മലപ്പുറം : മഴക്കാല ആരംഭവും സ്കൂൾ തുറക്കലും കണക്കിലെടുത്ത് മാസത്തിലൊരിക്കലെങ്കിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് റോഡുസുരക്ഷക്കും ലഹരിവ്യാപനത്തിന്നുമായുള്ള ബോധവൽക്കരണങ്ങൾക്ക് മുൻഗണന നല്കുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പറഞ്ഞു. പോലീസ് മോട്ടോർ വാഹന എക്സൈസ് വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികൾക്ക് പി ടി എ കമ്മിറ്റിക്കാർ മുൻകൈയ്യെടുത്ത് അധ്യാപകരോടൊപ്പംചേർന്ന് പ്രവർത്തിക്കണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം പുത്തനത്താണി ഏരിയാ കൺവൻഷൻ തിരുന്നാവായ പകൽ വീട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. റാഫ് ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ അധ്യക്ഷനായിരുന്നു. ജാഫർ മാറാക്കര, ഇ അയ്യപ്പൻ, അയൂബ് ആലുക്കൽ, കെടി. സർജിമോൻ, സിപി രാജേഷ്, ആർ സാവിത്രി ടീച്ചർ, പി.ലീലാവതി, സി.ജാനകി. ടി പി ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയാ പ്രസിഡണ്ട് കെ പി. ഉണ്ണികൃഷ്ണൻ സ്വാഗതവും ടി പി സുഹ് റ നന്ദിയും പറഞ്ഞു.