Thursday, September 18News That Matters

MALAPPURAM

ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ തിരൂർ സ്വദേശിക്ക് ദാരുണാന്ത്യം

MALAPPURAM
ബാംഗ്ലൂർ: ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലപ്പുറം തിരൂർ കാവഞ്ചേരി മംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ(23) ആണ് മരിച്ചത്. രണ്ട് മാസത്തോളമായി ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച അർദ്ധ രാത്രി സുഹൃത്തിനെ താമസ സ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചു വരുന്ന വഴി മാരത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്ത് വെച്ച് ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. തുടർന്ന് വൈദേഹി ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത് ബാംഗ്ലൂർ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി.  മാതാവ്: റജീന. സഹോദരങ്ങൾ: അബൂബക്കർ റയ്യാൻ, ഫാത്തിമ സിയ. ഖബറടക്കം കാവഞ്ചേരി ജുമാ മസ...

സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത നേട്ടം കൈവരിച്ച് വേങ്ങര വിദ്യാഭ്യാസ ജില്ല

MALAPPURAM
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്കൂളുകളെ ചേർത്ത വിദ്യാഭ്യാസ ജില്ലയായി വേങ്ങര വിദ്യാഭ്യാസ ജില്ല. കൂടാതെ ജില്ലയിൽ എസ്.എസ്.എസ് സ്കീമിൽ സമ്പൂർണ നേട്ടം കൈവരിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ ജില്ലയായും വേങ്ങര വിദ്യാഭ്യാസ ഉപജില്ല മാറി. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളും എസ്.എസ്.എസ് പദ്ധതിയിൽ അംഗങ്ങളായതോടെയാണ് ഈ നേട്ടം സ്വന്തമായത്. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കലക്ടർ വി.ആർ വിനോദ് വേങ്ങര എ ഇ ഒ ടി. പ്രമോദിനെ ഉപഹാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടർ (ഇൻ ചാർജ് ) കെ. ഗീതാകുമാരി , എൻ.എസ്.ഡി ഡെപ്യൂട്ടി ഡയറക്ടർ എം ഉണ്ണികൃഷ്ണൻ, എൻ.എസ്.ഡി അസിസ്റ്റൻഡ് ഡയറക്ടർ ജിതിൻ.കെ. ജോൺ , വേങ്ങര എച്ച്.എം ഫോറം കൺവീനർ സി. അബ്ദുൽ റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. എസ്.എസ്.എസ...

സിറാജുദ്ദീന്‍ ആത്മീയകാര്യങ്ങളില്‍ അധികമായി വിശ്വസിക്കുന്ന ആള്‍; വരുമാനമാര്‍ഗം യൂട്യൂബ് ചാനലും മതപ്രഭാഷണവും; മലപ്പുറം എസ്പി

MALAPPURAM
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂര്‍ സ്വദേശി അസ്മ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി മലപ്പുറം എസ്പി. പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും യഥാസമയം അശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. അസ്മയുടെ പ്രസവസമയത്ത് ഒരു സ്ത്രീയുടെ പരിചരണം ഉണ്ടായിരുന്നതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അവരിലേക്കും അന്വേഷണം നീളുമെന്ന് എസ്പി പറഞ്ഞു. യുവതി അഞ്ച് തവണ പ്രസവിച്ചപ്പോള്‍ ആദ്യത്തെ രണ്ടെണ്ണം ആശുപത്രിയിലും മറ്റുള്ളവ വീട്ടിലുമാണ് നടന്നത്. രണ്ടുപ്രവസങ്ങള്‍ വീട്ടില്‍ നിന്ന് നല്ലരീതിയില്‍ നടന്നതുകൊണ്ടാണ് മൂന്നാമത്തെ പ്രസവവും വീട്ടില്‍ വച്ച് നടത്താന്‍ തീരുമാനിച്ചതെന്നാണ് സിറാജൂദ്ദീന്‍ പൊലീസിന് നല്‍കിയ മൊഴി. ആത്മീയ...

സ്നേഹാദരവും ഇശൽ വിരുന്നും സംഘടിപ്പിച്ചു

MALAPPURAM
2025 ലെ വൈദ്യർ മഹോത്സവത്തിൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ച മൊറയൂർ സാക്ഷരതാ തുല്യതാ പഠിതാക്കൾക്ക് മഹാകവി മർഹൂം മോയിൻകുട്ടി വൈദ്യർ അക്കാദമി യുടെ സാക്ഷ്യപത്രവിതരണവും, ഇശലുകളാൽ ഹൃദയം തൊട്ട അരിമ്പ്ര സംഗീത സല്ലാപം കൂട്ടായ്മയുടെ സ്നേഹാദരവും, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനീറ പൊറ്റമ്മൽ നിർവ്വഹിച്ചു. അരിമ്പ്ര സംഗീത സല്ലാപം കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡണ്ട് കുഞ്ഞാൻ പാലോളി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഹസ്സൻ പറമ്പാടൻ, ഓൾ കേരള മാപ്പിള സംഗീത അക്കാദമി ജില്ലാ സെക്രട്ടറി മുസ്തഫ കൊടക്കാടൻ, മൊറയൂർ പഞ്ചായത്ത് സാക്ഷരതാ മിഷൻ കോർഡിനേറ്റർ സലിന ടീച്ചർ, തുടങ്ങിയവർ മുഖ്യാതിഥികളായി. അയമുട്ടി വെള്ളക്കുന്നൻ, ബഷീർ പൂളക്കുന്നൻ, അപ്പുക്കുട്ടൻ എടമുറ്റത്ത്, ബാലൻ ചൂരക്കുന്നൻ, മൂസ പനോളി, അനീസ് കറുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു. ശേഷം നജു മൊറയൂർ, ശുക്കൂർ പൂക്കോട്ടൂർ , തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇശൽ വിരുന്ന...

ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്ത​തിന്റെ പിറ്റേന്ന് വയോധിക മരിച്ചു.

MALAPPURAM
കടബാധ്യതയെ തുടർന്ന് ബാങ്ക് അധികൃതർ വീട് ജപ്തി ചെയ്ത​തിന്റെ പിറ്റേന്ന് വയോധിക മരിച്ചു. പാലപ്പെട്ടി വടക്കേ തട്ടുപറമ്പ് സ്വദേശി ഇടശ്ശേരി ഹൈദ്രുവിൻ്റെ ഭാര്യ മാമി (82) യാണ് മരിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഇവരു​ടെ മൂത്ത മകൻ ആലി അഹമ്മദ് പാലപ്പെട്ടി എസ്.ബി.ഐ ബാങ്കിൽ വീടിന്റെ ആധാരം വെച്ച് 25 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ലോൺ തിരിച്ചടക്കുന്നതിനിടെ നാല് വർഷം മുമ്പ് ഇയാളെ അബൂദാബിയിൽ നിന്ന് കാണാതായി. ഇതോടെ തിരിച്ചടവ് മുടങ്ങി. കുടിശ്ശിക പലിശയടക്കം 42 ലക്ഷമായി ഉയർന്നു. തുടർന്ന് ബാങ്ക് അധികൃതർ ഇന്നലെയാണ് കിടപ്പുരോഗി കൂടിയായ മാമിയെ പുറത്താക്കി വീട് ജപ്തി ചെയ്ത് താക്കോലുമായി പോയത്. വൈകീട്ട് പൊലീസിന്റെയും കോടതി ജീവനക്കാരുടെയും ഒപ്പം എത്തിയ ബാങ്കുകാർ ജപ്തിയുടെ ഭാഗമായി മാമിയെ വീട്ടിൽനിന്ന് പുറത്താക്കി മകന്റെ വീട്ടിലേക്കാണ് മാറ്റിയത്. ഇതിന്റെ മനോവിഷമത്തിലാണ് മണിക്കൂറുകൾക്കകം മരണം സംഭവിച്ചത്. ഇന്ന് രാവിലെ ആറുമണിയോ...

ഭിന്നശേഷിയുടെ അതിരുകൾ മറികടന്ന് വിജയത്തിലേക്ക്; അക്ഷയുടെ പ്രചോദനകരമായ ജീവിതം ഡോക്യുമെന്ററിയാവുന്നു;

MALAPPURAM
തിരൂരങ്ങാടി: ഭിന്നശേഷി എന്ന ശാരീരിക-വെല്ലുവിളിയെ ആത്മവിശ്വാസത്തോടും ദൃഢനിശ്ചയത്തോടും കൂടി അതിജീവിച്ച യുവാവ് അക്ഷയ്, തന്റെ അസാധാരണമായ ജീവിതയാത്രയിലൂടെ പ്രചോദനമായി മാറുകയാണ്. ഈ യുവാവിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ഡോക്യുമെന്ററീ ഉടൻ പുറത്തിറങ്ങുന്നു. മീഡിയ ലൈവിന്റെ ബാനറിൽ,മുനീർ ബുഖാരി സംവിധാനം ചെയ്യുന്ന ഈ ഡോക്യുമെന്ററി, സമൂഹത്തിലെ ഭിന്നശേഷിയുള്ളവരോടുള്ള സമീപനത്തിൽ ഒരു പുതിയ കാഴ്ചപ്പാട് വരുത്തുമെന്നാണ് പ്രതീക്ഷ. ചെറുപ്പത്തിൽ സെറിബ്രൽ പാൾസി ബാധിച്ച് തളർന്നശേഷം, തന്റെ ആരോഗ്യപരമായ പരിധികളെ അതിജീവിച്ച് അക്ഷയ് ഇന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. ഭിന്നശേഷിയെ ജീവിതത്തിലെ ഒരു തടസ്സമായി കാണാതെ, വിജയം കൈവരിക്കാൻ ഉപകരിക്കുന്ന ശക്തിയാക്കി മാറ്റിയതാണ് അക്ഷയുടെ വിജയം. “ഭിന്നശേഷി ഒരു കുറവല്ല, അതൊരു വ്യത്യസ്ത ശേഷിയാണ്,” എന്നത് അക്ഷയുടെ ആത്മവിശ്വാസം നിറഞ്...

ജില്ലാ വിജിലൻസ് സമിതിയിലെ പരാതി; ജോലി ക്രമീകരണ നിർത്തലാക്കി ഉത്തരവിറക്കി തിരൂരങ്ങാടി തഹസിൽദാർ

MALAPPURAM
തിരൂരങ്ങാടി : മലപ്പുറം ജില്ലാ റവന്യൂ ഭരണത്തിൻ കീഴിലുള്ള എല്ലാ വകുപ്പുകളിലും ജോലി ക്രമീകരണ വ്യവസ്ഥ നിർത്തലാക്കി കൊണ്ട് ജില്ലാ കലക്ടറുടെയും ലാൻഡ് റവന്യൂ കമ്മീഷണറുടെയും ഉത്തരവുകൾക്ക് വില കൽപ്പിക്കാതെ പ്രവർത്തിക്കുന്നതായി വിവരാവകാശ രേഖ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി തഹസിൽദാർ ഓഫീസിൽ നൽകിയ വിവരാവകാശ അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത് ബഹു ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം മെയ് 23 മുതലുള്ള ഉത്തരവും ലാൻഡ് റവന്യൂ കമ്മീഷണറുടെ നവംബർ 23ലെ ഉത്തരവും പാലിക്കാതെയാണ് സംഘടനാ യൂണിയനുകളുടെ സമ്മർദ്ദത്തിൽ വേണ്ടപ്പെട്ടവരെ അവരവരുടെ താല്പര്യത്തിന് ജോലി ചെയ്യാൻ വിട്ടുകൊടുത്തുകൊണ്ടുള്ള നീക്കുപോക്കുകൾ നടത്തികൊണ്ടിരിക്കുന്നത് ഇതിൽ ബലിയാടവുന്നത് പാവപ്പെട്ട സാധാരണക്കാരായ ഉദ്യോഗാർത്ഥികളും 24 ഓളം ഉദ്യോഗാർദ്ധീകളാണ് ഇപ്പോഴും തിരുരങ്ങാടി തഹസിൽദാരുടെ കീഴിൽ സർക്കാർ ഉത്തരവുകൾ ലംഘിച്ചുകൊണ...

വിദ്വേഷ പരാമർശങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന്: ജിഫ്രി മുത്തുക്കോയ തങ്ങള്‍

MALAPPURAM
മലപ്പുറത്തെ കുറിച്ചുള്ള വിദ്വേഷ പരാമർശങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മലപ്പുറം ജില്ലയില്‍ ആർക്കും നിർഭയമായി എപ്പോള്‍ വേണമെങ്കിലും സഞ്ചരിക്കാം. ജില്ലയില്‍ വന്ന് ജനങ്ങളുമായി സംവദിക്കാത്തവരാണ് ജില്ലയെ മോശമായി ചിത്രീകരിക്കുന്നത്. ഇത്തരം അപവാദങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ജിഫ്രി മുത്തുക്കോയ പറഞ്ഞു. മുട്ടിച്ചിറ ആണ്ടുനേർച്ചയുമായി ബന്ധപ്പെട്ട പ്രഭാഷണത്തിലാണ് സമസ്ത പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്. മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എസ്‌എന്‍ഡിപി യോഗം നിലമ്ബൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റ...

മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമർശം: വെള്ളാപ്പള്ളിക്ക് ചികിത്സ നൽകണമെന്ന് പിഎംഎ സലാം

MALAPPURAM
മലപ്പുറം ജില്ലക്കെതിരെ വിദ്വേഷം തുപ്പിയ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസംഗത്തിനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. ഒരു മറുപടിയും അർഹിക്കാത്ത ജൽപ്പനങ്ങളാണ് വെള്ളാപ്പള്ളിയുടെതെന്നും ഇതിനൊക്കെ ചികിത്സ നല്‍കണമെന്നും സലാം പറഞ്ഞു. ”ഒരു മറുപടിയും അർഹിക്കാത്ത ജൽപ്പനങ്ങളാണ് സാധാരണ എല്ലായ്‌പ്പോഴും എന്നപോലെ വെള്ളാപ്പള്ളി നടത്തിയിരിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ട്. അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യസ്ഥിതിയും ഒക്കെ പരിശോധിച്ച് ആവശ്യമായ ചികിത്സ നൽകണം എന്ന് മാത്രമെ പറയാനുള്ളൂ. അദ്ദേഹം പറഞ്ഞത് കേരളത്തിൽ അരിഭക്ഷണം കഴിക്കുന്ന ഒരാളും അംഗീകരിക്കില്ല”- സലാം പറഞ്ഞു. ”ഞങ്ങൾ വെല്ലുവിളിക്കുന്നു, കുറച്ച് ദിവസം നിങ്ങൾ മലപ്പുറം ജില്ലയിൽ വന്ന് താമസിക്കണം. എന്നിട്ട് തനിക്കുണ്ടായ അനുഭവം തന്നെയാണോ ...

ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍

MALAPPURAM
കൊണ്ടോട്ടി: ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി മുറിയില്‍ മരിച്ച നിലയില്‍ യാസിറിനെ കണ്ടെത്തുകയായിരുന്നു . യാസിർ സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്

ഹിറ്റ് ആൻഡ് റൺ; അവലോകന യോഗത്തിൽ 39 അപേക്ഷകൾ തീർപ്പാക്കി

MALAPPURAM
മലപ്പുറം: അപകട ശേഷം വാഹനം നിർത്താതെ പോയ ഹിറ്റ് ആൻഡ് റൺ സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള ജില്ലാ തല സമിതിയുടെ അവലോകന യോഗം ജില്ലാ കലക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു. 41 അപേക്ഷകൾ സമിതി പരിഗണിച്ചു. ഇതിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ തീർപ്പാക്കി. അപകട ശേഷം വാഹനം നിർത്താതെ പോയാൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരണപ്പെട്ടവർക്ക് രണ്ട് ലക്ഷവുമാണ് നൽകുന്നത്. തിരൂർ സബ് കലക്ടർക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചാണ് തീർപ്പാക്കുക. റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഡ് മാസ് ഒരുക്കുന്ന വീഡിയോ വാൾ ഘടിപ്പിച്ച 2 വാഹന പ്രചരണ ജാഥകൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. പോലീസ്-മോട്ടോർ വാഹന-എക്സൈസ് - ആരോഗ്യ വകുപ്പുകൾ സംയുക്തമായി ഏപ്രിൽ 21 മുതൽ 30 വരെ ജില്ലയിലെ പ്രധാന നഗരങ്ങളിലും ബസ് സ്റ്റാൻഡ് കളിലും ജാഥ സംഘടിപ്പിക്കും. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര, എഡിഎം എൻ എം മെഹറലി, ഡിവൈഎസ്പി വി ജയചന്ദ്രൻ, റീജ...

റോഡരികില്‍ നിന്ന് ലഹരി ഉപയോഗം കണ്ടപ്പോള്‍ ചോദ്യം ചെയ്തതിന് പെരുന്നാള്‍ ദിനത്തില്‍ പ്രതികാരം, 3 പേര്‍ പിടിയില്‍

MALAPPURAM
പാണക്കാട് റോഡരികില്‍ വെച്ച്‌ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച്‌ മാരകായുധങ്ങളുമായി അക്രമം നടത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ 3 പേരെയും അറസ്റ്റ് ചെയ്തത്. പാണക്കാട് പെരിയേങ്ങല്‍ അബ്ദുറഹിമാൻ മകൻ മുഹമ്മദ് റാഷിഖ്‌ (27), പാണക്കാട് പട്ടർക്കടവ് എർളാക്കര അബ്ദുസ്സമദ് മകൻ മുഹമ്മദ് ജാസിത് (26), പാണക്കാട് അയ്യൂബ് മകൻ മുഹമ്മദ് ബാസിത് (21) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. പാണക്കാട് റോഡ‍രികില്‍ നിന്ന് ലഹരി ഉപയോഗിക്കുന്ന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ അക്രമം നടത്തിയത്. പെരുന്നാള്‍ ദിനത്തില്‍ പുലർച്ചെ പാണക്കാട് പട്ടർക്കടവ് സ്വദേശി ഹാരിസിനേയും, പിതൃ സഹോദരന്റെ മകനായ റിയാസിനേയുമാണ് പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. റിയാസിനെ പ്രതികള്‍ അക്രമിക്കു...

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

MALAPPURAM
മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണമ്ബാറ സ്വദേശി അന്‍വര്‍ അറസ്റ്റിലായത്. കൈാലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി അന്‍വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. റജിലയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് റജിലയുടെ ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ചയാണ് റജിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്...

ഗൾഫ് എയർ വിമാനം ജിദ്ദ കാലിക്കറ്റ് സർവീസ് പുനരാരംഭിക്കണം: ജിദ്ദ KMCC നിവേദനം നൽകി.

MALAPPURAM
മലപ്പുറം: ഗൾഫ് എയർ വിമാനം ജിദ്ദ. കാലിക്കറ്റ്. സർവീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മലപ്പുറം ലോകസഭ അംഗം ഇ ടി മുഹമ്മദ് ബഷീറിന് നിവേദനം നൽകി. സാധാരണക്കാരായ പ്രവാസികൾ സഞ്ചരിക്കുന്ന വളരെ പ്രവാസികൾക്ക് ഗുണകരം ആയട്ടുള്ള സർവീസ് നടത്തുന്ന കമ്പനിയാണ് ഗൾഫ് എയർ. മെച്ചപ്പെട്ട സർവീസുകൊണ്ടും ടിക്കറ്റ് ചാർജിലെ ഇളവ് കൊണ്ടും സാധാരണക്കാരായ പ്രവാസികൾ ആശ്രയിക്കുന്ന കമ്പനിയാണ് ഗൾഫ് എയർ ഇത് നിർത്തലാക്കുന്നതോടുകൂടി ടിക്കറ്റ് നിരക്ക് വൻതോതിൽ വർദ്ധിക്കുകയും പ്രവാസികളുടെ യാത്രാ പ്രശ്നം ഗുരുതരം ആകുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്. കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുന്നതിന് പാർലമെൻൽ അവതരിപ്പിക്കുമെന്നും വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും ഇടി മുഹമ്മദ് ബഷീർ എം പി കെഎംസിസി നേതാക...

മലപ്പുറം പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി.

MALAPPURAM
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി. മലപ്പുറത്തു നടന്ന പരിപാടി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലിലുല്‍ ബുഖാരി തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഇ.എന്‍. മോഹന്‍ദാസ്, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, ബി.ജെ.പി. നേതാവ് രവി തേലത്ത്, എം.എല്‍.എ മാരായ പി ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി വി ഇബ്രഹീം, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, കേരളാ പത്ര്വപവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി...

ലഹരിയെ പ്രതിരോധിക്കാൻ പൊതുസമൂഹം ഒരുമിക്കണമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ

MALAPPURAM
നാടിന്റെ നട്ടെല്ലായ യുവസമൂഹത്തെ തളർത്താനാണ് ലഹരിമരുന്നു ലോബി ശ്രമിക്കുന്നതെന്നും എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ ഈ തിന്മയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ എന്റെ ഗോൾ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ 'ലഹരിക്കെതിരെ എന്റെ ഗോൾ' പരിപാടി സംഘടിപ്പിക്കും. വിവിധ കായിക ഇനങ്ങളിൽ സമ്മർ ക്യാംപ് നടത്തും. ജീവിതത്തിൽ നമ്മൾ ഒരു സുഹൃത്തിനെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക, സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്നതാവണം ഈ ഗോളിലൂടെ നാം ഓരോരുത്തരും ലക്ഷ്യം വെയ്ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവിരുദ്ധ ക്...

ശിവസേന മലപ്പുറം ജില്ലാ സമിതി രൂപീകരിച്ചു

MALAPPURAM
മലപ്പുറം; ശിവസേന (യു ബി ടി) ജില്ലാ സമിതി രൂപീകരിച്ചു. യോഗം ശിവസേന രാജ്യ പ്രമുഖ് സജി തിരുത്തിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ടി എം കേശവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പെരിങ്ങമല സജി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഉപരാജ്യ പ്രമുഖ് അജയന്‍ കെ ചപ്പാത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിബു ചെമ്മലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി എം കേശവന്‍ (പ്രസിഡന്റ്), കെ ഹരികുമാര്‍ (വൈസ് പ്രസിഡന്റ്), കെ എം രഘു (സെക്രട്ടറി), സി പ്രകാശ് (ജോയിന്റ് സെക്രട്ടറി), ദണ്ഡപാണി നിലമ്പൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു....

തിരൂരില്‍ വൻ MDMA വേട്ട; മൂന്ന് പേർ അറസ്റ്റില്‍

MALAPPURAM
തിരൂരില്‍ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ (37), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ (33) എന്നിവർ ആണ് പിടിയിലായത്. തിരൂരില്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാണ്. വില്‍പ്പനയ്ക്കായിട്ടാണ് പ്രതികള്‍ വന്‍ തോതില്‍ എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രധാനമിക നിഗമനം....

ലഹരിക്കെതിരെ ഒരു തിരിവെട്ടവുമായി എന്‍ ടി യു

MALAPPURAM
മലപ്പുറം: ലഹരി പടര്‍ത്തുന്ന അന്ധകാരത്തിന് നേരേ ചിരാതുകള്‍ തെളിയിച്ച്‌കൊണ്ട് അധ്യാപകര്‍. എന്‍ ടി യു ജില്ലാ കമ്മറ്റിയാണ് സമൂഹത്തിലെ ലഹരി വ്യാപനത്തിനെതിരെ ചിരാതുകള്‍ കത്തിച്ച് കൊണ്ട് 'ലഹരിക്കെതിരെ ഒരു തിരി'എന്ന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറത്ത് നടന്ന പരിപാടി എക്‌സൈസ് ഡെപ്യൂട്ടി എകമ്മീഷണര്‍ പി.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.സുധീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി എന്‍ സത്യഭാമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.വി.ഹരീഷ്, തൃശൂര്‍ മേഖലാ സെക്രട്ടറി പി.ടി.പ്രദീപ്, സംസ്ഥാന സമിതി അംഗങ്ങളായ കെ. സോമരാജ് , എന്‍. ജയശ്രീ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. സുരേഷ് സ്വാഗതവും ട്രഷറര്‍ എം. നിശാന്ത് നന്ദിയും പറഞ്ഞു....

ലഹരിക്കെതിരെ ‘ആഡ്’ ക്യാമ്പയിനുമായി കുടുംബശ്രീ

MALAPPURAM
'നല്ലൊരു നാളെക്കായി സമൂഹത്തോടൊപ്പം കുടുംബശ്രീയും' എന്ന ആപ്തവാക്യത്തോടെ ലഹരിയെ പ്രതിരോധിക്കാൻ മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന 'ആഡ്' (ADD-Anti Drug Drive)ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി എക്‌സ്‌ക്ക്യൂട്ടീവ് മെമ്പർ പി.കെ സൈനബ നിർവ്വഹിച്ചു. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷ വഹിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ റാലിയും നടത്തി. പരിപാടിയോടനുബന്ധിച്ച് മുഴുവൻ അംഗങ്ങളും ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി. ജനമൈത്രി എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ആർ.പി. സുരേഷ് ബാബു ലഹരി ബോധവൽക്കരണ സന്ദേശം നൽകി. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനൂപ്, നോഡൽ മെഡിക്കൽ ഓഫീസർ ഡോ. പ്രവീണ, പോലീസ് സബ് ഇൻസ്പെക്ടർ തോമസ് കുട്ടി, മമ്പാട് സി.ഡി.എസ് ഷിഫ്‌ന നജീബ്, അമരമ്പലം സി.ഡി.എസ് മായ ശശികുമാർ എന്നിവർ സംസാരിച്ചു. നിലമ്പൂർ പി.ഡബ...

MTN NEWS CHANNEL

Exit mobile version