Thursday, September 18News That Matters

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ട്ടിക്കാൻ ഡിജിറ്റൽ വേങ്ങര

കേരള സ്റ്റേറ്റ് റൂട്രോണിക്സ് ന്റെ അംഗീകൃത സ്ഥാപനമായ IET campus ന്റെയും വേങ്ങര, കണ്ണമംഗലം, ഊരകം പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണ് “digital vengara “.ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം വേങ്ങര , കണ്ണ മംഗലം, ഊരകം പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാ പരിജ്ഞാനവും ആധുനിക കാലഘട്ടത്തെ അനുസരിച്ചുള്ള ഫാഷൻ ഡിസൈൻ പഠനം ലഭ്യമാക്കുകയും പദ്ധതിയിലൂടെ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക് 100 % ജോലി ഉറപ്പാക്കുക എന്നതുമാണ്. വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്കിടയിലും ലഭ്യമായ കുറഞ്ഞ ഫീസ് ഘടനയിൽ പഠിക്കാവുന്നതാണ്. ആധുനിക ഐടി വിദ്യകളും സൃഷ്ടിപരമായ മേഖലകളിലെ കഴിവുകളും വികസിപ്പിക്കാൻ കഴിവുള്ള കോഴ്സുകൾ ആണ് ഒരുക്കിയിരിക്കുന്നത്
ഡിജിറ്റൽ വേങ്ങര പദ്ധതിയുടെ മറ്റൊരു പ്രത്യേകത അത് വേങ്ങര , കണ്ണമംഗലം, ഊരകം പഞ്ചായത്തുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ്. ഈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളിൽ നിന്ന് ആർക്കും തന്നെ അപേക്ഷിക്കാം, പ്രത്യേക സബ്‌സിഡി നിരക്കിൽ ഈ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണന ലഭിക്കും.ഈ പദ്ധതിയിൽ അപേക്ഷിക്കുന്നവർക്ക് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്‌ ആയിരിക്കണം.
ഈ പദ്ധതി ഉപരിപഠനത്തിനും തൊഴിൽ സാധ്യതകൾക്കും വലിയൊരു അടിത്തറയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പരിമിത സാമ്പത്തിക ശേഷിയുള്ള വിദ്യാർത്ഥികൾക്കും സ്വപ്നങ്ങൾ നിറവേറ്റാനുള്ള മാർഗം ഒരുക്കാനായി ഈ സംരംഭം വലിയൊരു കൈത്താങ്ങായിരിക്കും.
ആർജ്ജിക്കുന്ന അറിവ്, നിശ്ചയമായും അവരുടെ വ്യക്തിഗത വളർച്ചക്കും, തൊഴിൽ സാധ്യതകളിലേക്കുള്ള മുന്നേറ്റങ്ങൾക്കും നയിക്കും.
പഞ്ചായത്തുകളിലെ യുവതി യുവാക്കളുടെ ശാക്തീകരണമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കമ്പ്യൂട്ടർ ടീച്ചർ ട്രെയിനിങ് കോഴ്സ്, Accounting കോഴ്സുകൾ, ഗ്രാഫിക് ഡിസൈനിങ്, PGDCA, DCA, ഡാറ്റാ എൻട്രി, വെബ് ഡിസൈനിങ്, ഫാഷൻ ഡിസൈനിങ്, മോണ്ടിസോറി ടി ടി സി തുടങ്ങിയ കോഴ്സുകൾ ആണ് ലഭ്യമാക്കിയിട്ടുള്ളത്
കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ വാർഡ് മെമ്പറുമായോ താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക
7025500054

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version