ബസ്സില്‍ വച്ച് പതിനഞ്ച് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പി എസ് സി അധ്യാപകൻ വേങ്ങര അരിക്കുളം സ്വദേശി അറസ്റ്റിൽ.
മെയ് 27 നാണ് കേസിന് ആസ്പദമായ സംഭവം.കോട്ടക്കലില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരുകയായിരുന്ന ദോസ്ത് എന്ന സ്വകാര്യ ബസ്സിലാണ് പതിനഞ്ചുകാരി ലൈംഗികാതിക്രമത്തിന് ഇരയായത്. സഹപാഠികളെല്ലാം അതാത് സ്‌റ്റോപ്പുകളിലിറങ്ങിയ ശേഷം ഒറ്റയ്ക്കായ പെണ്‍കുട്ടിയെ ബസില്‍ യാത്ര ചെയ്തിരുന്ന വേങ്ങര അരിക്കുളം സ്വദേശി ഷഫീഖ് ലൈംഗീകാത്രിക്രമം നടത്തുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി ബസ് ജീവനക്കാരോട് കരഞ്ഞു പറഞ്ഞെങ്കിലും ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. പെണ്‍കുട്ടിയെ കടന്നുപിടിച്ച ആളുമായി സ്റ്റാന്‍ഡിലേക്ക് പോയ ബസ്സ് ജീവനക്കാര്‍ ഇയാളെ സ്റ്റാന്‍ഡില്‍ ഇറങ്ങി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
തുടര്‍ന്നാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. വഴിയില്‍ കരഞ്ഞു കൊണ്ടുനിന്ന പെണ്‍കുട്ടി നാട്ടുകാരോട് വിവരം അറിയ...



















