മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരിയുടെ ഭാഗമായി പുറത്തിറക്കിയ പെപ് ടോക് വീഡിയോകള്‍ ക്ലാസ്സ് മുറികളില്‍ പ്രദര്‍ദര്‍ശിപ്പിച്ച വിദ്യാലയങ്ങളെ ജില്ലാ പഞ്ചായത്ത് ആദരിച്ചു. പെപ് വീഡിയോകള്‍ ഏറ്റവും നന്നായി പ്രദര്‍ശിപ്പിച്ച ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ സ്‌കൂളുകളില്‍ പരപ്പനങ്ങാടി എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനവും മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. മാറഞ്ചേരി ഗവര്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളും ചുങ്കത്തറ എം പി എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ ചടങ്ങ് ഉദ്ഘാചനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ താപ്പി നസീബ അസീസ് അധ്യക്ഷത വഹിച്ചു.വിജയഭേരി ജില്ലാ കോ ഓഡിനേറ്റര്‍ടി സലീം,പെപ് ടോക് കോ ഓഡിനേറ്റര്‍ പി ഷൗക്കത്തലി, പ്രൊഫിന്‍സ് മലപ്പുറം സി ഇ ഒ പഞ്ചിളി മുഹ്‌സിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ 14 വിദ്യാലയങ്ങള്‍ക്ക് പെപ് ടോക് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.