Wednesday, September 16News That Matters

വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ തൂങ്ങുന്നതായി അഭിനയിച്ചു; വേങ്ങരയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വേങ്ങര: വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കുരുക്കിട്ട് തൂങ്ങുന്നതായി അഭിനയിച്ച പതിനൊന്നുകാരന് അബദ്ധത്തിൽ ദാരുണാന്ത്യം. കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷ്റഫിന്റെ മകനും എടക്കാപറമ്പ് എ.എം.എം.യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് അഫ്‌നാസ് ആണ് മരിച്ചത്. സ്കൂളിലേക്ക് പുറപ്പെടുന്നതിനിടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ഈ ദാരുണ സംഭവം.

സ്കൂളിൽ പോകാൻ സമയമായപ്പോൾ വീട്ടുകാർ വിദ്യാർത്ഥിയെ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് ഇവരെ പേടിപ്പിക്കുന്നതിനായി കുട്ടി ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു.

വിവരമറിഞ്ഞയുടൻ കുട്ടിയെ കുന്നുംപുറത്തും തുടർന്ന് കൊണ്ടോട്ടിയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version