തമിഴക വെട്രി കഴകം നേതാവ് വിജയ്യുടെ വീടിനുനേരേ മലയാളിയുവാവിന്റെ ചെരിപ്പേറ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെക്കണ്ട ഇയാള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്.മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പുനല്‍കാനാണ് ഇവിടെയെത്തിയതെന്നും പറഞ്ഞു. ടി.വി.കെ. വാർഷികാഘോഷത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇയാളുടെ പ്രതിഷേധം.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com