മലപ്പുറം: കാര്‍ഗിലില്‍ ഇന്ത്യ നേടിയ വിജയത്തിന്റെ ഓര്‍മ്മ പുതുക്കി കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 26-ാമത് കാര്‍ഗില്‍ വിജയദിന അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള യുദ്ധ സ്മാരകത്തില്‍ സംഘടനയുടെ മങ്കട ബ്ലോക്ക് പ്രസിഡന്റ് റിട്ട. മേജര്‍ ഹംസ പുഷ്പചക്രം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന പുഷ്പാര്‍ച്ചനക്ക് ജില്ലാ സെക്രട്ടറി എം പി ഗോപിനാഥന്‍, വൈസ് പ്രസിഡന്റ് പി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലപ്പുറം വിമുക്തഭട ഭവനില്‍ ചേര്‍ന്ന അനുസ്മരണ യോഗം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റിട്ട. കേണല്‍ പി എം ഹമീദ് അധ്യക്ഷത വഹിച്ചു. മലപ്പുറം അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് പി ബിജുരാജ്, ജില്ലാ സെക്രട്ടറി എം പി ഗോപി നാഥന്‍ , വൈസ് പ്രസിഡന്റ് പി കൃഷ്ണ കുമാര്‍പി സത്യ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. 80 വയസ്സ് കഴിഞ്ഞ വിമുക്ത ഭടന്‍മാരെ ചടങ്ങില്‍ ആദരിച്ചു.കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അനുഭവങ്ങള്‍ ചടങ്ങില്‍ പങ്ക് വെച്ചു.