Thursday, September 18News That Matters
Shadow

MALAPPURAM

എന്റെ കേരളം വേദിയെ ‘തൊട്ടറിഞ്ഞ്’ തിരൂരങ്ങാടി തൃക്കുളം സ്‌കൂളിലെ ബ്രൈലി സാക്ഷരതാ വിദ്യാര്‍ത്ഥികള്‍

എന്റെ കേരളം വേദിയെ ‘തൊട്ടറിഞ്ഞ്’ തിരൂരങ്ങാടി തൃക്കുളം സ്‌കൂളിലെ ബ്രൈലി സാക്ഷരതാ വിദ്യാര്‍ത്ഥികള്‍

MALAPPURAM
കാഴ്ചയുടെ വര്‍ണ്ണ വിസ്മയങ്ങള്‍ നേരിട്ടറിയുന്നില്ലെങ്കിലും എന്റെ കേരളം പ്രദര്‍ശന വിപണന മേള തൊട്ടും കേട്ടും മനസ്സിലാക്കി തിരൂരങ്ങാടി തൃക്കുളം സ്‌കൂളിലെ ബ്രയിലി സാക്ഷരത വിദ്യാര്‍ഥികള്‍. ആടിയും പാടിയും മത്സരങ്ങളില്‍ പങ്കെടുത്തും ഇവര്‍ മേളയുടെ ഭാഗമായി. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിച്ചും ബ്രെയിലി ലിപിയില്‍ എഴുതിയും വായിച്ചും അവര്‍ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. പ്രദര്‍ശന വിപണന മേള തുടങ്ങിയത് മുതല്‍ സാക്ഷരതാ മിഷന്‍ സ്റ്റാളില്‍ സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ മേള കാണാന്‍ എത്തുന്നവര്‍ക്ക് അവരുടെ ബ്രെയിലി ലിപിയും മറ്റ് ഉപകരണങ്ങളും പരിചയപ്പെടുത്തുന്നുണ്ട്. തൃക്കുളം സ്‌കൂളില്‍ 25 ഓളം വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. ഇവരെ ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ കളിക്കാനും പഠിപ്പിക്കുന്നുണ്ടെന്ന് സ്റ്റോളിലെത്തിയ സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ദീപ ജെയിംസ് പറഞ്ഞു. മറിയുമ്മു ആണ് വിദ്യാര്‍ത്ഥികളുടെ ഇന്‍സ്ട്രക്ടര്‍...
അവധിക്കാലം വെറുതെ കളയണ്ട, കോട്ടക്കുന്നിൽ എത്തിയാൽ വായിക്കാൻ പുസ്തകവുമായി മടങ്ങാം

അവധിക്കാലം വെറുതെ കളയണ്ട, കോട്ടക്കുന്നിൽ എത്തിയാൽ വായിക്കാൻ പുസ്തകവുമായി മടങ്ങാം

MALAPPURAM
കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബുക്ക് സ്റ്റാൾ ശ്രദ്ധ നേടുകയാണ്. പ്രദർശനം കാണാൻ എത്തുന്നവർ ഒരു പുസ്തകമെങ്കിലും വാങ്ങാതിരിക്കുന്നില്ല. സോഷ്യൽ മീഡിയയുടെ അതിപ്രസരം വായനയെ തളർത്തി എന്ന് കരുതുന്നത് വെറുതെയാണ്. ബുക്ക്‌സ്റ്റോളിലെ അഖിൽ ധർമ്മജന്റെ പ്രശസ്ത നോവലായ 'റാം c/o ആനന്ദി', 'രാത്രി 12ന് ശേഷം', നഫീസ് കലയത്തിന്റെ 'ഖദീജ', അഞ്ചൽ താജിന്റെ 'ഇസ്‌നേഹം' എന്നീ പുസ്തകങ്ങളൊക്കെ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. പ്രായം ചെന്നവർ മാത്രമല്ല യുവാക്കളും പുസ്തകം വാങ്ങുന്നുണ്ടെന്നാണ് സ്റ്റാളിൽ വിപണിയെ നിയന്ത്രിക്കുന്ന അയ്യൂബും ആദം അലിയും പറയുന്നത്. ഷംസുദ്ദീൻ മുബാറക്കിന്റെ 'മലപ്പുറം മനസ്സ് 'എന്ന പുസ്തകവും മുഖ്താർ ഉദരംപൊയിലിന്റെ 'ഉസ്താദ് എംബാപ്പെ' എന്ന പുസ്തകവും നിരവധി ആളുകൾ അന്വേഷിച്ചുത്തുന്നുണ്ട്. കൂടാതെ സ്റ്റാളിൽ ഇല്ലാത്ത പു...
‘പേവിഷബാധ ക്രമാതീതമായി ഉയരും, തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണം’; മുന്നറിയിപ്പുമായി വെറ്ററിനറി അസോസിയേഷൻ

‘പേവിഷബാധ ക്രമാതീതമായി ഉയരും, തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണം’; മുന്നറിയിപ്പുമായി വെറ്ററിനറി അസോസിയേഷൻ

MALAPPURAM
മലപ്പുറം: റാബീസ് കേസുകള്‍(പേവിഷബാധ) ക്രമാതീതമായി ഉയരുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍. തെരുവ് നായ്ക്കളുടെ എണ്ണം കുറക്കണമെന്നും കേരളത്തിലെ ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വികെപി മോഹന്‍കുമാര്‍ പറഞ്ഞു. സമീപനങ്ങളിലും നിയമങ്ങളിലും മാറ്റം അനിവാര്യമാണന്ന് വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടന പറഞ്ഞു. 'വന്ധ്യംകരണ പദ്ധതി മാത്രമാണ് നിയന്ത്രണത്തിനുള്ള ഏക പോംവഴി എന്നത് പേവിഷബാധാ കേസുകള്‍ വര്‍ധിപ്പിക്കും. നായ്ക്കള്‍ അനിയന്ത്രിതമായി പെരുകിയ സാഹചര്യത്തില്‍ വന്ധ്യംകരണ പദ്ധതിയുടെ പ്രായോഗികത പരിശോധിക്കണം. പൊതുസ്ഥലങ്ങളില്‍ കാണുന്ന അക്രമകാരികളെ പെട്ടെന്ന് ഷെല്‍ട്ടര്‍ ചെയ്യുകയോ നശിപ്പിക്കുകയോ വേണം', മോഹന്‍കുമാര്‍ പറഞ്ഞു പക്ഷിപ്പനിയും പന്നിപ്പനിയും പ്രതിരോധിക്കുന്നതിനായി സ്വീകരിക്കുന്ന നിയന്ത്രണ നടപടികള്‍ തെരുവുനായ വിഷയത്തിലും കൈകൊള്ളണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ...
കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട.

കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട.

MALAPPURAM
കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48,000 രൂപയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മങ്കട പനങ്ങാങ്ങര സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ് (38), മലപ്പുറം മുണ്ടുപറമ്ബ് വടക്കീടൻ മുഹമ്മദ് ഹനീഫ (37) എന്നിവരാണ് പിടിയിലായത്.വെള്ളിയാഴ്ച വൈകുന്നേരം കൊണ്ടോട്ടി പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. പ്രതികള്‍ സഞ്ചരിച്ച കാറിൻ്റെ സീറ്റിനോട് ചേർന്ന് നിർമ്മിച്ച മൂന്ന് രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. രേഖകളില്ലാത്ത പണമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്....
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

MALAPPURAM
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. മരുന്ന് നൽകിയിട്ട് അസുഖം മാറുന്നില്ല. നിപ ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സ്രവം പരിശോധനക്കയച്ചത്. ആരോഗ്യ വകുപ്പ് സ്ഥിതി നിരീക്ഷിക്കുകയാണ്. നിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ...
ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ലഹരിവിരുദ്ധ കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണവും ലഹരിവിരുദ്ധ കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.

MALAPPURAM
മലപ്പുറം: മുണ്ടക്കോട് മസ്ജിദുല്‍ ഹുദാ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'നാടിനെ ലഹരി മുക്തമാക്കാന്‍ നമുക്കൊരു മിക്കാം' എന്ന ആശയം മുന്‍നിര്‍ത്തി മീനാര്‍കുഴി എം.ഇ. എ ഓഡിറ്റോറിയത്തില്‍ വെച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും ലഹരിക്കെതിരെയുള്ള കൂട്ട പ്രതിജ്ഞയും സംഘടിപ്പിച്ചു.മഹല്ല് പ്രസിഡന്റ് പി.സി.എച്ച് മാനു മുസ്ല്യാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ മഹല്ല് ഖത്തീബ് അസ്ലം ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു.പെരിന്തല്‍മണ്ണ എക്‌സൈസ് ഓഫീസിലെ പി.എസ് പ്രസാദ് 'ലഹരിയുടെ കാണാപ്പുറങ്ങള്‍' എന്ന വിഷയവും ഗ്രന്ഥകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം.പി. ഫൈസല്‍ വാഫി കാടാമ്പുഴ 'ലഹരി എന്ന അധാര്‍മ്മികത' എന്ന വിഷയവും അവതരിപ്പിച്ചു. ഡോ .എം.ഉസ്മാന്‍ ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി. മഹല്ല് ജനറല്‍ സെക്രട്ടറി എം.ഉമ്മര്‍, സെക്രട്ടറിമാരായ അജ്മല്‍ .ടി, അബ്ദുള്ള.എന്‍, അബ്ദുള്ള. വി., വൈസ് പ്രസിഡന്റ് കൂളത്ത് അബ്ബാസ് ഹാജി, ട്ര...
ലഹരിവിരുദ്ധ സന്ദേശ യാത്ര: സ്വാഗതസംഘം രൂപീകരിച്ചു

ലഹരിവിരുദ്ധ സന്ദേശ യാത്ര: സ്വാഗതസംഘം രൂപീകരിച്ചു

MALAPPURAM
സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ മുന്നോടിയായുള്ള ജില്ലാതല സ്വാഗത സംഘം രൂപീകരിച്ചു. തിരൂർ ഇ എം എസ് സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാസ ലഹരിയുടെ വലയത്തിൽ നിന്നും യുവജനത കരകയറേണ്ടത് അനിവാര്യമാണെന്നും അതിനായി സർക്കാർ കൈക്കൊള്ളുന്ന ഇത്തരം പദ്ധതികൾ സ്വാഗതാർഹമാണെന്നും എം.എൽ.എ പറഞ്ഞു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. യു സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ വിശദീകരണം നടത്തി. സബ് കളക്ടർ ദിലീപ് കെ കൈനിക്കര ആശംസകൾ നേർന്ന ചടങ്ങിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് മെമ്പർ ഋഷികേശ് കുമാർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ മുരുകരാജ് തുടങ്ങിയവർ സംബന്ധിച്ചു. സന്ദേശയാത്രയുടെ രക്ഷാധികാരികളായി കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് ...
സാമൂഹിക അന്തരീക്ഷം തകര്‍ത്തത് എല്‍ ഡി എഫ് സര്‍ക്കാര്‍ – പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

സാമൂഹിക അന്തരീക്ഷം തകര്‍ത്തത് എല്‍ ഡി എഫ് സര്‍ക്കാര്‍ – പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

MALAPPURAM
മലപ്പുറം : കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും വിലകല്‍പ്പിക്കാത്ത സര്‍ക്കാറാണ് സിപിഎമ്മിന്റെതെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ലഹരി വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് നടപടികളുണ്ട് എന്ന് പെരുമ്പറയടിക്കുകയല്ലാതെ ഇതിനെ പിടിച്ചു കെട്ടാന്‍ സര്‍ക്കാറിന്റെ കയ്യില്‍ ഒരു പദ്ധതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി കൊലപാതകങ്ങളും അക്രമണങ്ങളും കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കാലാകാലങ്ങളായി കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക അന്തരീക്ഷം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് വിഷന്‍ 2025 ന്റെ ഭാഗമായി നാലാമത് ഗ്രാമീണ യാത്ര വരിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് എന്‍ കുഞ്ഞീതു അധ്യക്ഷത വഹിച്ചു. വിഷന്‍ 2025 കോ. ഓര്‍ഡിനേറ്റര്‍ കെ എന്‍ ഷാനവാസ...
വഴിയോര കച്ചവടക്കാര്‍ക്ക് തണല്‍ കുടകള്‍ സൗജന്യമായി വിതരണം ചെയ്തു

വഴിയോര കച്ചവടക്കാര്‍ക്ക് തണല്‍ കുടകള്‍ സൗജന്യമായി വിതരണം ചെയ്തു

MALAPPURAM
മലപ്പുറം: വഴിയോര കച്ചവടക്കാര്‍ക്ക് ഷെല്‍റ്റര്‍ ആക്ഷന്‍ ഫൗണ്ടേഷന്‍ സൗജന്യമായി നല്‍കുന്ന തണല്‍ക്കുടകളുടെ വിതരണോദ്ഘാടനം പാലുണ്ട ഗുഡ്‌ഷെപ്പേഡ് മാര്‍ത്തോമാ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിജി വര്‍ഗീസ് നിര്‍വഹിച്ചു.പാലുണ്ട ഗുഡ്‌ഷെപ്പേഡ് മാര്‍ത്തോമാ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഷെല്‍ട്ടര്‍ ആക്ഷന്‍ പ്രതിനിധി ടോമി മാത്യു അധ്യക്ഷത വഹിച്ചു. ബാബു കോടംവേലില്‍, ടോമി മാത്യു, ലിലു പോള്‍, വിമല്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.പ്രത്യേകം രൂപകല്‍പന ചെയ്ത താപപ്രതിരോധശേഷിയുള്ള ഈ ബിസിനസ് കുടകള്‍ വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ കഴിയുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു....
ഭക്ഷണശാലകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി

ഭക്ഷണശാലകളിൽ പരിശോധന: പഴകിയ ഭക്ഷണം പിടികൂടി

MALAPPURAM
മ​ല​പ്പു​റം: ഭ​ക്ഷ​ണ വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശു​ചി​ത്വ നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. മ​ല​പ്പു​റം ന​ഗ​ര​സ​ഭ വ​ലി​യ​വ​ര​മ്പ്, കോ​ട്ട​പ്പ​ടി, വ​ലി​യ​ങ്ങാ​ടി, പാ​ണ​ക്കാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ​ണ, വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ളി​ലും മ​ല​പ്പു​റം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഴ​കി​യ ഇ​റ​ച്ചി, അ​ച്ചാ​റു​ക​ൾ, വി​വി​ധ​യി​നം ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണം തൃ​പ്തി​ക​ര​മാ​യി ന​ട​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​ സ്വീ​ക​രി​ച്ചു. സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നോ​ട്ടി​സു​ക​ൾ ന​ൽ​കി പി​ഴ​യും പ്രോ​സി​ക്യൂ​ഷ​നും അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ക്ലീ​ൻ​സി​റ്റി മാ​ന...

വയോധികൻ ട്രെയിൻ തട്ടി മരിച്ചു

MALAPPURAM
റെയിൽവേ ട്രാക്കിന് സമീപം പുല്ലരിയുകയായിരുന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു. തുവ്വൂർ കമാനത്ത് ഞായറാഴ്ച്ച രാവിലെ പത്തിനാണ് അപകടം. കമാനം സ്വദേശി കൂത്താറമ്ബത്ത് ഭാസ്കരൻ നായർ (79) ആണ് മരിച്ചത്.പശുവിന് പുല്ലരിയുന്നതിനിടെ ഷൊർണ്ണൂർ-നിലമ്ബൂർ പാസഞ്ചർ ഇടിച്ചാണ് അപകടം. കേള്‍വിക്കുറവുള്ള ഭാസ്കരന് ട്രെയിൻ വരുന്നത് അറിഞ്ഞിരുന്നില്ല. കരുവാരക്കുണ്ട് പോലീസിൻ്റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.ഭാര്യ: ഐമാവതി . മക്കള്‍: സുരേഷ് കുമാർ, നന്ദകുമാർ, രാജഗോപാല്‍, മഞ്ജുള....
‘എന്റെ കേരളം’ പ്രദർശന വിപണന മേള : റീൽസ്, സെൽഫി മത്സരങ്ങളിൽ പങ്കെടുക്കാം

‘എന്റെ കേരളം’ പ്രദർശന വിപണന മേള : റീൽസ്, സെൽഫി മത്സരങ്ങളിൽ പങ്കെടുക്കാം

MALAPPURAM
മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് മെയ് ഏഴു മുതൽ 13 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദർശന- വിപണന -ഭക്ഷ്യ -കലാമേളയുടെ ഭാഗമായി പൊതുജനങ്ങൾക്കായി റീൽസ്, സെൽഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സർക്കാരിന്റെ ഒമ്പത് വർഷത്തെ ഏതെങ്കിലും ഒരു വികസന നേട്ടത്തെ കുറിച്ച് 30 സെക്കൻഡിൽ കുറയാത്ത ദൈർഘ്യമുള്ള റീൽ ആണ് തയ്യാറാക്കേണ്ടത്. അയയ്ക്കുന്ന ആളുടെ പേരും ഫോൺ നമ്പറും, വിലാസവും സഹിതം diomlpm2@gmail.com എന്ന ഇമെയിൽ വിലാസത്തിൽ എൻട്രി അയക്കണം. സർക്കാരിന്റെ വികസന പദ്ധതിയുടെ സമീപത്തു നിന്നുള്ള സെൽഫികളും മത്സരത്തിനായി അയക്കാം. ഫോട്ടോയുടെ ക്യാപ്ഷനിൽ പദ്ധതിയുടെ പേര് രേഖപ്പെടുത്തണം.അയയ്ക്കുന്ന ആളുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ സഹിതം സെൽഫികൾ diomlpm2@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. രണ്ടു മത്സരങ്ങളുടെയും അവസാന തീയതി മെയ്‌ ആറ് ആണ്. ഒരാൾക്ക് മൂന്ന് റീൽസും, മൂന്ന് സെൽഫികളും വരെ അയയ്ക്കാം. ഓരോ മത്സരത്തി...
സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 106 ഗ്രാം MDMA പിടികൂടി.

സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 106 ഗ്രാം MDMA പിടികൂടി.

MALAPPURAM
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡിലെ സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ എൻ ന്റെ നേത്രത്തിൽ എടപ്പാളിലുള്ള സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 106 ഗ്രാം MDMA പിടികൂടി. പാലക്കാട്‌ പട്ടാമ്പി പട്ടിത്തറ കുമ്പളത്ത് വളപ്പിൽ വീട്ടിൽ ഷാഫി. കെ നിന്നുമാണ് MDMA പിടികൂടിയത്. ഇയാൾ മലപ്പുറം പാലക്കാട്‌ ജില്ലാ അതിർത്തികളിൽ ചെറുകിട വില്പനയ്ക്കായി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങിക്കൊണ്ടു വന്ന് ലോഡ്ജിലെ റൂമിൽ സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു. ലോഡ്ജിൽ വെച്ചു സർക്കിൾ ഇൻസ്‌പെക്ടർ നൗഫൽ. എൻ അറസ്റ്റ് ചെയ്തു. NDPS കേസ് എടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ആസിഫ് ഇക്ബാൽ. കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത്. കെ, മുഹമ്മദ്‌ മുസ്തഫ. എം, വനിത സിവിൽ എക്സൈസ് ഓഫീസർ ധന്യ. കെ. പി, എക്സൈസ് ഡ്രൈവർ മുഹമ്മദ്‌ നിസാർ. M എന്നിവർ ഉണ്ടായിരുന്നു....
നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം: യുവതിക്ക്‌ ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് അപകടം: യുവതിക്ക്‌ ദാരുണാന്ത്യം

MALAPPURAM
പൊന്നാനി: പൊന്നാനി നരിപ്പറമ്പ് ഹൈവെയിൽ കാറും, ലോറിയും, കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു, ഭർത്താവിന് ഗുരുതര പരിക്ക്.തലശ്ശേരി, കോടിയേരി സ്വദേശി ഏലിയന്റവിടെ നിഖിൽ  ഭാര്യ കൊല്ലം സ്വദേശിനി സിയ ആണ്‌ മരണപ്പെട്ടത്. പൊന്നാനി കുറ്റിപ്പുറം ബൈപ്പാസിൽ തവനൂർ പന്തേപാലത്ത് ആണ്‌ അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ തലശ്ശേരി സ്വദേശി ഏലിയന്റവിടെ നിഖിലിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലെ പ്രഥമ ചികിത്സക്ക് ശേഷം എടപ്പാൾ ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിയയുടെ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കികയാണ് അപകടത്തിൽ കാറിലുണ്ടായിരുന്ന ഒന്നരവയസായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivene...
മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

MALAPPURAM
മലപ്പുറത്ത് മെത്താംഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി മലപ്പുറം എക്സൈസ് എൻഫോഴ്സസ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ നൗഫലും സംഘവും നടത്തിയ പരിശോധനയിൽ 5.49 ഗ്രാം മെത്താംഫിറ്റമിനും 12 ഗ്രാമിലധികം കഞ്ചാവുമായി കൊണ്ടോട്ടി സ്വദേശി ഷിബിൻ (39) ആണ് പിടിയിലായത്. മലപ്പുറം എക്സൈസ് സ്‌പെഷ്യല്‍ സ്ക്വാഡിലെ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുല്‍ വഹാബ് എൻ, ആസിഫ് ഇഖ്ബാല്‍ കെ, സിവില്‍ എക്സൈസ് ഓഫീസർമാരായ അലക്സ് എ, വിനീത് കെ, സബീർ കെ, മുഹമ്മദ് മുസ്തഫ എം, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ധന്യ കെ പി, മലപ്പുറം എക്സൈസ് ഡിവിഷൻ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) മുഹമ്മദാലി കെ, സിവില്‍ എക്സൈസ് ഓഫീസർ ഷംസുദ്ദീൻ കെ എന്നിവർ സംഘത്തില്‍ ഉണ്ടായിരുന്നു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയി...
മദ്രസ്സയിലേക്ക് പോയ കുട്ടിയേ കാണ്മാനില്ല

മദ്രസ്സയിലേക്ക് പോയ കുട്ടിയേ കാണ്മാനില്ല

MALAPPURAM
തിരൂരങ്ങാടി: ഈ ഫോട്ടോയിൽ കാണുന്ന മിൻഷ ജാസ്മീൻ, D/O അബ്ദുറഹ്മാൻ, വയസ്സ് -14/25, ചക്കിങ്ങൽ ഹൗസ്, കൊടിമരം, വെന്നിയൂർ പി. ഒ എന്ന കുട്ടി 27.04.2025 തിയ്യതി രാവിലെ 06.30 മണിക്ക് വെന്നിയൂരിലുള്ള വീട്ടിൽ നിന്നും മദ്രസ്സയിലേക്കാണെന്ന് പറഞ്ഞ് പോയശേഷം കാണാതായിട്ടുളളതാണ്. കാണാതാവുമ്പോൾ വെളുത്ത നിറത്തിലുള്ള ജീൻസും നീല നിറത്തിലുള്ള ടോപ്പുമാണ് വേഷം. ഇരുനിറവും മെലിഞ്ഞ ശരീരവും 140CM ഉയരവുമുണ്ട്. ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ അറിയിക്കുക. ഇൻസ്‌പെക്ടർ ഓഫ് പോലീസ് - 9497987164 സബ്ബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് - 94979806859497934271 തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ 0494-2460331...
റവന്യൂ റിക്കവറി: സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല

റവന്യൂ റിക്കവറി: സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല

MALAPPURAM
2024-25 സാമ്പത്തിക വർഷത്തെ റവന്യൂ റിക്കവറിയിൽ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് റവന്യൂ റിക്കവറി പിരിവിൽ ശതമാനടിസ്ഥാനത്തിൽ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് എത്തി. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയ മികച്ച ജീവനക്കാർക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാ കളക്ടർ വി.ആർ. വിനോദ് വിതരണം ചെയ്തു. 95 ശതമാനം റിക്കവറി പൂർത്തിയാക്കാൻ ജില്ലക്ക് കഴിഞ്ഞു. ഇതിലൂടെ 83 കോടി രൂപ പിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 20 കോടി രൂപയുടെ അധിക പിരിവാണ് ഇത്തവണ നടന്നത്. ജില്ലയിലെ എക്കാലത്തെയും മികച്ച കളക്ഷൻ ആണ് ഈ വർഷം നടന്നിട്ടുള്ളത്. കെട്ടിടനികുതി പിരിവിൽ 99 ശതമാനവും ആഡംബര നികുതി പിരിവിൽ 98.50 ശതമാനവും പിരിച്ചെടുക്കാനായി. റവന്യൂ റിക്കവറി ,കെട്ടിടനികുതി, ആഡംബര നികുതി എന്നിവയിൽ 100 ശതമാനം എത്തിച്ച പെരിന്തൽമണ്ണ തിരൂരങ്ങാടി താലൂക്കുകൾ റോളിംഗ് ട്രോഫി സ്വന്തമാക്കി. മികച്ച പ്രകടനം കാഴ്ചവച്ച തിരൂർ, ...
കാറിൽ വെച്ച് വിദേശ മദ്യ വിൽപന; പരപ്പനങ്ങാടി എക്സൈസ് ഒരാളെ പിടികൂടി.

കാറിൽ വെച്ച് വിദേശ മദ്യ വിൽപന; പരപ്പനങ്ങാടി എക്സൈസ് ഒരാളെ പിടികൂടി.

MALAPPURAM
തേഞ്ഞിപ്പലം: കാറിൽ കടത്തികൊണ്ട് വന്ന് അനധികൃതമായി വിദേശ മദ്യ വിൽപന നടത്തിയ ആളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. ചേലേമ്പ്ര സ്പിന്നിംഗ് മില്ലിനടുത്ത് രാമനാട്ടുകര - യൂണിവേഴ്സിറ്റി സർവ്വീസ് റോഡിൽ പ്രീതി ഹോട്ടലിനടുത്ത് വെച്ചാണ് KL 65 U 543 നമ്പർ കാറിൽ വെച്ച് വിദേശ മദ്യം വിൽപനക്കിടെ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി അമ്പാട്ട് വീട്ടിൽ ബാലകൃഷ്ണൻ മകൻ രുധീഷിനെയാണ് ( 47 ) പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജും പാർട്ടിയും പിടികൂടിയത് . 29 ലിറ്റർ അടങ്ങിയ 58 ബോട്ടിൽ മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത്, പ്രവന്റീവ് ഓഫീസർ രാഗേഷ്, സിവിൽ എക്സൈസ് ഓഫീസർ ജിനരാജ് , ജിഷ്നാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു എന്നിവരാണ് ടീമിലുണ്ടായിരുന്നത്. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർ...
ഫേസ്‌ബുക്ക് ലൈവിട്ട് ജീവനൊടുക്കാനൊരുങ്ങി യുവാവ്, രക്ഷകരായി പൊലീസ്

ഫേസ്‌ബുക്ക് ലൈവിട്ട് ജീവനൊടുക്കാനൊരുങ്ങി യുവാവ്, രക്ഷകരായി പൊലീസ്

MALAPPURAM
റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവിനെ രക്ഷപ്പെടുത്തി കുറ്റിപ്പുറം പൊലീസ്. പ്രണയ നൈരാശ്യത്താല്‍ ഫേസ്‌ബുക്കില്‍ ലൈവ് നല്‍കിയശേഷം കുറ്റിപ്പുറം റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. പൊന്നാനി സ്റ്റേഷൻ പരിധിയിലുള്ള കാലടി സ്വദേശിയായ യുവാവിനെയാണ് കുറ്റിപ്പുറം എസ് ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. യുവാവുമായി പ്രണയത്തിലായിരുന്ന യുവതി ബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടർന്നാണ് ഫേസ്ബുക്കില്‍ ലൈവ് ഇട്ട ശേഷം കുറ്റിപ്പുറത്തെ റെയില്‍വേ ട്രാക്കിലേക്ക് ആത്മഹത്യ ചെയ്യാനെത്തിയത്. പൊന്നാനി പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു.എന്നാല്‍ പൊലീസ് അവിടെ എത്തുമ്ബോഴേക്കും യുവാവ് റെയില്‍വേ ട്രാക്കിന്റെ മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന...
ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

MALAPPURAM
തി​രൂ​ർ: ഫോ​റി​ൻ മാ​ർ​ക്ക​റ്റി​ലെ മൊ​ബൈ​ൽ ഷോ​പ്പി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. യു.​പി ന​വ​ഭാ​ഗ​ഞ്ച് സ്വ​ദേ​ശി സാ​ജ​ൻ ഖാ​നെ​യാ​ണ് (19) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ തി​രൂ​ർ മു​നി​സി​പ്പ​ൽ ബി​ൽ​ഡി​ങ്ങി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ ഷോ​പ്പി​ൽ​നി​ന്ന് ര​ണ്ട​ര ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 12 മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് ക​ള​വ് പോ​യ​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു. മും​ബൈ​യി​ൽ നി​ന്നു​മാ​ണ് സാ​ജ​ൻ ഖാ​നെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണം ന​ട​ത്താ​ൻ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റൊ​രാ​ളെ പ​റ്റി​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. പി​ടി​കൂ​ടി​യ പൊ​ലീ​സ് സം​ഘ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​നു,...

MTN NEWS CHANNEL