മാപ്പിളപ്പാട്ടിന്റെ ചരിത്ര സാധ്യതാകളും, മാപ്പിള ശബ്ദങ്ങളുടെ വിത്യസ്ത ശൈലിയും, മാപ്പിള സംസ്കാരത്തിന്റെ ചരിത്രവും സഞ്ചാരവും, പഠന വിഷയമാക്കി കഴിഞ്ഞ ആറു വർഷമായി നടത്തി വരുന്ന പഠനത്തിന് മംഗളൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റിന് മുഹമ്മദ് ഹസീബ് അർഹനായി. മലബാറിൽ നിന്ന് അന്യം വന്നുപോയ 1938 പല പഴയ പാട്ടുകളും, കോൽക്കളി പോലുള്ള കലാരൂപങ്ങളുടെ ശബ്ദ ശേഖരങ്ങളും കാലിഫോണിയ യൂണിവേഴ്സിറ്റി പ്രൊഫസർ ആമി കാത്തലിന്റെ സഹായത്തോടെ പഠനം നടത്താൻ ഹസീബിനു സാധിച്ചു. മലബാറിന്റെ ചരിത്രത്തെ മാപ്പിളപ്പാട്ടിന്റെ ശബ്ദങ്ങളിലൂടെ വായിച്ചെടുക്കുന്ന പ്രാബന്ധത്തിൽ, നഷ്ടപ്പെട്ടുപോയ പല പഴയ മാപ്പിളപ്പാട്ടുകളും തിരിച്ചുകൊണ്ടുവരാൻ ഹസീബിന് സാധിച്ചു. ഗവേഷണ കാലഘട്ടത്തിൽ തന്നെ ബ്രിട്ടീഷ് ലൈബ്രറിയുടെ സഹായത്തോടെ രണ്ടു പ്രൊജക്റ്റ്കൾ ചെയ്യുവാനും, ലോകത്തിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ പതിനാറിൽ പരം ഗവേഷണ പ്രാബന്ധങ്ങൾ അവതാരിപ്പിക്കുവാനും സാധിച്ചു. ക്യാമ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണ വിദ്യാർത്ഥികൾക്കുള്ള അന്താരാഷ്ട്ര സെമിനാരിലും, അയർലണ്ടിലെ ഡബ്ലിൻ യൂണിവേഴ്സിറ്റി, ഘാന ,ഇസ്‌തംബൂൽ, കേലെനിയ, ധാക്ക,ഖത്തർ സൺവേ യൂണിവേഴ്സിറ്റി, തുടങ്ങിയ വിവിധ യൂണിവേഴ്സിറ്റികളിൽ പ്രാബന്ധം അവതരിപ്പിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) അദ്ദേഹത്തിന് മാപ്പിളപ്പാട്ടിന്റെ പഠനത്തിന് ജൂനിയർ റിസർച്ച് ഫെലോഷിപ്പ് നൽകി. മാപ്പിള പാട്ടിനു പുറമേ, വട്ടപ്പാട്ട്, ദഫ് മുട്ട്, അറബന മുട്ട്, കോൽക്കളി തുടങ്ങിയ മറ്റ് മാപ്പിള പ്രകടന കലകളിലും അദ്ദേഹം അംഗീകൃത വിദഗ്ദ്ധനാണ്. നിലവിൽ വടക്കൻ കേരളത്തിലും ലക്ഷദ്വീപിലും ബ്രിട്ടീഷ് ലൈബ്രറി ഫണ്ട് ചെയ്ത പദ്ധതിയുടെ ലോകത്തിന്റെയും പരമ്പരാഗത സംഗീത വിഭാഗത്തിന്റെയും സഹ-അന്വേഷകനാണ് അദ്ദേഹം.ലോകത്തിലെ വിത്യസ്ത സംസ്കാരങ്ങളെ പരിചയപെടുടുന്ന അരാംകോവേൾഡ് മാഗസിനിൽ ഇടം പിടിക്കാനും ഹസീബിനു സാധിച്ചു. സൊസൈറ്റി ഫോർ എത്‌നോമ്യൂസിക്കോളജി, ഇന്റർനാഷണൽ കൗൺസിൽ ഫോർ ട്രഡീഷൻസ് ഓഫ് മ്യൂസിക് ആൻഡ് ഡാൻസ്, ബ്രിട്ടീഷ് ഫോറം ഫോർ എത്‌നോമ്യൂസിക്കോളജി, റോയൽ മ്യൂസിക്കൽ അസോസിയേഷൻ, തുർക്കിയിലെ അസോസിയേഷൻ ഓഫ് എത്‌നോമ്യൂസിക്കോളജി എന്നിവയുടെ നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവസരവും ലഭിച്ചു.ഡോ.മുഹമ്മദ് ഹസീബ് എൻ നിലവിൽ പി എസ് എം ഒ കോളേജിൽ ചരിത്ര വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. പരപ്പനങ്ങാടി നെച്ചിയിൽ ഹംസ ബെൽകീസ് ദമ്പത്തികളുടെ മകനാണ്. ഭാര്യ തസ്‌നി,മക്കൾ ഹിസ ഫാത്തിമ, ദുആ ഫാത്തിമ.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com