തിരുവനന്തപുരം: ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച നിലയിൽ. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വീട്ടുകാർ യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാർ മദ്യപിച്ചിരുന്നു എന്നാണ് വിവരം. കേബിൾ ടിവി ജീവനക്കാരനായിരുന്നു ഇയാൾ. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കവെ അബദ്ധത്തിൽ കയർ കുരുങ്ങി മരണപ്പെട്ടതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com