കെപിസിസി യുടെ ആഹോനപ്രകാരം തിരുവനന്തപുരത്തു നടക്കുന്ന ആശാ വർക്കർമാരുടെ നീതിക്കായുള്ള സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് കണ്ണമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അച്ഛനമ്പലത്തു പ്രതിഷേധ സമരം നടത്തി. ചടങ്ങിന് പികെ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ അരീക്കാട്ട് കുഞ്ഞിപ്പ ഉൽഘാടനം ചെയ്തു. പ്രജിത് പണിക്കർ, കുഞ്ഞാക്ക, വിപി കുഞ്ഞയമാജി, സുബ്രൻ കാള ങ്ങാടൻ, സിഎം വിശോമ്പരൻ, അസ്‌ലം ചെങ്ങാനി, ഹമീദ് കാപ്പൻ, വിജയൻ കാള ങ്ങടാൻ, ബാവൂട്ടി കണ്ണെത്ത്, ഉണ്ണീൻ ഹാജി, AK ഹംസ എന്നിവർ ആശംസകൾ അർപ്പിച്ചു. പികെ നൗഫൽ, സതീഷ്, ഗിരീഷ്, ശിവദാസൻ, കുട്ടൻ, ജയേഷ്, എന്നിവർ നേതൃത്വം നൽകി. പുള്ളാട്ടു സലീം മാസ്റ്റർ സ്വാഗതം പറഞ്ഞു. പികെ അനഫ് നന്ദിയും പറഞ്ഞു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com