Thursday, September 18News That Matters

MALAPPURAM

മെഡിക്കൽ കോളേജ് അന്യായമായ ഫീസ് വർധന പിൻവലിക്കുക: വെൽഫയർ പാർട്ടി പ്രതിഷേധ മാർച്ച്

MALAPPURAM
മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളേജ് സേവന നിരക്ക് അനിയന്ത്രിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വെൽഫയർ പാർട്ടി ജില്ലാ ജനറൽ | സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. കോളേജിലെ സേവന പ്രവർത്തനങ്ങളുടെ ചാർജ്ജ് പത്തിരട്ടിയോളം ആണ് വർദ്ധിപ്പിച്ചിരിക്കുന്നത് .മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും ഇന്നേവരെ അധികാരികളോ ഉദ്യോഗസ്ഥരോ ഒരു താല്പര്യവും കാണിച്ചിട്ടില്ല.ദിവസേന പതിനായിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ ജനങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യുന്ന നടപടികൾക്കാണ് അധികാരികൾക്ക് താല്പര്യം .സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സമൂഹത്തിലെ സാധാരാണക്കാരായ ജനങ്ങളെ സേവന നിരക്ക് വർദ്ധിപ്പിച്ച് ഇവ്വിധം സാമ്പത്തിക ചൂഷണം നടത്തുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡണ്ട്...

ക്ലീന്‍ കേരള : KSRTC യില്‍ നിന്ന് നീക്കിയത് 5520 കിലോ മാലിന്യം.

MALAPPURAM
ക്ലീന്‍ കേരള : കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നീക്കിയത് 5520 കിലോ മാലിന്യം. ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനിയും കെ എസ് ആര്‍ ടി സി യും ചേര്‍ന്നാണ് മാലിന്യം നീക്കുന്നത്. അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്ലീന്‍ കേരള. മാലിന്യ കൈമാറ്റത്തിന്റെ ഫ്ളാഗ് ഓഫ് എടപ്പാള്‍ ഡിപ്പോയിലെ വര്‍ക്‌സ് മാനേജര്‍ ഇന്‍ ചാര്‍ജ് വി.കെ സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കെ എസ് ആര്‍ ടി സി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജാന്‍സി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഡിപ്പോ എഞ്ചിനീയര്‍ ബി .ശ്യാം കൃഷ്ണന്‍, സൂപ്രണ്ട് എം .ബിന്ദു, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റിജു ഡിപ്പോയിലെ മറ്റ് ജീവനക്കാര്‍, ക്ലീന്‍ കേരള...

വീട്ടില്‍ നടത്തിയ പരിശോധനയില്‍ MDMAയും കഞ്ചാവും പിടിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍

MALAPPURAM
പാണ്ടിക്കാട് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. രണ്ടുപേര്‍ അറസ്റ്റില്‍. ജില്ലയില്‍ ലഹരിമരുന്ന് വില്‍പനയും ഉപയോഗവും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ .വിശ്വനാഥ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ലഹരിക്കടത്തു സംഘത്തിലെ ചില കണ്ണികളെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിന്‍റെ ഭാഗമായാണ് പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി കാഞ്ഞിരക്കാടന്‍ ഷിയാസിന്‍റെ വീട്ടില്‍ പാണ്ടിക്കാട് എസ്.ഐ. ദാസന്‍റെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയത്. പരിശോധനയില്‍ 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ ബാദുഷാന്‍ എന്ന വാവ (31)...

മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണം : മന്ത്രി വി അബ്ദുറഹ്‌മാന്‍

MALAPPURAM
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. 2025-26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും അപകട ഇന്‍ഷുറന്‍സ് സഹായധന വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മത്സ്യ ഫെഡ് രാജ്യത്തെ തന്നെ മികച്ച സഹകരണ സ്ഥാപനമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത ഇന്‍ഷുറന്‍സിന് വിമുഖത കാണിക്കുന്നവര്‍ക്ക് അതിന്റെ പ്രാധാന്യവും ഗുണവും മനസ്സിലാക്കിക്കൊടുക്കണം. അതിനായി പൊതുസമൂഹം ശ്രമിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി. താനൂര്‍ ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്‍ഷുറന്‍സ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. താനൂര്‍ ഒട്ടുമ്പുറം ബോട്ടപകടത്തില്‍ മരണപ്പെട്ട പരപ്പനങ്ങാടി സ...

വിമൺ ജസ്റ്റിസ് മൂവ്മൻ്റ് ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു

MALAPPURAM
പള്ളിക്കൽ : വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക് എന്ന തലക്കെട്ടിൽ വിമൺ ജസ്റ്റിസ് മൂവ്മൻ്റ് വളളിക്കുന്ന് മണ്ഡലം കമ്മിറ്റി വനിതാ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു . പള്ളിക്കൽ, തേത്തിപ്പലം എന്നീ പഞ്ചായത്തുകളിലെ വനിതാ ജന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം റജ്നാ നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ റുഖിയാബുഖാരി സ്വാഗതവും പള്ളിക്കൽ പഞ്ചായത്ത് കൺവീനർ റൈഹാന നന്ദിയും പറഞ്ഞു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ 26 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടികൂടി

MALAPPURAM
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 grm സ്വര്‍ണ്ണമിശ്രിതമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കരനെ പോലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ 08.15 മണിക്ക് ദുബായില്‍ നിന്നും വന്ന ഇന്‍ഡിഗോ (6E 1476) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ താമരശ്ശേരി സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് മിസ്ഫര്‍ കുറ്റം സമ്മതിച്ചത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി പാക്ക് ചെയ്ത് താന്‍ ധനിച്ച ജീന്‍സിന്‍റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ചാണ് വിദേശത്ത് ഇയാള്‍ നിന്നും എത്തിയത്. അഭ്യന്തര വിപണിയില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 8750/- രൂപയാണ് നിലവില്‍ വില. പിടിച്ചെടുത്ത 340 ഗ്രാം വരുന്ന സ്വര്‍ണ്ണ മിശ്രിതത്തില്‍ 300 ഗ്രാം ശുദ്ധ സ്വര്‍ണ്ണം ...

കാത്തിരിപ്പിന് അറുതി; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു

MALAPPURAM
ബ്രിട്ടീഷ് ഭരണകൂടം 224 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയില്‍ ഉടമകള്‍ക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികള്‍ക്ക് മന്ത്രി കെ രാജന്‍ പട്ടയം കൈമാറി. 1801ല്‍ പെരിന്തല്‍മണ്ണ മാപ്പാട്ടുകാരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന്‍ കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്‍കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരിക്കളുടെ മരണ...

കാണാതായ ലാമ്പ് പോസ്റ്റുകൾ ആക്രിക്കടയില്‍: നടത്തിപ്പുകാർ അറസ്റ്റിൽ

MALAPPURAM
കോട്ടക്കുന്ന് ഡിടിപിസി കോമ്പൗണ്ടിൽ നിന്നും ലാമ്പ് പോസ്റ്റുകൾ നഷ്ടപ്പെട്ട കാര്യത്തിന് മലപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളായ മറ്റത്തൂർ പൊട്ടിക്കല്ല് തയ്യിൽതൊടി വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ മുഹമ്മദ് മുസ്തഫ (30),സഹോദരനായ തയ്യിൽതൊടി മുഹമ്മദ് അസ്ലം(26)എന്നിവരെ പോലീസ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒതുക്കുങ്ങലിൽ ഉള്ള ഫ്രണ്ട്സ് സ്ക്രാപ്പ് എന്ന ആക്രിക്കടയിൽ നിന്നും കളവുമുതലുകൾ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികളിൽ നിന്നും കളവുമുതലുകൾ സ്വീകരിച്ചതിനാണ് ഒതുക്കുങ്ങൽ ഫ്രണ്ട്സ് സ്ക്രാപ്പ് എന്ന ആക്രിക്കടയുടെ നടത്തിപ്പുകാരായ മറ്റത്തൂർ കടമ്പോട്ട് വീട്ടിൽ സാദിഖ്(41) കുറുപ്പുംപടി കാരി വീട്ടിൽ അബ്ദുൽ നാസർ (50)എന്നിവരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MA...

വ്യാജ പരാതികളില്‍ പരാതിക്കാരില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കണം ;ചെറുകിട വ്യവസായ അസോസിയേഷന്‍

MALAPPURAM
മലപ്പുറം; വ്യക്തി വൈരാഗ്യത്തിന്റെയോ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായോ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നല്‍കുന്ന വ്യാജ പരാതികളില്‍ പരാതിക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമം കൊണ്ടു വരണമെന്ന് കേരള സ്‌റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെന്റെതുള്‍പ്പെയുള്ള പത്തോളം സര്‍ക്കാര്‍ ഓഫീസുകളുടെ ലൈസന്‍സോടെ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ ചില വ്യക്തികള്‍ നല്‍കിയ വ്യാജ പരാതിയുടെ ഭാഗമായി സ്ഥാപനം അടച്ചുപൂട്ടേണ്ട സംഭവങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. ഇത്തരം പരാതികളില്‍ സ്ഥാപനം തുടങ്ങിയ വ്യവസായി മാസങ്ങളോളം കോടതികള്‍ കയറിയിങ്ങേണ്ട അവസ്ഥയാണ്.ബാങ്ക് വായ്പയെടുത്തും മറ്റും വ്യവസായം തുടങ്ങാനിറങ്ങിയവര്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. വ്യവസായ സൗഹൃദ കേരളം എന്ന് കൊട്ടിഘോഷിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ വ്യവസായ...

എക്സൈസ് നടത്തിയ പരിശോധയിൽ ആറു കിലോയോളം കഞ്ചാവ് പിടികൂടി.

MALAPPURAM
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധയിൽ ആറു കിലോയോളം കഞ്ചാവ് പിടികൂടി. കോട്ടക്കലിലും, വണ്ടൂരിലും മൂന്ന് കേസുകളിലായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് കഞ്ചാവുമായി പിടിയിലായത്. വണ്ടൂരിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി രണ്ട് പേരെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കാളികാവ് റൈഞ്ച് സംഘവും, എക്സ്സൈസ് കമ്മിഷണർ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആമപ്പെട്ടിയിൽ വെച്ചാണ് ആസ്സാം സ്വദേശിയായ മഫിദുൽ ഇസ്‌ലാമിനെ 1.4 Kg കഞ്ചാവുമായി പിടികൂടിയത്. ഇയാൾ കഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്നു. കൂരാട് പനംപൊയിൽ വെച്ച് ആസ്സാം സ്വദേശിയായ റംസാൻ അലിയെയും 600 ഗ്രാം കഞ്ചാവുമായി പിടികൂടി. ഇരുവരെയും നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ്‌ ഷെഫീഖ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ ഒതുക്കുങ്ങലിൽ വെച്ചാണ് 3.545 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ചതിന് വെസ്റ്...

മാപ്പിള കലാ റിയാലിറ്റി ഷോ ക്വിസ് മൽസരത്തിൽ വിജയികള്‍ക്ക് പുരസ്കാരം കൈമാറി

MALAPPURAM
കൊണ്ടോട്ടി: മഹാകവി മോയിൻ കുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമിയിൽ സംഘടിപിച്ച മാപ്പിള കലാ റിയാലിറ്റി ഷോ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിംഗർ സി എം എ സലാം കൊടുവള്ളി, സഹീന കൊളത്തറ എന്നിവർക്ക് ക്യാഷ വാർഡും സർട്ടിഫിക്കറ്റും അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ നൽകി. അക്കാദമി ജോ.സെക്രട്ടറി ഫൈസൽ എളേറ്റിൽ, വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദറാലി, ഫൈസൽ കൻമനം എന്നിവർ സാനിധ്യത്തിൽ ആയിരുന്നു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

MALAPPURAM
ഇതര സംസ്ഥാന തൊഴിലാളിയെ വണ്ടൂർ കുറ്റിയിലെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽക്കട്ട മുർഷിദാബാദ് സ്വദേശി ഇർഫാൻ അൻസാരിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് രാത്രി 8.15 ഓടെ ജഡം പുറത്തെടുത്തു. ബുധനാഴ്ച ഈ ഭാഗത്ത് ഒരു അപകടം നടന്നിരുന്നു. ബൈക്കിൽ മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകകയും തുടർന്ന് ചെറിയൊരു തർക്കവും ഉടലെടുത്തിരുന്നു . ഇതിനിടയിലാണ് ബൈക്കിലുണ്ടായിരുന്ന ഇർഫാൻ അൻസാരി , ഭയന്ന് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടിയത്. കൂടെയുണ്ടായിരുന്നവർ പരിസരങ്ങളിൽ എല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഇർഫാനെ കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് ഇർഫാന്റെ മൃതദേഹം കിണറ്റിൽ കണ്ടത്. തുടർന്ന് വണ്ടൂർ പോലീസ് സ്ഥലത്തെത്തുകയും, തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് മ...

തരിശ് നിലത്ത് കൃഷി; വിത്ത് നടൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

MALAPPURAM
ക്ലാരി മൂച്ചിക്കൽ :പെരുമണ്ണ ക്ലാരിയിലെ കർഷകരുടെയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മയായ ഗ്രീൻ പീസ് ഓർഗാനിക്സ് മമ്മാലിപ്പടി (കുളമ്പിൽ പാറ) പാടത്തെ 10 ഏക്കറോളം വരുന്ന തരിശ് നിലത്ത് കൃഷി ഇറക്കുന്നതിന്റെ വിത്ത് നടൽ ഉദ്ഘാടന കർമ്മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വിഷ രഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക,പുതിയ കാർഷിക രീതി ഉപയോഗത്തിൽ കൊണ്ടുവരിക, അന്താരാഷ്ട്ര മാർക്കറ്റിലേക്ക് കയറ്റി അയക്കാൻ പറ്റുന്ന രീതിയിലുള്ള ഓർഗാനിക് പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്നിവയും ഗ്രീൻ പീസ് ഓർഗാനിക്സിന്റെ ലക്ഷ്യങ്ങളാണ്. കെ പി അലി അഷ്റഫ് അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സി കെ ഷംസു,വൈസ് പ്രസിഡൻറ് ജസ്ന ടീച്ചർ , ലിബാസ് മൊയ്തീൻ, മുസ്തഫ കളത്തിങ്ങൽ, സഫ്വാൻ പാപ്പാലി, കെ കുഞ്ഞു മൊയ്തീൻ, ഷാജു കാട്ടാകത്ത്,കൃഷി ഓഫീസർ റിസ് ല,സികെഎ റസാഖ്,ചക്കര മുഹമ്മദ് അലി, സി കെ നാസർ, സത്താർ പി...

തൊഴിലാളികളുടെ മൊബൈലുകള്‍ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍

MALAPPURAM
ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണും പണവും കവരുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. പാണ്ടിക്കാട് സ്വദേശി സുനീർ ബാബുവിനെയാണ് (41) നിലമ്ബൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്ബൂർ ജില്ല ആശുപത്രിക്കു മുന്നിലെ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികളുടെ പണവും മൊബൈല്‍ ഫോണുമാണ് ഇയാള്‍ കവർന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സുനീറിനെ അറസ്റ്റ് ചെയ്തു. ഇവരുടെ വിലപിടിപ്പുള്ള രണ്ട് മൊബൈലുകളും 27,000 രൂപയും സുനീർ ബാബു മോഷ്ടിക്കുകയായിരുന്നു. ജോലിയുണ്ടെന്നു പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ സമീപിക്കും. പണി നടക്കുന്ന കെട്ടിടങ്ങളില്‍ കൊണ്ടുപോയി കരാറുകാരനാണെന്നും കെട്ടിടത്തിന്‍റെ ഉടമയാണെന്നും കള്ളം പറഞ്ഞ് പലവിധ പണികള്‍ ചെയ്യിക്കും. ജോലി തുടങ്ങുന്നതിന് മുമ്ബ് തൊഴിലാളികള്‍ മാറ്റിവെക്കുന്ന ഫോണുകളും പണവും ഇയാള്‍ കൈക്കലാക്കും. ഇതാണ് സുനീറിന്‍റെ മോഷണ രീതി.ഇത്തരത്തില്‍ പരാതിക്കാരുടെ പണവും ഫോണുകളും...

അലവി കക്കാടനെ ആദരിച്ചു.

MALAPPURAM
ചരിത്ര പഠന-ഗവേഷണ മേഖലയിലും , സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ രംഗത്തും, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VKFI) ദേശീയ ചെയർമാൻ ശ്രീ.അലവി കക്കാടൻ അർപ്പിച്ച മഹത്തായ സംഭാവനകളുടെ അടിസ്ഥാനത്തിൽ പോരൂർ പഞ്ചായത്ത് "വാടാമലരുകൾ" എന്ന പേരിൽ സംഘടിപ്പിച്ച വയോജനോത്സവത്തിൽ വെച്ച് ബഹു: വണ്ടൂർ MLA ശ്രി.എ.പി. അനിൽകുമാർ പോരൂരിൻ്റെ പെരുമ ശ്രീ. അലവി കക്കാടനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു . പരിപാടിയിൽ അധ്യക്ഷം വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എൻ.മുഹമ്മദ് ബഷീർ, മുൻ ഡി.സി.സി.പ്രസിഡൻ്റ് ശ്രീ.ഇ. മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു....

ഇൻസ്റ്റഗ്രാം വഴി പരിചയം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ

MALAPPURAM
ചെന്നൈ : ഇൻസ്റ്റ​ഗ്രം വഴി പരിചയപ്പെട്ട ഉത്തരേന്ത്യക്കാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാൻ ശ്രമിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് അറസ്റ്റിലായത്. ഹരിയാന പൊലീസും സൈബർ ക്രൈം വിഭാ​ഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് ഗുരുഗ്രാം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നു. ജനുവരി 31ന് പരാതി നൽകിയിത്.തുടർന്ന് ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെയാണ് ചെന്നൈയിൽ നിന്നും ദുബായ് വഴി ഈജിപ്തിലേക്കു കടക്കാൻ നിഷാം ശ്രമിച്ചത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ പ...

INL ജില്ലാ സെക്രട്ടറി കോൺഗ്രസ് (എസ്) ൽ ചേർന്നു

MALAPPURAM
മലപ്പുറം : ഐ എൻ എൽ ജില്ലാ സെക്രട്ടറി സി.അബ്ദുൽ മജീദ്, നിലമ്പൂർ നിയോജക മണ്ഡലം വൈസ്പ്രസിഡൻ്റ് കെ.കുഞ്ഞിക്കോമു, എടക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദീഖ് ചെറുവലത്ത്, പ്രസിഡന്റ് സി.ടി.മുഹമ്മദ് തുടങ്ങി ഇരുപതോളം പ്രവർത്തകർ കോൺഗ്രസ് എസിൽ ചേർന്നതായി ജില്ലാ പ്രസിഡന്റ് ജോസ് വർഗീസ് അറിയിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം മുസ്തഫ കടമ്പോട്ട്, വൈസ് പ്രസിഡണ്ട് കെ ടി എ സമദ്, ജനറൽ സെക്രട്ടറി നാസർ പുൽപ്പറ്റ, പ്രകാശ് കുണ്ടൂർ, ശശി മാസ്റ്റർ, മോഹനൻ അരീക്കോട്,സി എം തോമസ് എന്നിവർ പ്രസംഗിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അലീന ടീച്ചറുടെ മരണം ഉത്തരവാദി സര്‍ക്കാര്‍: കെ പി എസ് ടി എ

MALAPPURAM
മലപ്പുറം: ആറു വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം നല്‍കാതെ അലീനടീച്ചറെ മരണത്തിലേക്ക് തള്ളിവിട്ട വിദ്യാഭ്യാസ വകുപ്പ് നിലപാടില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ മലപ്പുറം ഉപജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി. ഉപജില്ലാ പ്രസിഡണ്ട് രാജന്‍ മണ്ണഴി അധ്യക്ഷത വഹിച്ച സംഗമം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.വി.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം വി. രഞ്ജിത്, പി.സുബോധ്, കെ. ഹാരിസ്, പി. ജലീല്‍, റിഹാസ് , മുഹ്‌സിന തുടങ്ങിയവര്‍ സംസാരിച്ചു. ശരത് സ്വാഗതവും കെ.കെ.അബ്ദുല്‍ ഹമിദ് നന്ദിയും രേഖപ്പെടുത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വൈലത്തൂരിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി

MALAPPURAM
വൈലത്തൂർ: ആദൃശേരി കാവപ്പുരയിൽ മാതാവിനെ മകൻ കത്തി കൊണ്ട് കുത്തിയും, ഗ്യാസ് സിലിണ്ടർ തലക്കിട്ടും ക്രൂരമായി കൊലപ്പെടുത്തി. നന്നാട്ട് ആമിനയാണ് (62) മരിച്ചത്. കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബു (കാവപ്പുരയിലെ ഇറച്ചി വ്യാപാരി ) എന്നവരുടെ മകനാണ്  മുസമ്മിൽ(30) മാനസിക രോഗിയായ മുസമ്മിലാണ് കൃത്യം നടത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.  വീട്ടിൽ പിതാവടക്കം മൂന്നു പേർ മാത്രമാണുണ്ടായിരുന്നത്. പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. താനൂർ ഡിവൈ.എസ്.പി ഫയസിൻ്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു. കൽപ്പകഞ്ചേരി പോലീസ് പ്രാഥമികാന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. മൃതദേഹം അൽപ്പ സമയത്തിനകം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ...

അരീക്കോട് വൻ കുഴൽപണ വേട്ട

MALAPPURAM
അരീക്കോട് വൻ കുഴൽപണ വേട്ട 1.40 കോടിയുമായി താമരശ്ശേരി സ്വദേശി പിടിയിൽ. അരീക്കോട് വിളയിൽ വെച്ചാണ് പോലീസ് നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടികൂടിയത്. KL 59 U 3567 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന താമരശ്ശേരി സ്വദേശി അബ്ദുൾ നാസർ (59) ആണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണന്ന് അരീക്കോട് എസ് എച്ച് ഒ സ്റ്റേഷനിൽ അറിയിച്ചു. https://www.youtube.com/shorts/xjlbJUaeURg?feature=share...

MTN NEWS CHANNEL

Exit mobile version