Sunday, January 18News That Matters

Author: admin

അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു.

ALAPPUZHA, LOCAL NEWS
ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് (15) മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന് വിഷമുള്ള തേങ്ങാപ്പൂള്‍ കഴിക്കുമ്ബോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മയക്കുമരുന്നുമായി എക്സ്സൈസ് പിടിയിൽ

TIRURANGADI
.പരപ്പനങ്ങാടി:ആഴ്ചകൾ നീണ്ട രഹസ്യ നിരീക്ഷണത്തിനോടുവിൽ 30ഗ്രാം മാരക മയക്കുമരുന്നായ എം ഡി .എം .എ .യുമായി കുപ്രസിദ്ധ ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് കാപ്പ ചുമത്തിയ വ്യക്തിയുമായ വേങ്ങര ഗാന്ധിക്കുന്നു സ്വദേശി വീരപ്പൻ മണി (43 )എന്നറിയപ്പെടുന്ന മണ്ണിൽ അനിൽകുമാറിനെയും സംഘത്തെയും പരപ്പനങ്ങാടി എക്സൈസ് സംഘം പിടികൂടി. സംഘത്തിൽപ്പെട്ട ചേറൂർ മിനി കാപ്പിൽ നടമ്മൽ പുതിയകത്ത് മുഹമ്മദ് നവാസ് (30),പറപ്പൂർ എടയാട്ട് പറമ്പ് പഴമഠത്തിൽ രവി (44)എന്നിവരാണ് ഇന്നലെ രാത്രി എക്സ്സൈസിന്റെ പിടിയിലായത് . പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വില വരും.വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയെന്ന് ആരോപിച്ച് പോലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച ആളാണ് ഇപ്പോൾ വൻതോതിൽ മയക്കുമരുന്നുമായി പിടിയിലായ അനിൽകുമാർ.മയക്കുമരുന്ന് കടത്തികൊണ്ടുവരാൻ ഉപയോഗിച്ച KL59 S 73...

മദ്രസ അധ്യാപന രംഗത്ത് 36 വർഷം സേവനം ചെയ്തതിന് ആദരം

TIRURANGADI
തിരൂരങ്ങാടി: മദ്രസ അധ്യാപന രംഗത്ത് 36 വർഷം സേവനം ചെയ്തതിന്സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ പ്രത്യേക ആദരവിന് ഹമീദ് മുസ്ലിയാർ തിരൂരങ്ങാടി അർഹനായി. നിലവിൽ മൂന്നിയൂരിലെ പ്രമുഖ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ മൂന്നിയൂർ നിബ്രാസുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള നിബ്റാസ് സെക്കൻണ്ടറി മദ്രസയിലെ അധ്യാപകനും സിറാജ് ദിനപത്രത്തിൻ്റെ തിരൂരങ്ങാടി റിപ്പോർട്ടറുമാണ് ഹമീദ് മുസ്ലിയാർ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ജില്ലയില്‍ വില്‍പന ലക്ഷ്യം വച്ച് എത്തിച്ച 75ഗ്രാം MDMA യുമായി രണ്ട് പേര്‍ അറസ്റ്റില്‍.

MALAPPURAM
കൊളത്തൂര്‍ : ജില്ലയില്‍ ഒറ്റപ്പെട്ട ഫ്ലാറ്റുകളും വാടകക്വാര്‍ട്ടേഴ്സുകളും കേന്ദ്രീകരിച്ച് ലഹരി വില്‍പനയും ഉപയോഗവും നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് ഐപിഎസ് ന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി ടി.കെ.ഷൈജു ,കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ. എന്‍.റിഷാദ് അലിയും സംഘവും കൊളത്തൂര്‍, കുറുവ കേന്ദ്രീകരിച്ച് വാടക ക്വാര്‍ട്ടേസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുറുവയില്‍ വച്ച് 75 ഗ്രാം സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎ യുമായി പാങ്ങ് സൗത്ത് സ്വദേശി ചോമയില്‍ മുഹമ്മദ് അലി (35), വയനാട് വടുവഞ്ചാല്‍ സ്വദേശി ദിജിഭവന്‍ വീട്ടില്‍ ദീപക് (28) എന്നിവരെ ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡിലെ എസ്.ഐ. എന്‍.റിഷാദ് അലി അറസ്റ്റ് ചെയ്തത്. ബാംഗ്ലൂര്‍ കേന്ദ്ര...

യൂട്യൂബില്‍ നോക്കി 500ന്റെ കള്ളനോട്ടുണ്ടാക്കി; പ്രതികള്‍ പിടിയില്‍

LOCAL NEWS
ലഖ്‌നൗ: യൂട്യൂബില്‍ നോക്കി 500 രൂപയുടെ വ്യാജ കറന്‍സി നോട്ടുകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലാണ് സംഭവം. സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരെയാണ് പത്ത് രൂപ സ്റ്റാമ്പ് പേപ്പറില്‍ 500 രൂപയുടെ വ്യാജ കറന്‍സികള്‍ നിര്‍മിച്ചതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ഇരുവരും ചേര്‍ന്ന് 30000 രൂപയുടെ കറന്‍സി ഉണ്ടാക്കുകയും വിനിമയം നടത്തുകയും ചെയ്തതായായും പിടിച്ചെടുത്ത എല്ലാ കറന്‍സി നോട്ടുകള്‍ക്കും ഒരേ സീരിയല്‍ നമ്പറായിരുന്നുവെന്നുമാണ് പൊലീസ് റിപ്പോര്‍ട്ട്. കറന്‍സി നോട്ടുകളുടെ വിശദവിവരങ്ങള്‍ അറിയാത്തപക്ഷം അവ യഥാര്‍ത്ഥ നോട്ടുകളല്ലെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് കാലു സിങ് വ്യക്തമാക്കി. പ്രതികളുടെ പക്കല്‍ നിന്നും കറന്‍സി നോട്ടുകള്‍ കൂടാതെ ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്റ്റാമ്പ് പേപ്പറുകള്‍, ആള്‍ട്ടോ കാര്‍ എന്നിവയ...

ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

CRIME NEWS
തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന ചാലിബിന്റെ മൊഴിയെത്തുടർന്നാണ് ഇവരെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പലതവണയായി പ്രതികൾ പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം വാങ്ങിയിരുന്നു.അതിന് ശേഷവും പ്രതികൾ പണം ആവശ്യപ്പെട്ട് ബന്ധപെടുമായിരുന്നുവെന്നും ചാലിബ് പൊലീസിൽ നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. ബുധനാഴ്ച വൈകീട്ടാണ് മലപ്പുറത്ത് നിന്ന് പിബി ചാലിബിനെ കാണാതാവുന്നത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്‌സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും ഇയാൾ ഭാര്യയെ പറഞ്ഞുധരിപ്പിക്കുകയായിരുന്നു. എന്നാ...

സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു

KERALA NEWS
കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. കോഴിക്കോട് ഉള്ളിക്ക് 74 രൂപയാണ് മൊത്തവിപണിയിലെ വില. ചില്ലറ വിപണിയിലാകട്ടെ അത് 80 രൂപക്കടുത്താണ് വില വരുന്നത്. കഴിഞ്ഞ ശനിയാഴ്ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച കൊണ്ടാണ് 80 രൂപയിലേക്ക് എത്തിയത്. കേരളത്തിലേക്ക് സവാള എത്തുന്നത് മഹാരാഷ്ട്രയിലെ നാസിക്, പൂനെ, എന്നിവിടങ്ങളിൽ നിന്നും കർണാടകയിൽ നിന്നുമാണ്. ഈ പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥ കാരണം ഉള്ളി കൃഷിക്ക് നാശം സംഭവിച്ചതോടെയാണ് വില വർധിച്ചത്.കർണാടകയിലും മഹാരാഷ്ട്രയിലും പ്രതികൂല കാലാവസ്ഥയും കഠിനമായ മഴയും ഇപ്പോഴും ഉള്ളതിനാൽ വരും ദിവസങ്ങളിലും ഉള്ളിക്ക് വില വർധിച്ചേക്കുമെന്നാണ് സൂചന. ഉത്പാദനം കുറഞ്ഞതും കൃഷി നാശവുമാണ് ഉള്ളി വിലയുടെ വർധനക്ക് കാരണം. ആളുകൾക്ക് ആവശ്യത്തിന് വേണ്ട ഉള്ളി കേരളത്തിലേക്ക് വരുന്നില്ലെന്നും കോഴിക്കോട് പാളയം മാർക്കറ്റിലെ മൊത്ത കച്ചവടക്കാരൻ പറയുന്നു. ഒപ്പം കഴിഞ്ഞ മാസം ദീപാവ...

വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിറ്റ്: കേസെടുത്ത് പൊലീസ്

LOCAL NEWS, WAYANAD
കല്‍പ്പറ്റ: വിതരണം ചെയ്യുന്നതിനായി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തോല്‍പ്പെട്ടി സ്വദേശി ശശികുമാറിനെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ് ശശികുമാര്‍.വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉള്‍പ്പടെ ചിത്രങ്ങള്‍ പതിച്ച കിറ്റുകളായിരുന്നു പിടിച്ചെടുത്തത്. 38 കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചെടുത്തത്. ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നായിരുന്നു കിറ്റുകള്‍ കണ്ടെത്തിയത്. കിറ്റില്‍ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പടെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് കിറ്റിലുണ്ടായിരുന്നത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ...

തലക്കടത്തൂരിൽ കാറിടിച്ച് ഗുരുതര പരിക്ക് പറ്റിയ ഏഴു വയസ്സുകാരൻ മരണപ്പെട്ടു.

Accident
തിരൂർ: തലക്കടത്തൂർ നിയന്ത്രണം വിട്ട കാർ വിദ്യാർഥിയെ ഇടിച്ചതിനുശേഷം മതിലിനും കാറിനും ഇടയിൽ കുടുങ്ങി ഗുരുതര പരിക്ക് പറ്റിയ വിദ്യാർത്ഥി മരണപ്പെട്ടു. ഇന്നലെ രാവിലെ 9:45 ഓടെ ആണ് അപകടം. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് മരണപെട്ടത് .തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാണാതായ തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

MALAPPURAM
കാണാതായ തിരൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബ് വീട്ടില്‍ തിരിച്ചെത്തി. ഇന്നലെ രാത്രിയാണ് ഇയാള്‍ വീട്ടിലെത്തിയത്. പോലിസ് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കും. മാനസിക പ്രയാസത്തിലാണ് നാടു വിട്ടതെന്നും വീട്ടിലേക്ക് തിരിച്ചു വരുമെന്നും ചാലിബ് കുടുംബത്തെ അറിയിച്ചു. ഇക്കാര്യങ്ങള്‍ കുടുംബം പരിഗണിച്ചു തീര്‍പ്പാക്കും. ബുധനാഴ്ച വൈകിട്ട് ഓഫിസില്‍ നിന്ന് ഇറങ്ങിയ ചാലിബ്, വീട്ടിലെത്താന്‍ വൈകുമെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എട്ട് മണിയോടെ വീണ്ടും അന്വേഷിച്ചപ്പോള്‍ വളാഞ്ചേരി ഭാഗത്താണെന്നും വീട്ടിലെത്താന്‍ വൈകുമെന്നും സന്ദേശം അയച്ചു. പിന്നീട് വിളിച്ചപ്പോഴൊന്നും ചാലിബിനെ ഫോണില്‍ കിട്ടിയില്ല. ഇതോടെ ബുധനാഴ്ച രാത്രി 11 മണിയോടെ കുടുംബം അന്വേഷണം ആരംഭിക്കുകയായിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും...

കഴുകൻചിന സ്വദേശി കൊട്ടേക്കാട്ട് ഏനിക്കുട്ടി മരണപ്പെട്ടു

MARANAM
ചേറൂർ: കഴുകൻചിന സ്വദേശി കൊട്ടേക്കാട്ട് ഏനിക്കുട്ടി (78 ) മരണപ്പെട്ടു . ഭാര്യമാർ : താമിയ, ബിയ്യാത്തുട്ടി. മക്കൾ : മൊയ്‌തീൻ കുട്ടി, സൈനുദ്ദീൻ (ഇരുവരും ജിദ്ദ ) ശംസുദ്ധീൻ, ഖദീജ, നൂറുദ്ധീൻ, ശിഹാബുദ്ദീൻ, ഫാത്തിമ, ആയിഷ, ഉമ്മു സൽമ.മരുമക്കൾ : നജ്മുന്നീസ, ആയിശ ഉമൈറ, ജുമാന, ഫായിഷ, ആയിഷ തെസ്നി, അബ്ദുന്നാസർ, യാസിർ അറഫാത്ത്, സഫീർ മയ്യിത്ത് നമസ്കാരം (09/10/2024) ശനി രാവിലെ 9 മണിക്ക് ചണ്ണയിൽ ജുമാ മസ്ജിദിൽ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ കാൽനാട്ടൽ കർമ്മം നടന്നു

MALAPPURAM
35ാമത് മലപ്പുറം റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പ്രധാന വേദിയുടെ കാൽനാട്ടൽ കർമ്മം മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ പി രമേഷ് കുമാർ നിർവഹിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ: മാധവൻകുട്ടി വാര്യർ വിശിഷ്ടാതിഥിയായി. കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾമജീദ് , കെ പി എസ് എം എ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ജില്ലാ കൈറ്റ് കോ ഓർഡിനേറ്റർ അബ്ദുൾ റഷീദ് എന്നിവർ പ്രസംഗിച്ചു., സ്റ്റേജ് , ആൻ്റ് പന്തൽ കമ്മിറ്റി ചെയർമാൻ രഞ്ജിത് വി, സ്വാഗതം പറഞ്ഞ 'യോഗത്തിൽ വർക്കിംഗ് ജനറൽ കൺവീനർ രാജൻ എം വി നന്ദി പറഞ്ഞു. ജോയിൻ്റ് ജനറൽ കൺവീനർ മാരായ സുജാത പി ആർ ,അലി കടവണ്ടി , കെ വി മനോജ് കുമാർ, കെ ബിജു എം പി,മുഹമ്മദ്, സജിൽ കുമാർ കെ, രഞ്ജിത്ത് വി കെ എന്നിവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gm...

വേങ്ങര ഉപജില്ല കലോത്സവത്തിൽ അജയ്യരായി PPTMYHSS ചേറൂർ

VENGARA
വേങ്ങര : നാല് ദിവസങ്ങളിലായി തേഞ്ഞിപ്പാലം യൂണിവേഴ്സിറ്റി ക്യാമ്പസ് സ്കൂളിൽ വെച്ച് നടന്ന ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ കിരീട വിജയങ്ങളുമായി ചേറൂർ യതീംഖാന ഹയർസെക്കണ്ടറി സ്കൂൾ. എട്ട് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും വലിയ ഉപജില്ലയെന്ന ഖ്യാതിയും മികച്ച മത്സരാർത്ഥികളും വാശിയേറിയ പോരാട്ടങ്ങൾക്കും വേദിയാകുന്ന വേങ്ങര ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ ജനറൽ കലോത്സവത്തിലും, അറബിക് കലോത്സവത്തിലും ഇരുപതോളം വരുന്ന ഹൈസ്കൂളുകളെ പിന്തള്ളി ചേറൂർ സ്കൂൾ സെക്കൻഡ് ഓവറോൾ ൾ നേടി ചേറൂർ സ്കൂൾ ചരിത്രം കുറിച്ചു. ഉപജില്ല കലോത്സവത്തിന്റ ആദ്യ ദിനം മുതൽ തന്നെ മികച്ച ലീഡോടെ ആരംഭിച്ച മത്സരത്തിൽ കാണികൾക്ക് ഹരമേകി കൊട്ടിക്കയറിയ ഒപ്പന മത്സരവും , ചെണ്ടമേളവും തിരുവാതിരയും ഗ്രൂപ്പിനത്തിൽ ജില്ലയിലേക്ക് യോഗ്യത നേടുകയും , വെക്തിഗത ഇനങ്ങളിൽ ഇരുപതോളം ഇനങ്ങളിൽ ജില്ലയിലേക്ക് മത്സര യോഗ്യത നേടുകയും ചെയ്തു. മികച്ച പരിശീലകരും അധ്...

ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്;തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

KERALA NEWS
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളെ വളഞ്ഞിട്ടു തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാജീവനക്കാരന്‍ സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. അക്രമസംഭവത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ വാദം കോടതി നേരത്തെ കേട്ടിരുന്നു. മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതി...

നിയന്ത്രണംവിട്ട കാറിടിച്ചു; ഏഴു വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

MALAPPURAM
മലപ്പുറം: മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ടു വന്ന കാറിടിച്ച് ഏഴ് വയസ്സുകാരന് ഗുരുതര പരിക്ക്. തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിൻറെ മകൻ മുഹമ്മദ് റിക്സാനാണ് പരിക്കേറ്റത്. തലക്കടത്തൂർ ഓവുങ്ങൽ പാറാൾ പള്ളിക്ക് സമീപം ഇന്ന് രാവിലെ 9.45 ഓടെയാണ് അപകടമുണ്ടായത്. റോഡിൻറെ വലതുവശം ചേർന്ന് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ നിയന്ത്രണം തെറ്റി വന്ന നാനോ കാർ ഇടിക്കുകയായിരുന്നു. അപകട ശേഷം കാർ പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥി കാറിനും മതിലിനും ഇടയിൽ കുടുങ്ങി പോവുകയായിരുന്നു. നാട്ടുകാർ ചേർന്ന് കാ‍ർ നീക്കിയ ശേഷം വിദ്യാർത്ഥിയെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരൂ‍ർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. CCTV VIDEO നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകന...

ഹിമാചലില്‍ സമൂസ വിവാദം, CID അന്വേഷണത്തിന് ഉത്തരവ്

LOCAL NEWS
ഷിംല: മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന് നല്‍കാന്‍ കൊണ്ടുവന്ന സമൂസയും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയതില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ അസാധാരണ നടപടി. ഒക്ടോബര്‍ 21 ന് സിഐഡി ആസ്ഥാനം സുഖു സന്ദര്‍ശിക്കുന്നതിനിടെ നടന്ന സംഭവം സര്‍ക്കാര്‍ വിരുദ്ധമെന്നും ഇത് അജണ്ടയുടെ ഭാഗമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ സിഐഡി ആസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രി സുഖുവിന് നല്‍കാന്‍ ഹോട്ടലില്‍ നിന്ന് കുറഞ്ഞത് മൂന്ന് പെട്ടി സമൂസകളാണ് കൊണ്ടുവന്നത് എന്നാണ് വിവരം. ഏകോപനത്തിന്റെ അഭാവം കൊണ്ടാണ് ഇത് സംഭവിച്ചതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് പകരം ഭക്ഷണം വിളമ്പിയത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണെന്നും ഡെപ്യൂട്ടി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ന...

പൊലീസിനെ പരോക്ഷമായി വിമർശിച്ച് ഗണേഷ് കുമാർ;

KERALA NEWS
ചേലക്കര: പാലക്കാട്ടെ പാതിരാ പരിശോധനയില്‍ പൊലീസിനെ പരോക്ഷമായി വിമർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസ് നേരത്തെ എത്തിയിരുന്നെങ്കിൽ ഹോട്ടലിൽ നിന്ന് കള്ളപ്പണം കണ്ടെത്താമായിരുന്നുവെന്ന് ഗണേഷ് കുമാർ പറയുന്നു. നീല ട്രോളി ബാഗിൽ തുണിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ഗണേഷ് കുമാർ. സര്‍ക്കാരിനെ ജനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പി പി ദിവ്യയ്ക്ക് ജാമ്യം

KANNUR, LOCAL NEWS
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ഒറ്റവാക്കിലായിരുന്നു കോടതി വിധി പറഞ്ഞത്. ഇതോടെ 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിവ്യ പുറത്തിറങ്ങുന്നത്. വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം നവീന്‍ ബാബുവിന്റെ കുടുംബത്തോട് ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുബത്തിന് വേണ്ടി ഹാജരായ അഡ്വ. സജിത പ്രതികരിച്ചു. അതേസമയം കഴിഞ്ഞ ദിവസം ദിവ്യയ്ക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ദിവ്യയെ പാര്‍ട്ടി അംഗം മാത്രമായി തരംതാഴ്ത്താനാണ് തീരുമാനം. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് സംസ്ഥാന നേതൃത്വമാണ് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്. അടിയന്തരമായി ജില്ലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത് നടപടി തീരുമാനിക്കുകയായിരുന്നു. ദിവ്യയുടെ ഭാഗം കൂടി കേട്ടത...

പശ്ചിമഘട്ടത്തിലെ അപൂര്‍വയിനം പാമ്പ്; കണ്ണൂരിലെ വീട്ടുമുറ്റത്ത് വിരുന്നെത്തി ചുവന്ന അണലി

KANNUR, LOCAL NEWS
കണ്ണൂര്‍: അത്യപൂര്‍വ്വമായ ചുവന്ന അണലിയെ കൂത്തുപറമ്പിനടുത്ത് കോളയാട്ടെ വീട്ടുമുറ്റത്ത് കണ്ടെത്തി. മലബാര്‍ പീറ്റ് വൈപ്പര്‍, മലബാര്‍ റോക്ക് വൈപ്പര്‍ എന്നീ പേരുകളിലാണ് ചുവന്ന അണലി അറിയപ്പെടുന്നത്. ക്രാസ് പെഡോ സെഫാലസ് മലബാറിക്കസ് എന്ന ശാസ്ത്രീയ നാമമാണ് ഈ ചുവപ്പന്‍ അണലിക്കുള്ളത്. കോളയാട് ടൗണിന് സമീപം നൗഷാദ് മന്‍സിലിലെ അബൂബക്കറിന്‍റെ വീട്ടുമുറ്റത്താണ് കൊടും വിഷമുളള ചുവന്ന അണലി എത്തിപ്പെട്ടത്. പശ്ചിമഘട്ടത്തിലെ മിതമായ ഉയര്‍ന്ന പ്രദേശങ്ങളാണ് ഇവയുടെ വാസകേന്ദ്രം. പൊതുവേ താഴ്ന്ന പ്രദേശങ്ങളില്‍ ഇവയെ കാണാറില്ല. ഈ ഇനത്തില്‍പ്പെട്ട പലനിറത്തിലുള്ള പാമ്പുകള്‍ സാധാരണയായി രാത്രികാലങ്ങളിലാണ് പുറത്തിറങ്ങാറുളളത്. പച്ച നിറത്തിലുള്ള അണലി പലപ്പോഴും ഈ മേഖലയില്‍ കാണാറുണ്ടെങ്കിലും ചുവന്ന അണലിയെ ആദ്യമായാണ് ഇവിടെ കണ്ടെത്തിയത്. മുക്കാല്‍ മീറ്ററോളം നീളമുണ്ട് പിടികൂടിയ അണലിക്ക്. മാര്‍ക്ക് പ്രവര്‍ത്തകരായ ഫൈസല്‍ വിളക്കോട...

കുറഞ്ഞ നിരക്കില്‍ പ്ലാനുകൾ, മൊബൈൽ ഫോൺ റീച്ചാ‍ർജ് ചെയ്യാമെന്ന് പരസ്യം; വൻ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ്

KERALA NEWS
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ റീചാര്‍ജിംഗ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു എന്ന വ്യാജപ്രചരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. ഇതോടൊപ്പം ഒരു വ്യാജ ലിങ്കും ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, പേടിഎം മുതലായ ആപ്പുകളിലേക്കാണ് പ്രവേശിക്കുക. തുടര്‍ന്ന് റീചാര്‍ജിംഗിനായി യുപിഐ പിന്‍ നല്‍കുന്നതോടെ പരാതിക്കാരന് തന്‍റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകുന്നതാണ് രീതി. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ റീചാര്‍ജ് സന്ദേശങ്ങള്‍ തീര്‍ച്ചയായും അവഗണിക്കണമെന്ന് പൊലീസ് മുന്നറിയിപ്പില്‍ പറയുന്നു. സാമ്പത്തികലാഭം വാഗ്‌ദാനം ചെയ്‌ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ്. പരസ്യങ്ങളിലൂടെ വലയിലാക്കുന്നവരെ വളരെ പെട്ടെന്ന് വൻ തുക കരസ്ഥമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത...

MTN NEWS CHANNEL

Exit mobile version