മലപ്പുറം; സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കുടുംബ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് അക്കാദമി ഓഫ് ഫാമിലി ഫിസിഷ്യന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ഉത്തര മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.വൈദ്യശാസ്ത്ര ശാഖയില്‍ കുടുംബ ഡോക്ടറുടെ ആനുകാലിക പ്രാധാന്യം വലുതാണെന്ന് സമ്മേളനം വിലയിരുത്തി. തിരൂരില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല പ്രസിഡന്റ് ഡോ. വി നിഗേഷ് അധ്യക്ഷത വഹിച്ചു. യുവാക്കളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം , വിഷാദ രോഗം തുടങ്ങി പത്തോളം വിഷയങ്ങളില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. സംഘടനയുടെ ദേശീയ സെക്രട്ടറി ഡോ രശ്മി എസ് കൈമള്‍, ഐ എം എ തിരൂര്‍ പ്രസിഡന്റ് ഡോ അസീം അദീര്‍ , സംസ്ഥാന ഘടകത്തിന്റെ സ്ഥാപക പ്രസിഡന്റ് ഡോ ബിജയ് രാജ്, അഡ്‌വൈസര്‍ ഡോ റാസിക്, സംസ്ഥാന പ്രസിണ്ടന്റ് ഡോ നദീം അബൂട്ടി, സെക്രട്ടറി ഡോ. പി എം മന്‍സൂര്‍, ഉത്തര മേഖല സെക്രട്ടറി ഡോ മമത മനോഹര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ചെയര്‍ പേഴ്‌സണ്‍ ഡോ. സല്‍വ. പി. ഹംസ സ്വാഗതവും സെക്രട്ടറി ഡോ. മുഹമ്മദ് യാസിര്‍ നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com