Tuesday, January 20News That Matters

Author: admin

ജപ്തി നടപടി പേടിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.

LOCAL NEWS, PALAKKAD
പാലക്കാട് ജപ്തി നടപടി പേടിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. കീഴായൂർ സ്വദേശിനി കിഴക്കേപുരക്കൽ വീട്ടിൽ ജയയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വീട് ജപ്തിക്കായി ഷൊർണൂർ സഹകരണ അർബൻ ബാങ്ക് ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെയാണ് ജയ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. 2015-ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ജയയുടെ പോസ്റ്റുമോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

ആറാട്ടു തൊടിക അബൂബക്കർ നിര്യാതനായി

MARANAM
വെന്നിയൂർ: കൊടിമരം സ്വദേശി പരേതനായ ആറാട്ടു തൊടിക ബീരാൻ എന്ന വരുടെ മകൻ അബൂബക്കർ (74) നിര്യാതനായിഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുസ്സമദ്, സീനത്ത്, സു മീറ, റഷീദ, അൻസാർ, ഷറഫുദ്ധീൻ, സാദിഖ്, ഫിർദൗസ്, ആഷിഖ്, മുർഷിദ്, ആയിഷത്തു സഹദിയ്യ. മരുമക്കൾ: ബുഷ്റ (കുഴിപ്പുറം), ജുമൈല (വെന്നിയൂർ), ഫൗസിയ (കൂരിയാട് ), അഫീഫ (തിരൂരങ്ങാടി) സൈനാസ് ( പന്താരങ്ങാടി), മജീദ് (പുതുപറമ്പ്), ഫസലു (കൊടിമരം ), റഫീഖ് (ചെറുമുക്ക് ), ജുനൈദ് (തയ്യാല). ഖബറടക്കം ശനി രാവിലെ 8.30 ന് വെന്നിയൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മൂന്നിയൂർ സ്വദേശി സൗദിയിൽ മരണപ്പെട്ടു

GULF NEWS
മൂന്നിയൂർ : മുട്ടിച്ചിറ സ്വദശി കാളങ്ങാടൻ മമ്മാലി എന്നവരുടെ മകൻ കാളങ്ങാടൻ ഹനീഫ (58) സൗദിയിലെ അഫൽ ബാത്ത് എന്ന സ്ഥലത്ത് വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു. നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജനുവരി 2 നാണ് സൗദിയിലേക്ക് തിരിച്ച് പോയത്. ഭാര്യ മറിയം . മക്കൾ മുഹമ്മദ് റഹീസ് സഹ്റ, സഹ് ല, അസ്‌നത്ത് മരുമക്കൾ മുഹമ്മദ് കോയ, അജ്മൽ തൻസീഹ ജനാസ നടപടി ക്രമങ്ങൾ കഴിഞ്ഞ് സൗദിയിൽ തന്നെ മറവ് ചെയ്യുന്നതാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കുഞ്ഞാണിയുടെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി അനുശോചനം രേഖപ്പെടുത്തി.

VENGARA
വേങ്ങരയിലെ ആഫിയ ഫാർമ ഉടമയും മുൻ പ്രവാസിയും ആയ അഞ്ച് കണ്ടൻ മുഹമ്മദ് എന്ന കൊട്ടയിൽ കുഞ്ഞാണിയുടെ നിര്യാണത്തിൽ വേങ്ങര ടൗൺ പൗരസമിതി പ്രസിഡണ്ട് MK റസാക്കിന്റെ അധ്യക്ഷതയിൽ അനുശോചനം രേഖപ്പെടുത്തി. കാഴ്ചശക്തി നഷ്ടപെട്ടിട്ടും സ്വരം കൊണ്ടും സാന്നിധ്യം കൊണ്ടും ചുറ്റുപാടുകളെ തിരിച്ചറിഞ്ഞിരുന്ന കുഞ്ഞാണി പൗരസമിതിയുടെ എല്ലാ പ്രവർത്തനങ്ങളുമയും സഹകരിച്ച് പ്രവർത്തിച്ചിരുന്നു.ഏവർക്കും പ്രിയങ്കരനായ വ്യക്തിത്വത്തിന് ഉടമയായിരുന്ന കുഞ്ഞാണിയുടെ കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും ദുഖത്തിൽ പൗരസമിതിയും പങ്ക്ചേരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ത്യക്കുളം പള്ളിപ്പടി ബസ്സുകള്‍ സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ല: ബസ് ഓണര്‍മാരെ വിളിച്ചുവരുത്തി ജോ: ആര്‍ ടി ഒ

TIRURANGADI
തിരൂരങ്ങാടി: ബസ്സുകൾ സ്റ്റോപ്പിൽ നിറുത്താത്തത് കാരണം വിദ്യാർഥികൾ വലയുന്നതായി മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ( മാപ്സ്) തിരൂരങ്ങാടി ജോ. ആർ.ട്ടി ഒ ക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബസ് ഓണർ മാരെയും പരാതിക്കാരനെയും തിരൂരങ്ങാടി ജോ. ആർടിഒ ഓഫീസിൽ വിളിച്ചുവരുത്തി ഹിയറിങ് നടത്തുകയും. ബസ് ഷോപ്പിൽ നിർത്താത്തത് പെർമിറ്റ് കട്ടാക്കുന്നത് അടക്കമുള്ള ലംഘനമാണെന്നും ബസ്സുകൾ നിർബന്ധമായും സ്റ്റോപ്പുകളിൽ നിർത്തണമെന്നും അല്ലാത്തപക്ഷം നടപടിയെടുമെന്നും പറഞ്ഞു. ബസ്' മാനേജർമാർ പറഞ്ഞത് പരപ്പനങ്ങാടിയിൽ നിന്നും ബസ് എടുത്താൽ മൂന്ന് സ്റ്റോപ്പ് കഴിയുമ്പോഴേക്കും ബസ്സുകൾ സ്കൂൾ കുട്ടികളെ കൊണ്ട് നിറയുകയാണെന്നും . കുട്ടികൾ വീണ്ടും തള്ളിക്കയറിയാൽ ബസ്സിൽ നിന്നും വീഴാൻ സാധ്യതയുള്ളതിനാലാണ് നിർത്താത്തതാണെന്നും ബോധിപ്പിച്ചു. ജോ. ആർ ടി ഒ ശ്രീ വിനു കുമാർ, മാപ്സ് ജില്ലാ സെക്രടറി അബ്ദുറഹീം പൂക്കത്ത്, പരാതിക്കാസ്പദമായ...

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ആക്രമിച്ച ആൾ മരണപ്പെട്ടു

LOCAL NEWS
മലപ്പുറം: തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ഇടഞ്ഞ ആന തുമ്പിക്കൈയിൽ തൂക്കിയെടുത്ത് എറിഞ്ഞ ആൾ ചികിത്സയിലിരിക്കെ മരിച്ചു. തിരൂർ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണൻകുട്ടി ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. നേർച്ചയുടെ സമാപനദിവസമായ രാത്രി 12.30 നാണ് ആനയിടഞ്ഞത്. തുടർന്ന് മുൻപിലുണ്ടായിരുന്ന കൃഷ്ണൻകുട്ടിയെ തുമ്പിക്കൈ കൊണ്ട് തൂക്കിയെറിയുകയായിരുന്നു. ആന ഇടഞ്ഞുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കോട്ടക്കലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കൃഷ്ണൻകുട്ടി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കൊടക്കല്ലിൽ കുടുംബാരോഗ്യ ഉപകേന്ദ്രത്തിൻ്റെയും ഹെൽത്ത് ക്ലബിൻ്റെയും ഉദ്ഘാടനം നടന്നു

MALAPPURAM
വെന്നിയൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൊടക്കല്ലിൽ നിർമിച്ച കുടുംബാരോഗ്യ ഉപകേന്ദ്രത്തിൻ്റെയും ഹെൽത്ത് ക്ലബിൻ്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര അദ്ധ്യക്ഷത വഹിച്ചു തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സലീന കരുമ്പിൽ ഉപഹാര സമർപ്പണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുലൈഖപെരിങ്ങോടൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നസീമ സി വി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെഴർമാൻ ബാബു എൻ കെ, ബ്ലോക്ക്മെമ്പർമണി കാട്ടകത്ത്, മെമ്പർമാരായ മറിയാമു ടി, മറിയാമു എം പി, സാജിദ എം.കെ, ബഷിർ രണ്ടത്താണി, അഫ്സൽ പി പി, റഹിയാനത്ത് പി ടി, സലീം മച്ചിങ്ങൽ, മുഹമ്മദ് പച്ചായി, ബുഷറ പൂണ്ടോളി ബി കെ, സിദ്ധീഖ്എം പി, കുഞ്ഞിമൊയ്തീൻ, പി ടി സലാഹ്ഷ, ഷരീഫ് വടക്കയിൽ, സൈതാലി കെവി, അബ്ദു റസാഖ് ചെനക്കൽ സ...

ഹജ്ജിന് ഉയർന്ന ചാർജ്ജ്; കേന്ദ്ര മന്ത്രിയുമായി കൂടികാഴ്ച നടത്തി.

NATIONAL NEWS
ന്യൂ ഡൽഹി: കോഴിക്കോട് വിമാനത്താവളം വഴി ഈ വർഷത്തെ ഹജ്ജിന് സംസ്ഥാന സർക്കാർ മുഖേന യാത്ര പുറപ്പെടുന്ന ഹാജിമാരിൽ നിന്ന് ഉയർന്ന വിമാനക്കൂലി ഈടാക്കാനുള്ള എയർ ഇന്ത്യയുടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹജ്ജ് ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ, പാർലമെൻ്ററി വകുപ്പ് മന്ത്രി കിരൺ റിജജുവിന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള അഡ്വൈസറി ബോർഡ് ചെയർമാൻ കൂടിയായ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. നിവേദനം നൽകി. എയർ ഇന്ത്യ സർവീസ് നടത്തുന്ന കണ്ണൂരിൽ 87,000 രൂപയും, സൗദിയ സർവീസ് നടത്തുന്ന കൊച്ചിയിൽ 86,000 രൂപയും ഈടാക്കുമ്പോഴാണ് കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് 1,25,000 രൂപ വിമാനക്കൂലിയായി ഈടാക്കുന്നത്. ഈ വിവേചനത്തിനെതിരെ അടിയന്തര നടപടി വേണമെന്നും സംസ്ഥാനത്തെ മൂന്ന് എംബാർക്കേഷൻ പോയിൻ്റുകളിലും നിരക്ക് ഏകീകരിക്കണമെന്നും ഹാജിമാരോട് നീതിയുക്തമായി ഇടപെടാൻ അടിയന്തര നിർദ്ദേശം നൽകേണ്ടതുണ്ടെന്നും മന്ത്രിയുമായുള്ള കൂടികാഴ്ചയിൽ...

മലയാളത്തിന്റെ ഭാവഗായകന്‍; പി ജയചന്ദ്രന്‍ അന്തരിച്ചു.

KERALA NEWS
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയായിരുന്നു അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു. തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രൻ ജനിച്ചത്. പിന്നീട് ഇരിങ്ങാലക്കുട പാലിയത്തേക്കു താമസം മാറി. കുട്ടിക്കാലത്ത് കുറച്ചുകാലം ചെണ്ടയും പിന്നീട് മൃദംഗവും പഠിച്ചു. ചേന്ദമംഗലത്തെ പാലിയം സ്കൂൾ, ആലുവ സെൻറ് മേര...

പൂർത്തീകരിച്ച വെറ്റിനറി ഹോസ്പിറ്റലിന്റെ ചുറ്റുമതിലും ഗൈറ്റും ഇന്റർലോക്കിന്‍റെയും ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
വേങ്ങര പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തി വെറ്റിനറി ഹോസ്പിറ്റലിന്റെ ചുറ്റുമതിൽ ഗേറ്റ് ഇന്റർലോക്ക് പ്രവർത്തി പൂർത്തീകരിച്ച ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഹസീന ബാനുവിന്റെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞു മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സലീം AK, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, റഫീഖ് ചാേലക്കൻ, അബ്ദുൽ ഖാദർ സി പി, മടപ്പള്ളി മജീദ്, ഉണ്ണികൃഷ്ണൻ, മൈമൂന എൻ ടി, നഫീസ AK,ആസ്യ മുഹമ്മദ്, നുസ്രത്ത് തുമ്പയിൽ,എ കെ മജീദ് , രാധാകൃഷ്ണൻ മാസ്റ്റർ, അബ്ദുൽ ഹസീബ് പി, അസിസ്റ്റന്റ് എൻജിനീയർ കൃഷ്ണൻകുട്ടി, സെക്രട്ടറി അനിൽകുമാർ, ഡോ: സനുജ് തങ്കമ്മു തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പ...

ചങ്കുവെട്ടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഊരകം കല്ലേങ്ങൽപടി സ്വദേശി മരിച്ചു

Accident
കോട്ടക്കൽ: ചങ്കുവെട്ടിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഊരകം കല്ലേങ്ങൽപടി സ്വദേശി മരണപ്പെട്ടു. ആലിപ്പറമ്പിൽ തെങ്ങിൽ പരേതനായ കുഞ്ഞലവിയുടെ മകൻ മുഹമ്മദ് (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ച് ഇന്നോവ കാർ ഇടിച്ചാണ് അപകടം. രാത്രി ജോലി കഴിഞ്ഞ് പുലർച്ചെ മടങ്ങാനിരിക്കെയാണു അപകടം. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നിസ്കാരം ഇന്ന് രാത്രി 8:30 ന് കുറ്റാളൂർ മാതൊടു പള്ളിയിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല

ERANANKULAM, LOCAL NEWS
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരിപാടിയുടെ ദൃശ്യങ്ങൾ മുഴുവൻ പബ്ലിഷ് ചെയ്തിട്ടുണ്ടെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയ വകുപ്പുകള്‍ ജാമ്യം നിഷേധിക്കാന്‍ പോന്നതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ വാദിച്ചു. എന്നാല്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും കേസിന് ആസ്പദമായ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗവും കോടതിയിൽ വാദിച്ചു. വിഡിയോ ചേമ്പറില്‍ കണ്ടേക്കും. വിഡിയോ കാണുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എന്ന് പ്രതിഭാഗം പറഞ്ഞു. അതിനാല്‍ മുഴുവന്‍ ദൃശ്യങ്ങളും കാണണമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിയ്ക്ക...

മുസ്‌ലിം വിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് പി.സി ജോർജ്

KOZHIKODE, LOCAL NEWS
കോഴിക്കോട്: മുസ്‌ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പി.സി ജോർജ്. ഇന്ത്യയിലെ മുഴുവൻ മുസ് ലിംകളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വേദനിക്കപ്പെട്ട മുസ്‌ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോർജ് പറഞ്ഞു. 'ജനം ടിവി' ചർച്ചയിൽ പങ്കെടുത്തായിരുന്നു പി.സി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. മുസ്‌ലിംകളെല്ലാം തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്‌ലിം പോലുമില്ല. മുസ്‌ലിമായി ജനിച്ചാൽ അവൻ തീവ്രവാദിയായിരിക്കും. ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പാകിസ്താന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്‌ലിംകൾ. ഇന്ത്യയോട് താത്പര്യമില്ലെങ്കിൽ പാകിസ്താനിൽ പോടെ എന്നും ജോർജ് പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnliv...

ജില്ലാ പഞ്ചായത്ത്‌ ഹാപ്പിനെസ് പാർക്ക് നാടിന് സമർപ്പിച്ചു

MALAPPURAM
മലപ്പുറം ജില്ലയിലെ ആദ്യത്തെ പബ്ലിക് ഹാപ്പിനെസ് പാർക്ക് മുൻ ജില്ലാ പഞ്ചായത്ത്‌ മെമ്പറായിരുന്ന മൂർക്കത്ത് ഹംസ മാസ്റ്ററുടെ നാമധേയത്തിൽ മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. കെ. റഫീഖ നാടിനു സമർപ്പിച്ചു.  വൈസ് പ്രസിഡന്റ്‌ ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ 80 ലക്ഷം രൂപ വകയിരുത്തിയാണ് ആതവനാട് മാട്ടുമ്മൽ ഗവ: ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുന്ന വിശാലമായ ഹാപ്പിനെ സ് പാർക്ക് യഥാർഥ്യമാക്കിയത്.  പാർക്കിനോടനുബന്ധിന്ധിച്ചുള്ള ഓപൺ ജിംനേഷ്യം ഉദ്ഘാടനം  വൈസ് പ്രസിഡണ്ട് ഇസ്മയിൽ മൂത്തേടം നിർവഹിച്ചു.  സംസ്ഥാനത്ത് തന്നെ ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം നിർമ്മിക്കുന്ന ആദ്യത്തെ ഹാപ്പിനെസ് പാർക്കാണിത്. വിനോദത്തിനും വ്യായാമത്തിനും വിജ്ഞാന സമ്പാദനത്തിനും ഉപകരിക്കുന്ന വിധത...

പത്താംതരം തുല്യതാ കോഴ്‌സ്: ഉന്നത വിജയികളെ ആദരിച്ചു

MALAPPURAM
സംസ്ഥാന സംക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സ് 17-ാം ബാച്ചിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഷുഹൈബ് പി.(മഞ്ചേരി ജി. ബി. എച്ച്. എസ്. എസ്.), 67 കാരനായ താഴത്തു വീട്ടിൽ മമ്മദ്, (മൊറയൂർ വി. എച്ച്. എം എസ്. എസ്.), ട്രാൻസ്ജെൻഡർ പഠിതാവ് മോനിഷ ശേഖർ (പള്ളിക്കൽ ജി. എം. എച്ച്. എസ്. എസ്. സി. യു. ക്യാമ്പസ്‌ ) എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ അംഗം സുഭദ്ര ശിവദാസൻ അദ്ധ്യക്ഷയായി. നൂറ് ശതമാനം വിജയം നേടിയ മഞ്ചേരി ജി. ബി. എച്ച്. എസ്. എസ്., മൊറയൂർ വി. എച്ച്. എം. എസ്. എസ്., കോട്ടക്കൽ ജി. ആർ. എച്ച്. എസ്. എസ്., അരീക്കോട് ജി. എച്ച്. എസ്. എസ്., പെരുവള്ളൂർ ജി. എച്ച്. എസ്. എസ്. കരുവാരകുണ്ട് എന്നീ പഠനകേന്ദ്രങ്ങളെ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അദ്ധ്യക്ഷ സറീന...

പൊ​ന്നാ​നി​യി​ൽ മൂ​ന്നു ഗ്രാം ​എം.​ഡി.​എം.​എ​ യു​മാ​യി രണ്ടുപേര്‍ പി​ടി​യി​ൽ

CRIME NEWS
പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ മൂ​ന്നു ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഫോ​ർ​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി താ​ടി​ക്ക​ൽ റി​സ്‌​വാ​ൻ (34), ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി കൂ​രി​ക്കു​ഴി​യി​ൽ അ​ധീ​ർ (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ല​ഹ​രി​വി​ൽ​പ​ന​ക്കാ​രെ​ക്കു​റി​ച്ച് പൊ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ മു​ല്ല റോ​ഡി​ൽ നി​ന്നാ​ണ് നി​ർ​ത്തി​യി​ട്ട കാ​റി​ൽ ര​ണ്ടു​പേ​രും പ​രി​സ​ര​ത്ത് ഒ​രാ​ളും നി​ൽ​ക്കു​ന്ന​ത് ക​ണ്ട് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ​ക്കു​റി​ച്ച് പൊ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പു​തു​വ​ർ​ഷ​ത്തി​ൽ വെ​ളി​യ​ങ്കോ​ട്ടു​നി​ന്ന് എം.​ഡി.​എം.​എ ഉ​ൾ​പ്പെ​ടെ അ​ക്ര​മ​ക്കേ​സി​ലെ പ്ര​തി​യെ​യും സു​ഹൃ​ത്തി​നെ​യും പൊ​ന്...

‘ബീഫില്‍ എലിവിഷം ചേര്‍ത്തിട്ടുണ്ടേ…’ പറഞ്ഞത് തമാശയെന്ന് കരുതി, യുവാവ് ഗുരുതരാവസ്ഥയില്‍.

KOZHIKODE, LOCAL NEWS
കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സംഭവത്തില്‍ സുഹൃത്തിനെതിരെ പൊലീസ് കേസ് എടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷിന്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷിനെതിരെ വടകര പൊലീസ് കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സുഹൃത്തുക്കളായ നിധീഷും മഹേഷും ചേര്‍ന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിക്കുകയും ചെയ്തു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യാവസ്ഥ മോശമായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിധീഷ് നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പ...

വനംവകുപ്പിലെ ഡ്രൈവര്‍മാര്‍ക്കുള്ള പ്രഥമ ഫോറസ്റ്റ് മെഡല്‍ എ കെ ജയന്‍ സ്വീകരിച്ചു.

KERALA NEWS
മലപ്പുറം: വനംവകുപ്പിലെ ഡ്രൈവര്‍മാര്‍ക്കുള്ള പ്രഥമ ഫോറസ്റ്റ് മെഡല്‍ (2023) നേടിയ എ കെ ജയന്‍ മുഖ്യമന്ത്രിയില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. മലപ്പുറം സോഷ്യല്‍ ഫോറെസ്റ്ററി ഡിവിഷന്‍ ഡ്രൈവറും, മലപ്പുറം, വാറങ്കോട് സ്വദേശിയും ആണ്. ഭാര്യ അനില എ ഇറാം മോട്ടോഴ്സ് മലപ്പുറം, ഹൃതിക് ജയന്‍, അദ്വൈിത് ജയന്‍ കേന്ദ്രീയ വിദ്യാലയ മലപ്പുറം എന്നിവര്‍ മക്കളാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര മാർക്കറ്റ് റോഡ് : വ്യാപാരി വ്യവസായി ചർച്ച നടത്തി

VENGARA
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ മുജീബ് റഹ്മാന്റെ ഓഫീസിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ അസീസ് പറങ്ങോടത്ത്, വേങ്ങര പഞ്ചായത്ത് മെമ്പർ സലീം അഞ്ചുകണ്ടൻ എന്നിവരെ കൂടെ വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യുണിറ്റ് ജനറൽ സെക്രട്ടറി എം കെ സൈനുദ്ധീൻ ഹാജി വേങ്ങര മാർക്കറ്റ് റോഡ് മായി ബന്ധപ്പെട്ട് ചർച്ച നടത്തി. നിലവിലുള്ള എല്ലാ അവസ്ഥകളും സംസാരിച്ചു. കുറച്ചു നിയമ തടസങ്ങൾ മാത്രം ആണ് പണി തുടങ്ങാൻ വൈകിയത് എന്നും ഇനി കോൺടാക്ടർ അതിന്റെ പണി അടുത്ത (15.1.2025)ന് ബുധൻ രാവിലെ തറയിട്ടാലിൽ നിന്നും വേങ്ങര മെയിൻ റോഡ് വരെ എം സാൻന്റ് ഇട്ട് തുടങ്ങി പിന്നെ മെയിൻ റോഡ് മുതൽ മാർക്കറ്റ് റോഡിൽ നിന്നും ഇന്റർ ലോക്ക് പതിക്കൽ തുടങ്ങുന്ന രീതിയിൽ പെട്ടന്ന് തന്നെ പണി തീർത്ത് തരാം എന്ന് അദ്ദേഹം ഉറപ്പ് തന്നിട്ട് ഉണ്ട്. അവിടെ ഉള്ള കച്ചവടക്കാർക്കും, താമസക്കാർക്കും ഉള്ള ബുദ്ധിമുട്ടും വിഷമങ്ങളും അദ്ദേഹത്തെ പ...

റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു

Accident
മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസ്സുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഒമ്പതു വയസ്സുകാരന്‍ പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ റിസോട്ട് ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version