Sunday, January 18News That Matters

Author: admin

ഒരു പാട്ട് പാടാൻ 3 കോടി , ഇന്ത്യയിലെ വിലയേറിയ ഗായകന്‍ ഈ സംഗീതസംവിധായകന്‍

Entertainment
സിനിമയിലെ അഭിനേതാക്കള്‍ക്കോ അതിന് മുകളിലോ പിന്നണി ഗായകര്‍ക്ക് ആരാധകവൃന്ദമുള്ള നാടാണ് നമ്മുടേത്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഗാനങ്ങള്‍ ഉപയോഗിക്കുന്ന രീതി അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്. സിനിമാ പിന്നണിഗാന മേഖലയെ മാത്രം ആശ്രയിച്ച് നിന്നിരുന്ന കാലത്തില്‍ നിന്ന് മാറി ഇന്ന് സ്വതന്ത്ര സംഗീത മേഖലയ്ക്കും വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ഗായകരുടെ പ്രതിഫലത്തിലും വലിയ മാറ്റമാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ഈടാക്കുന്ന ആ സംഗീതസംവിധായകന്‍ മറ്റാരുമല്ല, എ ആർ റഹ്‌മാനാണ്. മറ്റ് ഗായകരേക്കാള്‍ 12 മുതല്‍ 15 വരെ മടങ്ങ് കൂടുതലാണ് റഹ്‌മാന്റെ പാട്ടിനുള്ള പ്രതിഫലം. മറ്റൊരു സംവിധായകന്റെ ഗാനം ആലപിക്കാന്‍ മൂന്നു കോടി രൂപ വരെയാണ് റഹ്‌മാൻ വാങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വന്തം പ്രൊജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത്രയും ഉ...

കയ്യില്‍ കാശില്ലെന്ന ആശങ്ക വേണ്ട; കെഎസ്ആര്‍ടിസിയില്‍ ഡിജിറ്റല്‍ പേമെന്റും

KERALA NEWS
തിരുവനന്തപുരം: കയ്യില്‍ കാശില്ലെന്ന് കരുതി ഇനി കെഎസ് ആര്‍ടിസി ബസില്‍ കയറാന്‍ ആശങ്ക വേണ്ട. ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ഇനി ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ നേരത്തെയുണ്ടായിരുന്ന ട്രാവല്‍കാര്‍ഡും പുതുക്കി ഇതില്‍ ഉപയോഗിക്കാനാകും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, മറ്റ് പ്രധാന ബാങ്കുകളുടെ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് തുക നല്‍കാനാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. ബസുകളുടെ വിവരങ്ങള്‍ ചലോ ആപ്പില്‍ അപ്പ്ലോഡ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. യാത്രക്കാര്‍ക്ക് തങ്ങള്‍ക്ക് പോകേണ്ട ബസ് എവിടെ എത്തി, റൂട്ടില്‍ ഏതൊക്കെ ബസ് ഓടുന...

ബസ്സും കാറും കൂട്ടിയിടിച്ച് തേഞ്ഞിപ്പാലം സ്വദേശി മരിച്ചു

Accident
തൃശ്ശൂർ ദേശീയപാതയിൽ എടമുട്ടം സെൻ്ററിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാറിലുണ്ടായിരുന്ന മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി കൃഷ്ണനിലയത്തിൽ രാമകൃഷ്ണൻ്റെ മകൻ ശരൺ കൃഷ്ണ (21) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതെകാലോടെ എടമുട്ടം സെൻ്ററിന് തെക്ക് ഭാഗത്തായിരുന്നു അപകടം. ഗുരുവായൂരിലേക്ക് പോയിരുന്ന സ്വകാര്യ ബസ്സും എറണാകുളം ഭാഗത്തേക്ക് പോയിരുന്ന കാറും ആണ് കൂട്ടിയിടിച്ചത്.  അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും ഇലക്ട്രിസിറ്റി പോസ്റ്റിലും ഇടിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന യുവതി സോണിയക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വാഹനത്തില്‍ രേഖകളില്ലാത്ത പണം കടത്തി; ചേലക്കര അതിര്‍ത്തിയില്‍ 25 ലക്ഷം രൂപ പിടികൂടി

LOCAL NEWS, WAYANAD
ചേലക്കര: ചേലക്കര അതിര്‍ത്തിയില്‍ 25 ലക്ഷം രൂപ പിടികൂടി. കലാമണ്ഡലത്തിന്റെ സമീപത്ത് നിന്നാണ് പണം പിടിച്ചത്. പണത്തിന്റെ ഉറവിടം വ്യക്തമല്ല. വാഹനത്തില്‍ കടത്തിയ പണമാണ് പിടികൂടിയത്. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. കൊള്ളപ്പുള്ളി സ്വദേശികളില്‍ നിന്ന് പൊലീസാണ് പണം പിടിച്ചെടുത്തത്. പണത്തെ സംബന്ധിച്ച് മതിയായ രേഖകള്‍ ഇല്ലെന്ന് ഇന്‍കം ടാക്‌സും അറിയിച്ചു. എന്നാല്‍ ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാതിന്നാണ് വാദം. കൃത്യമായ രേഖകളുണ്ടെന്നും ഇവർ പ്രതികരിച്ചു. നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കണക്കില്‍പ്പെടാത്ത പണം വ്യാപകമായി കൊണ്ടുവരുന്നുവെന്ന പരാതിക്കിടയിലാണ് പണം പിടിച്ചെടുത്തിരിക്കുന്നത്. ചെറുതുരുത്തിയില്‍ നിന്ന് തൃശൂരിലേക്ക് വരുന്ന വഴിക്കാണ് പണം പിടിച്ചെടുത്തത്. അതേസമയം പണം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവന്നതാണ...

അല്ലു അർജുനെതിരെ വിഡിയോ; യൂട്യൂബ് ചാനൽ ഓഫിസിലേക്ക് ഇരച്ചെത്തി ആരാധകർമാപ്പ് പറഞ്ഞ് ചാനൽ, വിഡിയോകൾ ഡിലീറ്റ് ചെയ്തു

Entertainment
ഹൈദരാബാദ്: തെലുങ്കു സൂപ്പർ സ്റ്റാർ അല്ലു അർജുനെതിരെ ആക്ഷേപകരമായ വിഡിയോകൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ആരാധകക്കൂട്ടം യൂട്യൂബ് ചാനൽ ഓഫിസിലേക്ക് ഇരച്ചെത്തി. റെഡ് ടിവിയുടെ ഹൈദരാബാദിലെ ഓഫിസിലാണ് തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. താരത്തിനും ഭാര്യ സ്നേഹ റെഡ്ഡിക്കുമെതിരെ ആക്ഷേപകരമായ വിഡിയോകൾ പങ്കുവെച്ചന്നാണ് ഇവരുടെ പരാതി. രോഷാകുലരായ ആരാധകർ ചാനൽ ഓഫിസിൽ ബഹളം വെക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചാനലിൽനിന്ന് വിഡിയോകൾ ഡിലീറ്റ് ചെയ്യാൻ നിർബന്ധിക്കുന്നത് വിഡിയോയിൽ കാണാം. ഇവ നീക്കിയില്ലെങ്കിൽ ഓഫിസ് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വിഡിയോകൾ ആൾ ഇന്ത്യ അല്ലു അർജുൻ ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷന്റെ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെക്കുകയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ‘കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ റെഡ് ടിവിയെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട്...

സൈബർ കുറ്റകൃത്യങ്ങൾ: 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

CRIME NEWS
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങളിലൂടെയുള്ള വരുമാനം വെളുപ്പിക്കുന്നതിനായി ബാങ്കുകളിൽ ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഏകദേശം 4.5 ലക്ഷം മ്യൂൾ അക്കൗണ്ടുകളാണ് കഴിഞ്ഞ വർഷം കേന്ദ്രം മരവിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങളിലൂടെയുള്ള വരുമാനം വെളുപ്പിക്കുന്നതിനായാണ് സാധാരണയായി മ്യൂൾ അക്കൗണ്ടുകൾ തട്ടിപ്പുകാർ ഉപയോ​ഗിക്കുന്നത്. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എയർടെൽ പേയ്‌മെൻ്റ് ബാങ്ക് എന്നിവയിലാണെന്ന് അധികൃതർ അറിയിച്ചു. എസ്ബിഐയുടെ ശാഖകളിൽ ഏകദേശം 40,000 മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തി. പഞ്ചാബ് നാഷണൽ ബാങ്കിൽ 10,000 (ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഉൾപ്പെടെ), കാനറ ബാങ്കിൽ 7,000 (സിൻഡിക്കേറ്റ് ബാങ്ക് ഉൾപ്പെടെ) കൊട്ടക് മഹീന്ദ്ര ബാങ്കിൽ 6,000, എയർടെൽ പേയ്‌മെൻ്റ് ബാങ്കിൽ 5,0...

പൊലീസിനെ വെല്ലുവിളിച്ച് അൻവറിന്റെ വാർത്താസമ്മേളനം; തടഞ്ഞ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍.

LOCAL NEWS, WAYANAD
ചേലക്കര: പി വി അൻവറിന്റെ വാർത്താസമ്മേളനം തടഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അൻവറിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാത്രമല്ല, തർക്കിക്കുകയും ചെയ്തു. അൻവറിനെതിരെ നടപടിയുണ്ടാകുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. തടയാനെത്തിയ ഉദ്യോഗസ്ഥനോട് അൻവർ നിസ്സഹകരണ മനോഭാവമാണ് പുലർത്തിയത്. ഏത് നിയമ പ്രകാരമാണ് ലംഘനമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറോട് താൻ സംസാരിച്ചതാണെന്നും അൻവർ ഉദ്യോഗസ്ഥനോട് പറഞ്ഞു. വെറുതെ പിണറായി പറഞ്ഞിട്ട് വന്നാൽ താൻ കോടതിയിലേക്ക് പോകുമെന്നും പിണറായി എന്തിനാണ് ഈ വായില്ലാ കോടാലിയെ ഭയപ്പെടുന്നതെന്നും അൻവർ ചോദിച്ചു. ഉദ്യോഗസ്ഥൻ ചട്ടം വായിച്ചുകേൾപ്പിച്ചിട്ടും അൻവർ വാർത്താസമ്മേളനം നിർത്താൻ തയ്യാറായില്ല. തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുകൊണ്ടാണ് പി വി അൻവർ തുടങ്ങിയത്. പിണറായി വിജയൻ എന്തിനാണ് തന്നെ ഇത്ര ഭയപ്പെടുന്നതെന്നും, ഹോട്ടലുകാർ തൊട്ട് എല്ലാവരെയു...

സംസ്ഥാന സ്കൂൾ കായിക മേള, തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാർ

Sports
സംസ്ഥാന സ്‌കൂൾ കായിക മേളയിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. ഇതര ജില്ലകളെ ബഹുദൂരം പിന്നിലാക്കി 1935 പോയിന്‍റോടെയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. കായിക മേളയിൽ ആദ്യാവസാനം തിരുവനന്തപുരത്തിന്‍റെ ആധിപത്യമായിരുന്നു.ഗെയിംസിലെയും അക്വാട്ടിക്‌സിലെയും മികച്ച പ്രകടനമാണ് തിരുവനന്തപുരത്തിന് 1087 പോയിന്‍റ് ലീഡ് കിട്ടാൻ കാരണമായത്. 848 പോയിന്‍റോടെ തൃശ്ശൂര്‍ രണ്ടാമതായപ്പോള്‍ 824 പോയിന്‍റോടെ മലപ്പുറം മൂന്നാമതെത്തി. ഏഴ് ദിനങ്ങളിലായി കൊച്ചിയിൽ നടന്ന കായിക മേള ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. കായികരംഗത്ത് കേരളത്തിന് നഷ്‌ടപ്പെട്ട പ്രൗഢി തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു.സ്‌കൂള്‍ കായിക മേളയിലൂടെ ഉയര്‍ന്ന് വരുന്ന താരങ്ങളില്‍ പലരും പിന്നീട് കായിക രംഗത്ത് നിന്നും അപ്രത്യക്ഷരാകുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യന്‍ കായിക രംഗത്തിന്...

കെ. ഗോപാലകൃഷ്ണനും എൻ. പ്രശാന്തിനും സസ്പെൻഷൻ

KERALA NEWS
ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരില്‍ അച്ചടക്ക നടപടികളുമായി സംസ്ഥാന സർക്കാർ. വ്യവസായ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എൻ. പ്രശാന്തിനെയും സസ്പെൻഡ് ചെയ്തു. മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ഇരുവർക്കെതിരെ നടപടി സ്വീകരിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ശിപാർശക്ക് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു. മല്ലു ഹിന്ദു ഐ.എ.എസ് വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തെന്ന ഗോപാലകൃഷ്ണന്‍റെ വിശദീകരണം തള്ളിയാണ് റിപ്പോർട്ടില്‍ ഉചിതമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയോട് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തത്. നേരത്തെ, വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വിവ...

റഹീമിനെ കാണാൻ ഉമ്മയെത്തി

GULF NEWS
സൗദി ജയിലില്‍ കഴിയുന്ന അബ്‌ദുള്‍ റഹീമിനെ കാണാൻ പ്രിയപ്പെട്ട ഉമ്മയെത്തി. റിയാദിലെ ജയിലി വച്ചാണ് ഇരുവരും തമ്മിലുള്ള വൈകാരികമായ കൂടിക്കാഴ്‌ച നടന്നത്. പതിനെട്ട് വർഷങ്ങള്‍ക്ക് ശേഷമാണ് അബ്‌ദുള്‍ റഹീമിനെ ഒരുനോക്ക് കാണാനായി ഉമ്മയെത്തിയത്. കോഴിക്കോട് സ്വദേശിയായ അബ്‌ദുള്‍ റഹീമിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ജയില്‍ മോചനം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കും. ഇതിനിടയിലാണ് മകനെ കാണാനായി ഉമ്മ നാട്ടില്‍ നിന്നും സൗദിയിലെത്തിയത്. വികാരനിർഭരമായ നിമിഷങ്ങള്‍ക്കാണ് ഇന്ന് രാവിലെ റിയാദിലെ ജയില്‍ സാക്ഷിയായത്. രണ്ട് പതിറ്റാണ്ട് കാലത്തെ വിശേഷങ്ങള്‍ പറഞ്ഞു തീർക്കാനുള്ളതിന് അപ്പുറം ഇന്നത്തെ കൂടിക്കാഴ്‌ചയ്ക്ക് പ്രത്യേകതകള്‍ ഏറെയായിരുന്നു.ഇനി ഒരിക്കലും കാണാൻ കഴിയില്ലെന്ന് കരുതിയ മകനെ നേരിട്ട് കണ്ടതിന്റെ ആശ്വാസത്തിലായിരുന്നു ഫാത്തിമ. മക്കയില്‍നിന്ന് ഉംറ നിർവഹിച്ച ശേഷമാണ് റഹീമിന്റെ ഉമ്മ റിയാദില്‍ എത്...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ 500 പ്ലസ് ആഘോഷം സംഘടിപ്പിച്ചു

MALAPPURAM
നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള പദ്ധതി വഴി 528 നഴ്സുമാര്‍ ജര്‍മ്മനിയിലെത്തിയതിന്റെ ആഘോഷം സംഘടിപ്പിച്ചു. ജർമ്മൻ ഓണററി കോൺസൽ സംഘടിപ്പിച്ച ജർമ്മൻ ഐക്യദിനത്തിനും ബെർലിൻ മതില്‍ പതനത്തിൻ്റെ 35-ാം വാർഷികാഘോഷ ചടങ്ങിനുമൊപ്പമായിരുന്നു 500 പ്ലസ് ആഘോഷപരിപാടി. നോര്‍ക്ക റൂട്ട്സിന്റെ മികച്ച പിന്തുണയാണ് പദ്ധതിയുടെ വിജയത്തിനു പിന്നിലെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ ബംഗലൂരുവിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അച്ചിം ബുകാർട്ട് അഭിപ്രായപ്പെട്ടു. രണ്ടുവര്‍ഷത്തിനുളളില്‍ മികച്ച നേട്ടം കൈവരിക്കാനായതില്‍ അഭിമാനിക്കുന്നുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഗോയ്ഥേ സെന്ററിനേയും ബന്ധപ്പെട്ട എല്ലാവരേയും  നോര്‍ക്ക  റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിനന്ദിച്ചു. മികച്ച വിദേശഭാഷാപഠനത്തിനായി എന്‍.ഐ.എഫ്.എല്‍ സാറ്റലൈറ്റ് സെന്ററുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ട്...

സ്വ​ർ​ണം തി​രി​ച്ചു​പി​ടി​ച്ച് മ​ല​പ്പു​റം

Sports
ക​ഴി​ഞ്ഞ വ​ർ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ ഫൈ​ന​ൽ തോ​ൽ​വി​ക്ക് മ​ല​പ്പു​റ​ത്തി​ന്‍റെ സു​വ​ർ​ണ മ​ധു​ര പ്ര​തി​കാ​രം. സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സ് ആ​ൺ​കു​ട്ടി​ക​ളു​ടെ ഫു​ട്ബാ​ൾ ക​ലാ​ശ​പ്പോ​രി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് കാ​സ​ർ​കോ​ടി​നെ തോ​ൽ​പി​ച്ച് മ​ല​പ്പു​റം സ്വ​ർ​ണം തി​രി​ച്ചു​പി​ടി​ച്ചു. 2023ൽ ​ഒ​രു ഗോ​ളി​ന് ജ​യി​ച്ചാ​ണ് കാ​സ​ർ​കോ​ട്​ ചാ​മ്പ്യ​ന്മാ​രാ​യ​ത്. മി​ക​ച്ച ക​ളി കാ​ഴ്ച​വെ​ച്ച് ഫൈ​ന​ലി​ലെ​ത്തി​യ മ​ല​പ്പു​റം ആ​ധി​കാ​രി​ക​മാ​യി​ത്ത​ന്നെ ഇ​ക്കു​റി ജേ​താ​ക്ക​ളാ​യി. ആ​ദ്യ 20 മി​നി​റ്റി​ലാ​യി​രു​ന്നു മൂ​ന്ന് ഗോ​ളും. നാ​ലാം മി​നി​റ്റി​ൽ അ​വി​നാ​ഷാ​ണ് തു​ട​ങ്ങി​യ​ത്. 14, 20 മി​നി​റ്റു​ക​ളി​ൽ കെ.​പി ഷ​ഹ​നാ​ദും സ്കോ​ർ ചെ​യ്തു. കി​ക്കോ​ഫ് വി​സി​ൽ മു​ത​ൽ കാ​സ​ർ​കോ​ട്ടെ പ്ര​തി​രോ​ധ​നി​ര​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ മ​ല​പ്പു​റം അ​ധി​കം താ​മ​സി​യാ​തെ അ​ക്കൗ​ണ്ട് തു​റ​ന്നു. കോ​ർ​ണ​ർ കി​...

വാടക വീട്ടിൽ ചാരായം വാറ്റ് നടത്തിയ ഫ്രീലാൻസ് ഫോട്ടോഗ്രാഫറെ എക്സൈസ് കയ്യോടെ പിടിയിൽ.

KERALA NEWS
മാന്നാർ: വാടക വീട്ടിൽ ചാരായം വാറ്റ് നടത്തിയ ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറെ എക്സൈസ് കയ്യോടെ പിടിയിൽ. മാന്നാർ പഞ്ചായത്ത് ആറാം വാർഡിൽ കുരട്ടിക്കാട് ഭാഗത്ത് വാടകക്ക് താമസിച്ചു വന്നിരുന്ന അമ്പലപ്പുഴ വടക്ക് നീർക്കുന്നം  കൊച്ചുപുരക്കൽ വീട്ടിൽ ഇർഷാദ് മകൻ അബ്ദുൽ മനാഫിനെ (32) 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായാണ് പിടികൂടിയത്. വാടക വീട്ടിൽ ചാരായം വാറ്റ് നടത്തുന്നതായി എക്സൈസിന് സംശയമുണ്ടായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി വീടും, പരിസരവും എക്സൈസ് കർശനമായി നിരീക്ഷിക്കുകയായിരുന്നു. ശേഷമാണ് വാടക വീട്ടിൽ എക്സൈസ് പരിശോധന നടത്തി ചാരായം വാറ്റിയ കുറ്റത്തിന് മനാഫിനെ പിടികൂടിയത്. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 100 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഫ്രീലാൻസ് ഫോട്ടോ ഗ്രാഫറായി പ്രവർത്തിക്കുന്ന മനാഫ് വൻ തോതിൽ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു.

NATIONAL NEWS
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. അടുത്ത വർഷം മെയ് 13 വരെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാലാവധി. രാഷ്ട്രപതി ഭവനിലെ ചടങ്ങിലാണ് രാജ്യത്തെ അമ്പത്തി ഒന്നാമത് ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്തത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി. സത്യപ്രതിജ്ഞയ്ക്ക് ശേഷം സുപ്രീംകോടതിയിലെ ഓഫീസിൽ എത്തി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റെടുത്തു. 2019 ജനുവരിയിലാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ജഡ്ജിയായത്. ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെയും ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ബെഞ്ചിന്റെയും ഭാഗമായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന. ഹൈക്കോട...

ട്രൈനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു

Accident
തിരൂർ: തിരുനാവായക്കും-തിരൂരിനും ഇടയിൽ ട്രൈനിൽ നിന്നും വീണു ഒരാൾ മരണപ്പെട്ടു. അരുൺ (25) എന്ന യുവവാണ് മരണപ്പെട്ടത് , കോഴിക്കോട് ബേപ്പൂർ നെടുവട്ടം സ്വദേശിയാണ് മരണപ്പെട്ട അരുൺ…. തിരൂർ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾക്കായി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി.. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പറന്നുയുർന്നു കേരളത്തിന്‍റെ സ്വപ്നം; ടൂറിസം വികസനത്തിന് കരുത്തേകി ജലവിമാനം

KERALA NEWS
സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകി ജലവിമാനം കൊച്ചിയിൽ നിന്ന് പറയുന്നുയര്‍ന്നു. ടൂറിസം വികസനത്തിന് കരുത്തേകി ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിലാണ് ലാൻഡ് ചെയ്തത്. പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ ടൂറിസം രംഗത്ത് വമ്പൻ കുതിപ്പാണ് കേരളം പ്രതീക്ഷിക്കുന്നത്. മന്ത്രിമാരായ മുഹമ്മദ്‌ റിയാസ്, പി രാജീവ്‌, വി ശിവൻകുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിമാരും സീപ്ലെയിനില്‍ യാത്ര ചെയ്തു. ജനസാന്ദ്രത സംസ്ഥാന വികസനത്തിന്‌ ഒരു തടസമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുപ്പ് വെല്ലുവിളിയാണ്. ഉൾപ്രദേശങ്ങളിലെ ടൂറിസ്റ്റ് മേഖലയിൽ എത്തിപെടുക വെല്ലുവിളിയാണ്. സീ പ്ലെയിൻ കൊണ്ട് ഈ പരിമിതി മറികടക്കാൻ പറ്റുമെന്നും റിയാസ് പറഞ്ഞു. സമീപ ഭാവിയിൽത്തന്നെ സീ പ്ലെയിനുകൾ അവതരപ്പിക്കാൻ കഴിയുമോ എന്നാണ് സംസ്ഥാന സർക്കാർ ഉറ്റുനോക്കുന്നത്. മൈസുരുവിൽ നി...

ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു

Accident
ചിറമംഗലം: പരപ്പനങ്ങാടി ചിമംഗലം ഭാഗത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു. മുൻ പരപ്പനങ്ങാടി മണ്ഡലം പ്രസിഡൻ്റ് PA ലത്തീഫ്ക്കയുടെ മകൻ പനയത്തിൽ അസീസ് (37)ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ചിറമംഗലം അങ്ങാടിയിൽ നിന്നും 2 സുഹൃത്തുക്കളോടൊന്നിച്ച് റെയിൽവേ ട്രാക്ക്മുറിച്ച് കടന്ന് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചക്ക് 12ന് ചിറമംഗലം ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും. പിതാവ് : അബ്ദുൽ ലത്തീഫ് (പരപ്പനങ്ങാടി മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റ്).മാതാവ് : സുലൈഖ.ഭാര്യ : ജുമൈലത്ത്.മക്കൾ : ഫൈഹ, ദുഹ, ഐസം, ഫൈസ.സഹോദരങ്ങൾ: അസീബ, ഷബീബ....

പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റില്‍

CRIME NEWS
എടവണ്ണയില്‍ പത്താംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റില്‍. എടവണ്ണ സ്വദേശി സഫീറിനെ (47) യാണ് പോക്സോ ചുമത്തി എടവണ്ണ സി.ഐ ബാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഓട്ടോയ്ക്കുള്ളിലും മറ്റു പല സ്ഥലങ്ങളില്‍വെച്ചും പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകർ പോലീസില്‍ അറിയിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു.

CRIME NEWS
കൊച്ചി : പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന ശേഷം ഭർത്താവ് വിഷം കഴിച്ചു. പ്ലൈവുഡ്‌ കമ്പനിയിൽ ജോലി ചെയ്തിരുന്ന മുഹർ അലിയാണ് ഭാര്യ ഫരീദ ബീഗത്തെ കൊലപ്പെടുത്തിയത. ഇരുവരും അസം സ്വദേശികളാണ്. വിഷം കഴിച്ച മുഹർ അലി പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.   നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വ​ന്ദേ​ഭാ​ര​ത് ഇ​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു

Accident
കോ​ഴി​ക്കോ​ട്: റെ​യി​ൽ​വേ പാ​ളം മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വ​ന്ദേ​ഭാ​ര​ത് ഇ​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. ച​ക്കും​ക​ട​വ് സ്വ​ദേ​ശി പ​ള്ളി​പു​റാ​യി അ​ബ്ദുൾ ഹ​മീ​ദ് (65) ആ​ണ് മ​രി​ച്ച​ത്. കേ​ള്‍​വി​ക്കു​റ​വു​ള്ള ഹ​മീ​ദ് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​പ്പോ​ളാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ഴി​ക്കോ​ട് എ​ല​ത്തൂ​രി​ലും വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ത​ട്ടി ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version