവുമ്പോൾ വലിയ തുക ഇൻഷുറൻസിൽ നിന്ന് തട്ടിയെടുക്കുന്നുവെന്ന് പരാതി. ഇന്‍ഷുറന്‍സ് തുകയ്ക്കു വേണ്ടി ചില കച്ചവടക്കാർ കന്നുകാലികളെ സംരക്ഷിക്കാതെ ചാവാൻ അവസരമുണ്ടാക്കുന്നുവെന്നാണ് പരാതി.  കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കാലികളെ ചില കച്ചവടക്കാർ മേയാനെന്ന പേരില്‍ ഭാരതപ്പുഴയിലെ തുരുത്തുകളില്‍ കെട്ടിയിടുന്നുണ്ട്‌.  കൊടും വെയിലില്‍ വെള്ളമോ ഭക്ഷണമോ അടക്കമുള്ള സംരക്ഷണം കിട്ടാതെ കാലികള്‍ ചത്തുവീഴുന്നുമുണ്ട്‌. പശുക്കള്‍ ചത്തുപോയെന്ന് കാണിച്ച് ഉടമസ്ഥർ വലിയ തുക ഇന്‍ഷുറന്‍സ് ആനുകൂല്യം നേടുന്നുണ്ടെന്നാണ് ചില ക്ഷീര കർഷകരുടെ പരാതി. "15000 - 20000 രൂപയ്ക്ക് പശുവിനെ വാങ്ങി 70000 - 80000 രൂപയ്ക്കൊക്കെ ഇൻഷുർ ചെയ്യുന്നു. എന്നിട്ട് എവിടെയെങ്കിലും കെട്ടിയിടുന്നു. ഒന്നോ രണ്ടോ മാസം കൊണ്ട് ഇവ ചത്തുപോകും. എന്നിട്ട് ഇൻഷുറൻസ് തുക വാങ്ങിയെടുക്കുന്നു"- ...

റാഫ് വാഹന പ്രചരണ ജാഥ ഇന്നലെ കരിയങ്കല്ലിൽ സമാപിച്ചു.

MALAPPURAM
മലപ്പുറം: ജില്ലാ ഭരണകൂടവും റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറവും സംയുക്തമായി കരുതലും കൈത്താങ്ങ് എന്ന പേരിൽ പ്രചരണമാരംഭിച്ച വീഡിയോ വാൾ പ്രചരണ ജാഥയുടെ മൂന്നാം ദിവസം കൊണ്ടൊട്ടി കരിയങ്കല്ലിൽ സമാപിച്ചു. റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിനും വേണ്ടിയുള്ള ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ മഞ്ചേരി ബസ്‌ സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച വീഡിയോ വാൾ വാഹന പ്രചരണ ജാഥ തുറക്കൽ ബൈപ്പാസ് , നിലമ്പൂർ റോഡ്, പുതിയ സ്റ്റാൻറ്, വള്ളുവമ്പുറം, മോങ്ങം, നെടിയിരുപ്പ്, കൊണ്ടോട്ടി, ചിറയിൽചുങ്കം, പുളിയൻപറമ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച് കരിയങ്കല്ലിൽ സമാപിച്ചു. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സൗജന്യ ലഘുലേഖ വിതരണവും നടത്തി. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു, ജില്ലാ വൈസ് പ്രസിഡണ്ട് നൗഷാദ് മാമ്പ്ര,ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ, സാബിറ ചേളാരി,വിജയൻ കൊളത്തായി, യു അരുൺ, ഹംസ പുത...

യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
തിരുനാവായ കൊടക്കൽ അജിത പടിക്ക് സമീപത്തെ പുഞ്ചപ്പാടത്താണ് സംഭവം അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് അഷറഫിൻ്റെ മകൻ അഷ്ഫാഖ് (21) മരണപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളേജിലെ MBBS വിദ്യാർത്ഥിയാണ്. ഇന്ന് (ചൊവ്വ ഏപ്രിൽ 22 ) പകൽ 12 മണിയോടെയാണ് മൃതദേഹം കുളത്തിൽ നാട്ടുകാർ കണ്ടെത്തിയത്.

പരപ്പനങ്ങാടി എക്‌സൈസിന്റെ വന്‍ രാസലഹരി വേട്ട….

MALAPPURAM
പരപ്പനങ്ങാടി എക്‌സൈസിന്റെ വന്‍ രാസലഹരി വേട്ട…. എക്‌സൈസിന്റെ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി പരിശോധന നടത്തി വരവേ ഒതുക്കുങ്ങല്‍ ഭാഗത്ത് കാറില്‍ ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി ഷനൂജും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ ഒതുക്കുങ്ങല്‍ ഗാന്ധി നഗറില്‍ നിന്നും മുണ്ടോത്തു പറമ്പ് താമസിക്കുന്ന കാരാട്ട് വീട്ടില്‍ അബു മകന്‍ സൈഫുള്ളനെ 18 ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഒരാഴ്ചയായി നടത്തി വരുന്ന രഹസ്യ പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്. സൈഫുള്ളാന്റെ ബലെനോ കാറിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ബെലനോ കാറും , ലഹരിവസ്തു വില്‍പ്പനയില്‍ നിന്ന് ലഭിച്ച 50000 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയിഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ദിനേശ്, പ്രദീപ് ...

റോഡുസുരക്ഷ വാഹന പ്രചരണ ജാഥ: രണ്ടാം ദിവസം പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ചു എടവണ്ണയിൽ സമാപിച്ചു

MALAPPURAM
മലപ്പുറം : ജില്ലാ ഭരണകൂടവും റാഫും സംയുക്തമായി സംഘടിപ്പിച്ച റോഡുസുരക്ഷ: ലഹരി വ്യാപനം തടയൽ വീഡിയോവാൾ വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിവസം പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ചു. തുടർന്ന് പട്ടിക്കാട്, പാണ്ടിക്കാട്, മേലാറ്റൂർ, ഇരിങ്ങാട്ടിരി, കരുവാരക്കുണ്ട്, കാളികാവ്, വണ്ടൂർ, നടുവത്ത്, വടപുറം, മമ്പാട്, എടവണ്ണ എന്നിവിടങ്ങളിൽ സഞ്ചരിച്ച് എടവണ്ണയിൽ സമാപിച്ചു. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദുവിൻ്റെ അധ്യക്ഷതയിൽ ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റാഫ് വണ്ടൂർ മേഖല പ്രസിഡണ്ട് പി. ചന്ദ്രശേഖരൻ, പി.പ്രസന്നകുമാർ, പി പ്രമോദ് കുമാർ, ഏടി ഷംസുദ്ദീൻ, യുപി മുഹമ്മദ് റഫീഖ്,എൻ വി. ശ്രീകൃഷ്ണകുമാർ, മുംതാസ് ബീഗം, അലവിക്കുട്ടി മാസ്റ്റർ, കൃഷ്ണവാര്യർ, അബ്ദുൽ ഹക്കീം , കെ സി നിർമ്മല , ലക്സോൺ ടാറ്റ ഇ.വി മാർക്കറ്റിംഗ് മാനേജർ യു. അരുൺ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു. റാഫ്ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ സ്വാഗതവ...

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു, പോക്‌സോ കേസില്‍ യുവതി അറസ്റ്റില്‍

MALAPPURAM
തിരൂരില്‍ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി വീഡിയോ പകര്‍ത്തിയ കേസില്‍ യുവതി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സാബിക് ആണ് പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയത്. തിരൂര്‍ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണെന്ന് പൊലീസ് സൂചിപ്പിച്ചു. 2021 മുതല്‍ ഇതുവരെ കുട്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയും മയക്കുമരുന്ന് കാരിയറായി ഉപയോഗിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പുരത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയില്‍ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ നാലുവര്‍ഷമായി പീഡനം തുടരുകയായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള വെള്ളാപ്പള്ളിയുടെ ശ്രമം അപഹാസ്യം: തിയ്യ മഹാസഭ

MALAPPURAM
മലപ്പുറം; മലബാരിലെ തിയ്യരെ ഈഴവരാക്കി ചിത്രീകരിക്കാന്‍ വെള്ളാപ്പള്ളി നടത്തുന്ന ശ്രമം അപഹാസ്യമെന്ന് തിയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം പറഞ്ഞു. തിയ്യ മഹാസഭ നിലമ്പൂര്‍ മേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ തിയ്യരെ ഈഴവരാക്കാനുള്ള ശ്രമം നടക്കില്ല. തിയ്യരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ഇനി അനുവദിക്കില്ലെന്നും ഇതു വരെ തെറ്റിദ്ധരിപ്പിക്കപ്പെട്ട തിയ്യര്‍ ബോധവല്‍ക്കരണത്തിലൂടെ എസ് എന്‍ ഡി പി വിട്ട് തിയ്യ മഹാസഭയില്‍ കൂട്ടമായി അണിചേരുന്ന അവസ്ഥയാണിപ്പോള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തിയ്യര്‍ ഈഴവന്റെ ഉപജാതി അല്ല. തിയ്യര്‍ പ്രത്യേക സമുദായമാണ്. ആചാര അനുഷ്ഠാനങ്ങള്‍, സംസ്‌കൃതം, വൈദ്യം, കളരി, പൂരക്കളി, തുടങ്ങിയ നിരവധി പൈതൃകം കാത്ത് സൂക്ഷിക്കുന്ന സമുദായമാണ് തിയ്യര്‍ എന്നും ഗണേഷ് അരമങ്ങാനം കൂട്ടിച്ചേര്‍ത്തു.മേഖല പ്രസിഡണ്ട് അനീഷ് പെരിഛാത്ര അദ്ധ്യക്ഷത വഹിച്ചു. സ...

കാപ്പ ചുമത്തി നാടുകടത്തിയയാൾ നിയമം ലംഘിച്ച് വീട്ടിലെത്തി, പൊലീസ് പിടിയിലുമായി

MALAPPURAM
കുണ്ടോട്ടി: കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത്‌ നാടുകടത്തിയയാൾ നിയമം ലംഘിച്ച് വീട്ടിലെത്തിയതിന് വീണ്ടും അറസ്റ്റിൽ.പുളിക്കല്‍ പെരിയമ്ബലം മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റ് പാലക്കുളങ്ങര ഹരീഷ് ചീരക്കോട് (അനില്‍ -48) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഇയാള്‍ വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എസ്.ഐ വി. ജിഷിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പിടികൂടുകയായിരുന്നു.നാട്ടിലെ റേഷന്‍ കടയില്‍ നിന്ന് ഉടമയെ ഭീഷണിപ്പെടുത്തി സാധനങ്ങള്‍ തട്ടിയെടുത്ത കേസിലും നേരത്തെ മറ്റൊരു കേസില്‍ പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ് ഹരീഷ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജിയുടെ ഉത്തരവനുസരിച്ച്‌ പ്രതിയെ ജില്ലയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കാപ്പ ചുമത്തി നാടുകടത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മഞ്ചേരി സബ് ജയിലില്‍...

ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പിടിയില്‍.

MALAPPURAM
കേരളം അടക്കം 17 സംസ്ഥാനങ്ങളില്‍ ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തുന്ന പ്രതി പൊന്നാനിയില്‍ പിടിയില്‍. കൊല്ലം പെരിനാട് ഞാറക്കല്‍ അലീന മൻസില്‍ എസ്. അമീറിനെയാണ് പൊന്നാനി പൊലീസ് ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പൊന്നാനിയിലെ ഒരു ലോഡ്ജില്‍ അനധികൃത ചീട്ടുകളി നടക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇൻസ്പെക്ടർ ജലീല്‍ കറുത്തേടത്തിന്‍റെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിനിടെയാണ് പ്രതി പിടിയിലാകുന്നത്. പൊലീസ് പരിശോധനയില്‍ വിവിധ വ്യക്തികളുടെ പേരിലുള്ള 26 ബാങ്ക് പാസ് ബുക്കുകളും എ.ടി.എം കാർഡുകളും മൊബൈല്‍ ഫോണുകളും സിമ്മും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു.പൊന്നാനി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്‍റെ നിർദേശ പ്രകാരം സൈബർ പൊലീസിന് കൈമാറി. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews...

കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ൽ MDMA വി​ൽ​പ​ന: യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ.

MALAPPURAM
പൊ​ന്നാ​നി: കോ​ഴി​ക്ക​ട​യു​ടെ മ​റ​വി​ൽ എം.​ഡി.​എം.​എ വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പൊ​ന്നാ​നി തേ​ക്കെ​പ്പു​റം പു​ത്ത​ൻ​പു​ര​യി​ൽ ഫൈ​സ​ൽ (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 14 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി. പൊ​ന്നാ​നി​യി​ൽ മു​മ്പ് ല​ഹ​രി വി​ൽ​പ​ന കേ​സു​ക​ളി​ൽ പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള​നു​സ​രി​ച്ച് പൊ​ലീ​സ് ക്രൈം ​സ്ക്വാ​ഡി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഫൈ​സ​ലി​നെ വ്യാ​ഴാ​ഴ്ച​യാ​ണ് പി​ടി​കൂ​ടി​യ​ത്. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നാ​യി ക​വ​ചം പൊ​ന്നാ​നി എ​ന്ന പേ​രി​ൽ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പൊ​ലീ​സ് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കി വ​രി​ക​യാ​ണ്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. വി​ശ്വ​നാ​ഥി​ന്റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് തി​രൂ​...

അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

MALAPPURAM
മലപ്പുറം: അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത അധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കാടാമ്പുഴ എയുപി സ്‌കൂളിലെ അധ്യാപകന്‍ സെയ്തലവിയാണ് രക്ഷപ്പെട്ടത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിനിടെയാണ് രക്ഷപ്പെട്ടത്. അധ്യാപകരുടെ പിഎഫ് അക്കൗണ്ട് ഹാക്ക് ചെയ്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം മാറ്റാന്‍ ശ്രമിച്ചതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. കാടാമ്പുഴ പൊലീസാണ് സെയ്തലവിയെ അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ എച്ച് എം അറിയാതെ ആയിരുന്നു തുക മാറ്റാന്‍ ശ്രമിച്ചത്. സെയ്തലവിക്കെതിരെ എട്ടു കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബസുടമയും ജീവനക്കാരും യാത്രക്കാരുമൊന്നിച്ചു, കാരുണ്യ യാത്രയിൽ സമാഹരിച്ചത് 5,66,031 രൂപ

MALAPPURAM
മലപ്പുറം: ഒരു ബസ്സും യാത്രക്കാരും നാട്ടുകാരും ജീവനക്കാരും ഒന്നിച്ച് കൈകോർത്തതോടെ ആശ്വാസമായത് വൃക്ക രോഗികൾക്ക്. വൃക്ക രോഗികൾക്ക് ചികിത്സക്ക് തുക കണ്ടെത്താൻ 'ഇൻഷാസ്' ബസ് കാരുണ്യയാത്രയിലൂടെ സമാഹരിച്ചത് 5,66,031 രൂപ. തുക പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഡയാലിസിസ് സെന്‍ററിന് കൈമാറി. പ്രവാസിയായ എടത്തനാട്ടുകര പാറക്കോടൻ ഫിറോസ്ഖാൻ ആണ് ബസ് ഉടമ. ഇക്കഴിഞ്ഞ റംസാൻ 27നാണ് വൃക്ക രോഗികള്‍ക്ക് വേണ്ടി ഇൻഷാസ് ബസും ജീവനക്കാരും മുന്നിട്ടിറങ്ങിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

MALAPPURAM
മലപ്പുറം:മലപ്പുറം പാണ്ടിക്കാട് വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ലോറിയും ഓട്ടോറിക്ഷയും വാനുമാണ് അപകടത്തിൽപ്പെട്ടത്. സിമന്റ്‌ കയറ്റി വന്ന ലോറിയുടെ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടുകയായിരുന്നു. ലോറിക്കടിയിൽപെട്ട് ഓട്ടോറിക്ഷ പൂർണമായും തകർന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വിജ്ഞാന കേരളം മലപ്പുറം ബ്ലോക്ക് ജോബ് സ്‌റ്റേഷന്‍ ഉദ്ഘാടനവും ജനപ്രതിനിധികള്‍ക്കുള്ള പരിശീലനവും

MALAPPURAM
മലപ്പുറം : മലപ്പുറം ബ്ലോക്കില്‍ വിജ്ഞാന കേരളം ജന പ്രതിനിധികള്‍ക്കുള്ള പരിശീലനവും ജോബ് സ്‌റ്റേഷന്‍ ഉദ്ഘാടനവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷതവഹിച്ചു. മൊറയൂര്‍ , പൂക്കോട്ടൂര്‍, ആനക്കയം, കോഡൂര്‍, പൊന്മള, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കുള്ള കില പരിശീലനമാണ് നടന്നത്.  ബ്ലോക്ക് കോ. ഓര്‍ഡിനേറ്ററും കെ. ആര്‍ പി യുമായ കെ എം റഷീദ്,  കെ ആര്‍ പി സക്കീന പുല്‍പ്പാടന്‍, ഡിആര്‍ പി മാരായ രാജന്‍ മാസ്റ്റര്‍, ഹരിദാസന്‍ മാസ്റ്റര്‍, ടിമാറ്റിക്ക് എക്‌സ്‌പേര്‍ട്ട് സഹീറ എന്നിവര്‍ ക്ലാസെടുത്തു. ജോയിന്റ്  ബി ഡി ഒ അജയ് ഘോഷ്, ജി ഇ ഒ സുള്‍ഫീക്കര്‍ അലി, ബ്ലോക്ക് മെമ്പര്‍മാരായ എം ടി ബഷീര്‍, ജലീല്‍ മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍, എ കെ മഹനാസ്, സുബൈദ എം, ബഷീര്‍ പി ബി  , ആര്‍ പി മാരായ റ...

ആദിവാസികള്‍ക്ക് ഭക്ഷ്യക്കിറ്റും വീട്ടുപകരണങ്ങളും വിതരണം ചെയ്തു

MALAPPURAM
മലപ്പുറം : ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നതൃത്വത്തില്‍ വിഷു പ്രമാണിച്ച് നിലമ്പൂര്‍ മേഖലയിലെ ആദിവാസികള്‍ക്ക് ഭക്ഷ്യ കിറ്റും വീട്ടുപകരണങ്ങളും വിതരണം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ജി. മോഹന്‍കുമാര്‍ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. ടി പി മോഹന്‍ദാസ്, ട്രഷറര്‍ പാറപ്പുറത്ത് കുഞ്ഞുട്ടി, സെക്രട്ടറി പി വാസു മാസ്റ്റര്‍, അബ്രഹാം ചാക്കുങ്കല്‍, സഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘ഹാപ്പി അവർ ഓഫർ’ വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന പരാതി; പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

MALAPPURAM
മലപ്പുറം : മഞ്ചേരിയിൽ ‘ഹാപ്പി അവർ ഓഫർ’ വിൽപ്പനയിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ചെന്ന പരാതിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച വ്യാപാരസ്ഥാപനത്തിന് ജില്ലാ ഉപഭോക്തൃ കമ്മിഷൻ 10,000 രൂപ പിഴ ചുമത്തി. 2024 ഒക്ടോബർ ഒന്നിന് കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങുമ്പോഴാണ് രണ്ടാം തീയതി മുതൽ ഓഫർ വിലയിൽ സാധനങ്ങൾ ലഭിക്കുമെന്ന് ഉപഭോക്താവിനെ അറിയിച്ചത്. എംആർപിയും ഓഫർ വിലയും കാണിക്കുന്ന ബ്രോഷറും പരാതിക്കാരൻ നൽകിയിരുന്നു. ഇതുപ്രകാരം സാധനങ്ങൾ വാങ്ങി ബില്ലെഴുതുമ്പോൾ പച്ചക്കറിക്ക് മാത്രമാണ് ഓഫർ വിലയെന്നും മറ്റുള്ളവയുടെ ഓഫർ വില അതത് സമയം പ്രഖ്യാപിക്കുമ്പോൾ മാത്രമേ ഉണ്ടാവുകയുള്ളൂയെന്നും അറിയിച്ചു. എന്നാൽ നോട്ടീസിലോ കടയിലോ ഇതുസംബന്ധിച്ച് വിവരങ്ങൾ ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിയാണ് മഞ്ചേരി കരിക്കാട് സ്വദേശി ബാലകൃഷ്ണൻ കമ്മിഷനിൽ പരാതി നൽകിയത്. പരാതിക്കാരനുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് 10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് മോഹൻ...

വാഹന ഡീലര്‍മാര്‍ക്ക് ഡീലര്‍ഷിപ്പ് അനുമതി പത്രം സുതാര്യത കൊണ്ടുവരണം

MALAPPURAM
വാഹന ഡീലര്‍മാര്‍ക്ക് സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ഡീലര്‍ഷിപ്പ് അനുമതി പത്രം സംബന്ധമായ വിഷയത്തില്‍ സുതാര്യത കൊണ്ടുവരണമെന്ന് കേരള സ്‌റ്റേറ്റ് യൂസഡ് വെഹിക്കിള്‍ ഡീലേഴ്‌സ് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡണ്ട് അനില്‍ വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സിദ്ദീഖ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കാജാ ഹുസൈന്‍ അനുസ്മരണം ശശീന്ദ്രന്‍ കണ്ണൂര്‍ നിര്‍വഹിച്ചു.സംസ്ഥാന ട്രഷറര്‍ സുമീര്‍ കൊല്ലം, ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍ ടി സി മജീദ് മഞ്ചേരി , തുടങ്ങിയവര്‍ സംസാരിച്ചു.ലഹരി ഉപയോഗത്തിനെതിരെ താലൂക്ക്,ഏരിയാ അടിസ്ഥാനത്തില്‍ ബോധവല്‍ക്കരണം നടത്താന്‍ സമ്മേളനം തീരുമാനിച്ചു. ഒ ടി പി ഡീലര്‍മാര്‍ക്ക് അയക്കുന്ന വിധത്തില്‍ പരിവാഹന്‍ സോഫ്റ്റ്‌വെയര്‍ പുനക്രമീകരിക്കണമെന്നും സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുജീബ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അലി കുറ്റി...

കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു, യുവാവിനും യുവതിക്കും ദാരുണാന്ത്യം

MALAPPURAM
മലപ്പുറം: കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുട്ടിക്കടവ് സ്വദേശി മുരളി മന്ദിരത്തിൽ അമർ ജ്യോതി, ബന്ധു ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.45നായിരുന്നു അപകടം. കരിമ്പുഴ ടാമറിന്റ് ഹോട്ടലിനു സമീപത്ത് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബ​സ് ബൈ​ക്കി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടമുണ്ടായത്. നിലമ്പൂരിൽ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബൈ​ക്കിന്റെ നി​യ​ന്ത്ര​ണം വി​ട്ടതോടെ ഇ​രു​വ​രും ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. അ​മ​ർ ജ്യോ​തി സം​ഭ​വ ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ത്യ​യെ ഉ​ട​ൻ തന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത...

അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഉത്തരമേഖലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു

MALAPPURAM
മലപ്പുറം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഉത്തരമേഖലാ സമ്മേളനം മെയ് 18ന് ഞായറാഴ്ച മലപ്പുറത്ത് നടത്തും. സമ്മേളനത്തിന്റെ നടത്തിപ്പിനായി 101 അംഗ സ്വാഗത സംഘ രൂപീകരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി അപ്പുട്ടി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രാജന്‍ തോട്ടത്തില്‍, എന്‍ ശോഭന്‍ ബാബു, പി മോഹനന്‍ പാലക്കാട്, സി എ നാരായണന്‍ കാസര്‍ഗോഡ്, ഗണേശന്‍ വയനാട് എന്നിവര്‍ സംസാരിച്ചു .കെ പി അപ്പൂട്ടി (ചെയര്‍മാന്‍), പി സി കൃഷ്ണന്‍കുട്ടി വയനാട് ,എന്‍ വി ഷണ്മുഖന്‍ ആചാരി പാലക്കാട് ( വൈസ് ചെയര്‍മാന്‍മാര്‍), രാജന്‍ തോട്ടത്തില്‍ (കണ്‍വീനര്‍) , പ്രസന്നകുമാര്‍ കാസര്‍ഗോഡ് ,വിജേഷ് മലപ്പുറം (ജോയിന്റ് കണ്‍വീനര്‍മാര്‍), അറുമുഖന്‍ കാവനൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു....

ആരാണ് മഞ്ചേരിക്കാരൻ ശങ്കരനാരായണൻ ??

MALAPPURAM
മലപ്പുറം: അവന്‍ മരിക്കരുതായിരുന്നു.. അവന്റെ രണ്ടുകാലും കയ്യും വെട്ടിയെടുക്കാന്‍ ആയിരുന്നു ആഗ്രഹം.. വേദനിച്ച്‌ നരകിച്ച്‌ പുഴുവരിച്ച്‌ അവന്‍ ചാകണമായിരുന്നു': മകള്‍ കൃഷ്ണപ്രിയയെ പീഡിപ്പിച്ചു കൊന്നയാളെ വെടിവെച്ചുകൊന്ന കേസില്‍ ജയിലില്‍ കഴിഞ്ഞ ശങ്കരനാരായണന്‍ വിടവാങ്ങിയത് ഒരു ആശ്വാസവാക്കിനും തണുപ്പിക്കാനാവാത്ത ഉള്‍ത്തീയോടെ.. മലയാളികൾ മറക്കാതെ മനസ്സില്‍ കൊണ്ട് നടക്കുന്ന പേരാണ് മഞ്ചേരിക്കാരൻ ശങ്കരനാരായണൻ. സിനിമാക്കഥയെ പോലെ നടുക്കത്തോടെയും അമ്ബരപ്പോടെയും മാത്രം ഓർക്കുന്ന ഒരു യഥാർത്ഥ ജീവിത കഥയാണ് അത്. 2001 ഫെബ്രുവരിയിലെ ആ വൈകുന്നേരം, പശുക്കളെ വളർത്തി ജീവിച്ചു പോന്ന ശങ്കരനാരായണൻ എന്ന ആ മനുഷ്യന് ഒരിക്കലും മറക്കാനാകുമായിരുന്നില്ല. പതിമുന്ന് വയസ്സ് മാത്രം പ്രായമുള്ള തന്റെ മകള്‍ കൃഷ്ണപ്രിയയെ സ്കൂള്‍ വിട്ട് തിരിച്ചെയത്തിയില്ല. പിന്നീട് നടത്തിയ തിരച്ചലില്‍ അവളുടെ മുറിവേറ്റ് ചോരവാർന്ന മൃതദേഹം വഴിയിലുള്...

MTN NEWS CHANNEL

Exit mobile version