Tuesday, January 20News That Matters

Author: admin

വേങ്ങര അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഫെബ്രുവരി-14 വെള്ളിയാഴ്ച

VENGARA
വേങ്ങര അമ്മാഞ്ചേരിക്കാവ് താലപ്പൊലി മഹോത്സവം ഈ വർഷത്തെ താലപ്പൊലി ആഘോഷം 2025 ഫെബ്രുവരി-14 വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര ഉത്സവത്തിനൊട് അനുബഡിച്ച് മുഖ്യ ആകർഷണമായ നിരവധി അലങ്കാര കാളവരവുകൾ ഉണ്ടായിരിക്കും. .ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ മുണ്ടിയൻ കുടി കൂട്ടൽ 29-01-2025 ബുധനാഴ്ച മകരം 16 രാത്രി - 7.മണി താലപ്പൊലി കുറിക്കൽ 04-02-2025 ചൊവ്വാഴ്ച മകരം 22 വൈകുന്നേരം - 5 മണി താലപ്പൊലി ഉത്സവം 14-02-2025 വെള്ളിയാഴ്ച കുംഭം. 2 ശുദ്ധികലശം 21-02-2025 കുംഭം 9 വെള്ളിയാഴ്ച വൈകുന്നേരം 5 മണി ശുദ്ധിക്രിയകൾ തൃകാല പൂജ രാവിലെ 5.30 22-02-2025 ശനിയാഴ്ച കുംഭം10.. ഭാരവാഹികളായി രക്ഷാധികാരി ഗോവിന്ദൻ കുട്ടി പുതിയ കുന്നത്ത് പ്രസിഡന്റ്‌ മുരളി ചേറ്റിപ്പുറം, സെക്രട്ടറി മണി നീലഞ്ചേരി,ട്രഷറർ വിപിൻ പുതിയ കുന്നത്ത്, മറ്റ് ഭാരവാഹികൾഅച്യുതൻ പാറയിൽ മോഹൻ പങ്ങാട്ട്, പ്രമീള, ചന്ദ്രമോഹൻ വി ക...

ആക്രി വ്യാപാരത്തിൻ്റെ മറവിൽ 30 കോടിയുടെ തട്ടിപ്പ്; പ്രതിയെ അറസ്റ്റ് ചെയ്ത് GST വകുപ്പ്

LOCAL NEWS
പാലക്കാട് : ആക്രി വ്യാപാരത്തിൻ്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ പാലക്കാട് സ്വദേശിയെ ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തു. ഓങ്ങല്ലൂർ സ്വദേശി നാസറിനെയാണ് ജിഎസ്ടി വകുപ്പ് അറസ്റ്റ് ചെയ്തത്. ഏകദേശം 200 കോടിയുടെ ഇടപാടുകളിലൂടെ 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ പാലക്കാട് ഓങ്ങല്ലൂരിലുള്ള മൂന്ന് സ്ഥാപനങ്ങൾ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എൺപതോളം വ്യാജ രജിസ്ട്രേഷനുകൾ നിർമ്മിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുത്താണ് ഇയാൾ നികുതി വെട്ടിച്ചിരുന്നത്. അന്വേഷണത്തിൽ ഇടപ്പള്ളി അമ്യത ​ഹോസ്പിറ്റലിന്റെ റിസപ്ഷൻ ലോഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരിലും വ്യാജരേഖകൾ ചമച്ച് രജിസ്ട്രേഷനുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ് ...

അന്‍വറിന്‍റെ UDF പ്രവേശനം വൈകും; കൂടുതൽ ചർച്ചകൾ ആവശ്യമെന്ന് കോണ്‍ഗ്രസ്

KERALA NEWS
തിരുവനന്തപുരം: പി.വി അൻവറിന്‍റെ മുന്നണിപ്രവേശനത്തിൽ യുഡിഎഫ് തിരക്കിട്ട് തീരുമാനം എടുക്കില്ല. കൂടുതൽ ചർച്ചകൾ അനിവാര്യമെന്നാണ് കോൺഗ്രസ് നേതാക്കൾക്ക് ഇടയിലെ അഭിപ്രായം . കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചർച്ചയാവും. യുഡിഎഫിൽ ഏതെങ്കിലും ഘടകക്ഷികൾ വിഷയം ഉന്നയിച്ചാൽ ചർച്ച ചെയ്യും. അതേസമയം അൻവർ ഇന്ന് തിരുവനന്തപുരത്തെത്തി യുഡിഎഫ് നേതാക്കളെ കണ്ടേക്കും. മുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടുള്ള കത്ത് അടുത്ത യുഡിഎഫ് യോഗത്തിന് മുൻപായി അൻവർ നൽകും. യുഡിഎഫുമായി സഹകരിക്കുന്നതിന് നിലമ്പൂർ സീറ്റ് തടസ്സമായി നിൽക്കില്ലെന്നാണ് അൻവറിന്‍റെ നിലപാട്. വന നിയമത്തിൽ ഭേദഗതിക്കെതിരെയുള്ള പോരാട്ടം കേരളത്തിൽ നിന്ന് തുടങ്ങണമെന്നും അതിന് യുഡിഎഫ് നേതൃത്വം നൽകണമെന്നും അൻവർ പറഞ്ഞിരുന്നു. അതിനിടെ അൻവറിന്‍റെ നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് രംഗത്തെ...

സംശയിക്കാതിരിക്കാൻ യാത്ര KSRTC യിൽ, വാളയാറിൽ 7കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികള്‍ പിടിയിൽ

LOCAL NEWS
പാലക്കാട്: വാളയാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മലപ്പുറം സ്വദേശികളായ ഷഹൻഷ (21), മുഹമ്മദ് ഷിബിൽ (19) എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് ബസിൽ കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച 7 കിലോഗ്രാം കഞ്ചാവുമായി യുവാക്കളെ എക്സൈസ് പൊക്കിയത്. വലിയ ബാഗുകളിൽ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പക്ടർ എ. മുരുകദാസിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് യുവാക്കളെ കഞ്ചാവുമായി പിടികൂടിയത്. പരിശോധനയിൽ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് യുവാക്കൾ കെഎസ്ആർടിസി ബസിലെത്തിയതെന്ന് എക്സൈസ് സംഘം പറഞ്ഞു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ(ഗ്രേഡ്) സുജീബ് റോയ്, പ്രിവന്റീവ് ഓഫീസർ  ജമാലുദ്ദീൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ്,...

ഓഫീസ് പൊളിക്കലല്ല UDF പ്രവേശനത്തിനുള്ള മാനദണ്ഡം: ആര്യാടന്‍ ഷൗക്കത്ത്.

KERALA NEWS
കോഴിക്കോട്: ഓഫീസ് പൊളിക്കലല്ല യുഡിഎഫ് പ്രവേശനത്തിനുള്ള മാനദണ്ഡമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. ഒമ്പത് കൊല്ലം എംഎൽഎയായിരുന്ന പി.വി അൻവർ കർഷകർക്കും ആദിവാസികൾക്കും വേണ്ടി ഒന്നും ചെയ്തില്ല. അൻവറിന്‍റെ വരവോടെ ജില്ലയിലെ കോൺഗ്രസ് കമ്മിറ്റിയിൽ അനൈക്യമുണ്ടാകുമോ എന്ന കാര്യം കൂടി വിലയിരുത്തി വേണം നേതൃത്വം തീരുമാനമെടുക്കാനെന്നും അദ്ദേഹം മീഡിയവണിനോട് വ്യക്തമാക്കി. നിലമ്പൂർ സീറ്റ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് തൻ്റെ പ്രതികരണമെന്ന വിമർശനങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്നും ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു. അൻവറിന്‍റെ മുന്നണിപ്രവേശനത്തിൽ യുഡിഎഫ് തിരക്കിട്ട് തീരുമാനമെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ ചർച്ചകൾ അനിവാര്യമെന്നാണ് കോൺഗ്രസ് നേതാക്കൾക്ക് ഇടയിലെ അഭിപ്രായം . കെപിസിസി ഭാരവാഹി യോഗത്തിലും വിഷയം ചർച്ചയാവും. യുഡിഎഫിൽ ഏതെങ്കിലും ഘടകക്ഷികൾ വിഷയം ഉന്നയിച്ചാൽ ചർച്ച ചെയ്യും. നിങ്ങൾ വാ...

‘അർധസംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീ​ഗിനും സാദിഖലി തങ്ങൾക്കും വേണ്ട’; കെ.എം ഷാജി

KOZHIKODE, LOCAL NEWS
കോഴിക്കോട്: അർധസംഘിയായ പിണറായിയുടെ സർട്ടിഫിക്കറ്റ് ലീ​ഗിനും സാദിഖലി തങ്ങൾക്കും വേണ്ട എന്ന് കെ.എം ഷാജി. നരേന്ദ്ര മോദിയും അമിത് ഷായും പറയുന്നതിന്റെ മലയാളം പരിഭാഷയാണ് പിണറായി വിജയന്‍ പറയുന്നത് എന്ന് കെ.എം ഷാജി പറഞ്ഞു. 'ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. അതില്‍ പിണറായി വിജയന്‍ നോമിനേഷന്‍ നല്‍കിയാല്‍ സുന്ദരമായി അദ്ദേഹം ബിജെപിയുടെ പ്രസിഡന്റാവും. കെ. സുരേന്ദ്രന്‍ ചെയ്യുന്ന ജോലിയാണ് പിണറായി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ എന്താണ് നടപ്പിലാക്കുന്നത് എന്ന് ചിന്തിക്കേണ്ട ആവശ്യമില്ല, പിണറായി വിജയന്‍ കേരളത്തില്‍ എന്താണ് നടപ്പിലാക്കുന്നത് എന്ന് പരിശോധിച്ചാല്‍ മതി'- കെ.എം ഷാജി പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മലയാളി ഉൾപ്പെടെയുള്ള മാവോയിസ്റ്റുകൾ കീഴടങ്ങുന്നു.

NATIONAL NEWS
ബെംഗളൂരു: കർണാടക വനമേഖലയിൽ താവളമാക്കിയ ആറ് മാവോയിസ്റ്റുകൾ ഇന്ന് ജില്ലാ കളക്ട‍ർ മീന നാ​ഗരാജിന് മുൻപാകെ കീഴടങ്ങും. മലയാളിയായ ജിഷ ഉൾപ്പടെയുള്ളവരാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ ലത, സുന്ദരി വനജാക്ഷി, ടി എൻ വസന്ത്, മാരപ്പ എന്നിവരാണ് ജിഷയോടൊപ്പം കീഴടങ്ങുന്നവർ. ഇവരുടെ നേതാവ് വിക്രം ഗൗഡ കഴിഞ്ഞ നവംബറിൽ കർണാടകയിലെ നക്സൽ വിരുദ്ധ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. വിക്രം ഗൗഡയുടെ ഏറ്റുമുട്ടൽ കൊലയിൽ കുറ്റമറ്റ അന്വേഷണം വേണമെന്നതാണ് കീഴടങ്ങാൻ സന്നദ്ധത അറിയിച്ച മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുക, പശ്ചിമഘട്ടത്തെക്കുറിച്ചുള്ള കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയുക, വിക്രം ഗൗഡയുടെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, ഇപ്പോൾ ജയിലിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് പുനരധിവാസ പാക്കേജ് എന്നിവ മാവോയിസ്റ്റുകൾ ഉന്നയിച്ച ...

അസമിലെ കൽക്കരി ഖനിയിലെ വെള്ളപ്പൊക്കം; രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു ഒരു മൃതദേഹം കണ്ടെടുത്തു

NATIONAL NEWS
ഗുവാഹത്തി:അസമിലെ കൽക്കരി ഖനിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒരു മൃതദേഹം കണ്ടെത്തി. 48 മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ട് തൊഴിലാളികളാണ് 300 അടി താഴ്ചയുള്ള കൽക്കരി ഖനിയിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ സൈന്യത്തിന്റെ നേതൃത്വത്തിൽ തുടരുന്നു. ഖനി നിയമവിരുദ്ധമായി പ്രവർത്തിച്ചതിനും, ഇന്ത്യയിൽ നിരോധിച്ച ഖനനരീതി പിന്തുടർന്നതിനും ഒരാളെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ്മ പറഞ്ഞു. ഇയാൾക്ക് എതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. 21 പാരാഡൈവർമാരാണ് ദുരന്തമുഖത്ത് രക്ഷാപ്രവർത്തിനുള്ളത്. സൈന്യവും എൻഡിആർഎഫും ഖനിയിൽ ഇറങ്ങിയതോടെ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും അസം മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. കൂടുതൽ സാങ്കേതികവിദ്യകളുള്ള പമ്പുകൾ ഉടനെത്തിക്കും. പരമാവധി വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് രക്ഷാപ്രവർത്തനം കൂടുതൽ വേ​ഗത്തിലാ...

സപ്ലിമെന്ററി പരീക്ഷക്കെത്തിയ വിദ്യാര്‍ഥിയുടെ കുത്തേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

CRIME NEWS
സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികള്‍ക്ക് പരിക്ക്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോളേജിലെ ബി.ബി.എ വിദ്യാർഥികള്‍ക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ കുട്ടികള്‍ കാടാമ്ബുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണറിയുന്നത്. കാടാമ്ബുഴ പൊലീസ് അന്വേഷണമാരംഭിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

KERALA NEWS
കൊച്ചി: നോർത്തമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങളാണ് ഇന്നലെ (ജനുവരി 6) കൊച്ചിയിൽ പ്രഖ്യാപിച്ചത്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്‌കാരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്. പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ  എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ മറ്റൊരു പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു.  മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പയനിയർ അവാർഡ് 2025 ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു (2026-27) വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനുവരി പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന...

KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ബസിന് ബ്രേക്ക്‌ തകരാർ ഇല്ലെന്ന് MVD

IDUKKI
ഇ‌ടുക്കി: ഇടുക്കി പുല്ലുപാറയ്ക്ക് സമീപം അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസിന് ബ്രേക്ക് തകരാർ ഇല്ലെന്ന് മോട്ടോർ വാഹനവകുപ്പിൻ്റെ കണ്ടെത്തല്‍. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ​ഗതാ​ഗത മന്ത്രിയുടെ നിർദേശപ്രകാരമുള്ള അന്വേഷണ സം​ഘത്തിന്റെ പരിശോധനയില്‍ വാഹനത്തിന് ബ്രേക്ക് തകരാർ ഇല്ലെന്ന് കണ്ടെത്തി. വാഹനത്തിൽ സ്പീഡ് ഗവർണർ ഉണ്ടായിരുന്നു എന്നും എംവിഡി പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി വണ്ടിയുടെ വീൽ അഴിച്ച് പരിശോധന നടത്തും. കുറഞ്ഞ ഗിയറിൽ ഇറക്കം ഇറങ്ങിയതാണോ അപകടത്തിന് കരണമെന്ന് മോ‌‌ട്ടോർ വാഹനവകുപ്പ് പരിശോധിക്കും. മാവേലിക്കര സ്വദേശികളായ നാല് പേർ മരിച്ച കെഎസ്ആർടിസി ബസ് അപകടത്തിൽ ​ഗ​താ​ഗതമന്ത്രി ഗണേഷ് കുമാർ ഇന്നലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തുടർന്നാണ് വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒയ്ക്ക് ചുമതല നൽകി മോട്ടോർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചത്. ...

കൊളപ്പുറം അത്താണി മംഗലശ്ശേരി ഖദീജ മരണപ്പെട്ടു

MARANAM
കൊളപ്പുറം അത്താണി പരേതനായ പുതുക്കുടി (മാളിയിൽ) അബു എന്നവരുടെ ഭാര്യ മംഗലശ്ശേരി ഖദീജ മരണപ്പെട്ടു. മക്കൾ പുതുക്കുടി മുഹമ്മദ് മാസ്റ്റർ (മുൻ അദ്ധ്യാപകൻ എ. എം. യു. പി. സ്കൂൾ ഇരുമ്പു ചോല), അബൂദുൽ മജീദ്, അബ്ദുൽ സമദ് , സൈനബ. മരുമക്കൾ : യുസുഫ് മഞ്ഞകണ്ടൻ (കരുമ്പിൽ), ഹാജറ, ഖദീജ, ആസ്യ, മഹ്റുന്നിസ്സ. മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5 ന് ഇരുമ്പു ചോല പള്ളിയിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പെരുവാൻ കുഴിയിൽ അലവി ഹാജി മരണപ്പെട്ടു

MARANAM
വലിയോറ: പാണ്ടികശാലയിലെ പൗര പ്രമുഖനും എട്ടുവീട്ടിൽ ജുമാ മസ്ജിദ് (മഹല്ല്), മൻശഉൽ ഉലൂം മദ്റസ എന്നീ ദീനി സ്ഥാപനങ്ങളുടെ മുൻ പ്രസിഡന്റുമായ പെരുവാൻ കുഴിയിൽ അലവി ഹാജി (93) എന്നവർ മരണപ്പെട്ടു. ഭാര്യമാർ: സൈനബ, കുഞ്ഞി ഫാത്തിമ. മക്കൾ: അബ്ദുൽ റഹ്മാൻ, അഹമ്മദ്‌ കോയ, സുബൈർ, ഇസ്മായിൽ, ശരീഫ്, സഫിയ, സുബൈദ, ഫാത്തിമ, ഷാഹിന, ഉമൈബ. പരേതന്റെ മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 pm ന് പാണ്ടികശാല എട്ടു വീട്ടിൽ ജുമാ മസ്ജിദിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്‌കൂട്ടറും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

Accident
കോട്ടക്കൽ അതിരുമടയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞൊളം പാറമ്മൽ സ്വദേശി കാക്കകണ്ടി വീട്ടിൽ കെ പി ബഷീർ എന്നയാളാണ് മരിച്ചത്. ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ആണ്. ഇന്ന് രാവിലെയാണ് അപകടം. മകളുടെ അടുത്തേക്ക് ഭാര്യയോടൊപ്പം സ്‌കൂട്ടറിൽ പോയതായിരുന്നു ഇവർ. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി ഇവരുടെ സ്‌കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീറിന്റെ ജീവൻ രക്ഷിക്കാനായില്ല. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂരങ്ങാടി ഗവ: ഹയർ സ്കൂൾ ‘ശുചിത്വം സുകൃതം’ സമ്പൂർണ്ണ ശുചിത്വ വിദ്യാലയമായി പ്രഖ്യാപിച്ചു

TIRURANGADI
തിരൂരങ്ങാടി : ശുചിത്വം സുകൃതം പദ്ധതിയുടെ ഭാഗമായി സമ്പൂർണ്ണ ശുചിത്വ വിദ്യാലയമായി തിരൂരങ്ങാടി ഗവ : ഹയർസെക്കൻഡറി സ്കൂൾ. തിരുരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ സി പി പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സ്കൂൾ സമ്പൂർണ്ണ ശുചിത്വ വിദ്യാലയമായി പ്രഖ്യാപിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ സുഹ്റാബി സി പി, നഗരസഭ ക്ലീൻ സിറ്റി മാനേജർ പ്രകാശ് പി കെ, എസ്എംസി ചെയർമാൻ അബ്ദുൽ റഹീം പൂക്കത്ത്, പ്രിൻസിപ്പൽ ലിജോ ജെയിംസ്, സ്കൂൾ ലീഡർ റിൻഷിദ ശഹീദ കെ പി, വിദ്യാർത്ഥി പ്രതിനിധിയായി ഹിഷാം റിഷാൻ, ഹെഡ്മിസ്ട്രസ് മിനി കെ കെ എന്നിവർ സംസാരിച്ചു, ശുചിത്വവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് പ്രോഗ്രാമിൽ വിജയിയായ നഷ് വ തെക്കിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സമ്മാന വിതരണവും നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ...

ഏത് സേവനവും എവിടെ നിന്നും ലഭ്യമാകും; പുതിയ സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ്

KERALA NEWS
തിരുവനന്തപുരം: സേവനങ്ങൾക്കായി എവിടെ നിന്നും പൊതുജനത്തിന് അപേക്ഷ സമര്‍പ്പിക്കാവുന്ന സംവിധാനത്തിലേക്ക് മാറാനൊരുരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹന രജിസ്ട്രേഷനുള്‍പ്പെടെ ഈ രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ജനം പരമാവധി ഓഫീസിലേക്ക് വരുന്നത് കുറക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. എംവിഡി ഓഫീസിലേക്ക് ഫോണ്‍ വിളിക്കാന്‍ വരെ സമയക്രമം നിശ്ചയിച്ചത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മേല്‍വിലാസമുള്ളവര്‍ക്ക് സംസ്ഥാനത്ത് എവിടെയും വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. രാജീവിനെ നിയോഗിച്ചിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹന രജിസ...

മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

Others
മൈസൂരുവില്‍ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാരിവട്ടത്ത് മുഹമ്മദ് ഹാജി നിര്യാതനായി

MARANAM
കണ്ണമംഗലം: ചേറൂർ കാപ്പിൽ മഹല്ല് സ്വദേശി കാരിവട്ടത്ത് വലിയ ഹുസ്സൻ എന്നവരുടെ മകൻ കാരിവട്ടത്ത് മുഹമ്മദ് ഹാജി നിര്യാതനായി. ഭാര്യ : കറുത്തോടൻ ഉണ്ണീമ ഹജ്ജുമമക്കൾ: സമീറ, ഉമ്മുകുൽസു, അൻവർ ഹുസൈൻ, സൈതലവി, നദീറമരുമക്കൾ: മുഹമ്മദ്, ഷറഫുദ്ദീൻ, ജംഷീർ, നസീറ,ഹബീബ പരേതന്റെ ജനാസ നമസ്കാരം. ഇന്ന് (07/01/25 ചൊവ്വ ) രാവിലെ 10 മണിക്ക് ചേറൂർ കാപ്പിൽ കബർസ്ഥാൻ പള്ളിയിൽ...

ഒന്നര രൂപയ്ക്കായി ഏഴ് വര്‍ഷം നീണ്ട യുവാവിൻ്റെ പോരാട്ടം.

NATIONAL NEWS
ഒന്നര രൂപയ്ക്കായി ഏഴ് വര്‍ഷം നീണ്ട യുവാവിൻ്റെ പോരാട്ടം; ഗ്യാസ് ഏജന്‍സിക്കെതിരേ അനുകൂല വിധി. ഒന്നര രൂപ എന്നാല്‍ ഒരുപക്ഷേ നമുക്ക് വളരെ ചെറിയ തുകയായിരിക്കാം. പക്ഷേ, മധ്യപ്രദേശ് സ്വദേശിയായ ചക്രേഷ് ജെയിനിനെ സംബന്ധിച്ചിടത്തോളം ഈ നിസാര തുക തന്റെ ഉപഭോക്തൃ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ പ്രതീകമാണ്. ഗ്യാസ് ഏജന്‍സിയില്‍ നിന്ന് ചക്രേഷിന് 1.50 രൂപ നല്‍കാനുണ്ടായിരുന്നു. എന്നാല്‍, അത് അവര്‍ നിഷേധിക്കുകയും തുടര്‍ന്ന് ഏഴുവര്‍ഷത്തോളം നീണ്ട പോരാട്ടത്തിന് ശേഷം ചക്രേഷ് നേടിയെടുക്കുകയുമായിരുന്നു. ഉപഭോക്തൃ ഫോറത്തില്‍ നിന്ന് അനുകൂല വിധി വന്നപ്പോള്‍ അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് കൃത്യമായ ഫലം നല്‍കി. 2017 നവംബര്‍ 14നാണ് ഭാരത് ഗ്യാസ് ഏജന്‍സിയില്‍ ചക്രേഷ് ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്തത്. 753.50 രൂപയായിരുന്നു അതിന്റെ വില. എന്നാല്‍ ഡെലിവറി ചെയ്യുന്നയാള്‍ ചില്ലറയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ചക്രേഷില...

ചോലക്കൻ കദിയുമ്മ മരണപെട്ടു

MARANAM
വേങ്ങര സ്വദേശി പരേതനായ (അരീക്കൻ) പാലേരി മുഹമ്മദ്‌ കുട്ടിയുടെ ഭാര്യ ചോലക്കൻ കദിയുമ്മ മരണപെട്ടു. മക്കൾ :അബ്ദുള്ള, മുസ്ഥഫ, സുഹ്റാബി. മയ്യിത്ത് നമസ്കാരം നാളെ (07/01/25 ചൊവ്വ) രാവിലെ 9 മണിക്ക് വേങ്ങര കാവുങ്ങൽ ജുമാ മസ്ജിദിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version