കാളപൂട്ട് മത്സരങ്ങള്‍ക്ക് അനുമതി
കാളപൂട്ട് മത്സരങ്ങള്‍ നടത്തുന്നതിന് നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിയുള്ള ബില്‍ നിയമസഭയില്‍ പാസായതോടെ മലപ്പുറം ജില്ലയിലെ കാളപൂട്ടുപ്രേമികള്‍ ആവേശത്തിലാണ്. പരപ്പനങ്ങാടിക്കടുത്ത് പാലത്തിങ്ങല്‍, വളാഞ്ചേരി കരേക്കാട്, കൊണ്ടോട്ടി മുതുവല്ലൂര്‍, ഒളകര-പുകയൂര്‍, എടപ്പാളിനടുത്ത് ഐലക്കാട്, താനാളൂര്‍, മഞ്ചേരി പയ്യനാട് തുടങ്ങിയിടങ്ങളിലാണ് ജില്ലയില്‍ പ്രധാനമായും കാളപൂട്ട് മത്സരങ്ങള്‍ നടക്കുന്നത്.കാളപൂട്ട് മത്സരങ്ങളില്‍ പങ്കെടുക്കുന്ന നൂറിലേറെ ജോഡി കന്നുകള്‍ മലപ്പുറം ജില്ലയിലുണ്ട്. ആയിരക്കണക്കിനു കാളപൂട്ടുപ്രേമികള്‍ ഒത്തുകൂടുന്ന കാളപൂട്ടുകണ്ടങ്ങളുമുണ്ട്. സംസ്ഥാനത്ത് അഞ്ഞൂറിലേറെ ജോഡി കന്നുകള്‍ മത്സരരംഗത്തുണ്ട്. കാളപൂട്ട്, കന്നുപൂട്ട്, മരമടി, പോത്ത് ഓട്ടം തുടങ്ങിയ വിവിധപേരുകളില്‍ അറിയപ്പെട്ടിരുന്ന മത്സരങ്ങള്‍ നമ്മുടെ സംസ്‌കാരവും പൈതൃകവും കാത്തുസൂക്ഷിക്കുന്നതിന് അനിവാര്യമാണ്. ഇതിനായി 1960-ലെ കേന്ദ്രനിയമമായ...



















