Thursday, September 17News That Matters

Author: admin

കരിപ്പൂരിൽ വൻ എം ഡി എം എ വേട്ട

CRIME NEWS
കൊണ്ടോട്ടി: കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അയനിക്കാട് താമസിക്കുന്ന, രണ്ടു ദിവസം മുന്നേ കൊച്ചി മട്ടാഞ്ചേരി പോലീസ് ലഹരികേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തAshique P, S/O Ummer P,Mullanmadakkal House,Mukkood എന്നയാളുടെ വീട്ടിൽ നിന്നാണ് 1665 ഗ്രാം MDMA DANSAF സ്‌ക്വാഡും കരിപ്പൂർ പോലീസും ചേർന്ന് പിടിച്ചെടുത്തത്. പ്രതിക്ക് ഒമാനിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പാർസൽ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം വീട് റെയ്ഡ് ചെയ്താണ് എം ഡി എം എ പിടിച്ചെടുത്തത്....

സി.പി.എം ഹിന്ദുത്വ പ്രീണണ നയം അവസാനിപ്പിക്കണം. മുനീബ് കാരക്കുന്ന്

VENGARA
വേങ്ങര : ഇലക്ഷൻ മുന്നിൽ കണ്ട് സി.പി.എം. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പ്രീണനനയം വളരെ അപകടകരമാണെന്നും അതിനായി ചില മുസ്‌ലിം സംഘടനകളെപ്പോലും ഉപയോഗപ്പെടുത്തുന്ന വളരെ നീചമായ നീക്കങ്ങളാണ് സിപിഎം നടത്തി കൊണ്ടിരിക്കുന്നതെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന് പ്രസ്താവിച്ചു. വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ലഹരിക്കെതിരെ പഞ്ചായത്ത് തലത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വിപുലമായ തെരെഞ്ഞെടുപ്പ് കമ്മിറ്റിക്ക് യോഗം രൂപം നൽകി. മണ്ഡലം കമ്മിറ്റി അംഗം കെ.പി. അബ്ദുൽ ബാസിത്, പഞ്ചായത്ത് സെക്രട്ടറി എം.പി. അസൈൻ, ട്രഷറർ വി. അബൂബക്കർ സിദ്ദീഖ്, ടി. അബ്ദുറഹ്മാൻ, ടി.കെ....

എം വി ജയരാജനും സി എന്‍ മോഹനനും സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍

KERALA NEWS
സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇത്തവണ രണ്ട് പുതുമുഖങ്ങള്‍. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനുമാണ് സംസ്ഥാന സെക്രട്ടറിയറ്റില്‍ പുതുതായി ഇടംപിടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ കെ ശൈലജ, ഇ പി ജയരാജൻ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവർ തുടരും. പി ജയരാജന്‍ ഇത്തവണയും സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇടംപിടിച്ചില്ല. സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഇത്തവണ 89 പേരാണ് ഇടംപിടിച്ചത്. ഇതില്‍ പതിനേഴ് പേര്‍ പുതുമുഖങ്ങളാണ്. കണ്ണൂരില്‍ നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എം പ്രകാശന്‍ എന്നിവര്‍ സംസ്ഥാന കമ്മിറ്റിയില്‍ ഇടംനേടി. ആലപ്പുഴയില്‍ നിന്ന് കെ പ്രസ...

ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

CRIME NEWS
ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. മലപ്പുറം നെടിയിരുപ്പ് സ്വദേശി ആഷിഖ് (27) ആണ് പിടിയിലായത്. ഒമാനിലെ സൂപ്പർമാർക്കറ്റില്‍ ജീവനക്കാരനാണ് ഇയാള്‍.വൈപ്പിൻ സ്വദേശിനി ആഷ്ന, മട്ടാഞ്ചേരി സ്വദേശി ഇസ്മയില്‍ സേഠ് എന്നിവരാണ് ആഷിഖില്‍ നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലുമടക്കം കൊച്ചിയിലെത്തിച്ചിരുന്നത്. ഇവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ആഷിഖ് നാട്ടിലെത്തിയതറിഞ്ഞതോടെ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഒരു തവണ മയക്കുമരുന്ന് കടത്തിയാല്‍ ഒരു ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചിരുന്നെന്ന് ആഷ്ന അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, എറണാകുളത്തും പരിസരത്തും ലഹരിവിതരണ സംഘങ്ങള്‍ക്കായി സിറ്റി പൊലീസ് നടത്തിയ തെരച്ചിലില്‍ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിലായി. ഡല്‍ഹി സ്വദേശി അലി ഹുസൈൻ (31), അസാം സ്വദേശി റാഹുല്‍ ഇസ്ലാം (31)എന്നിവരെ 1.618 ഗ്രാം കഞ്ചാവുമായി...

താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം: യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

CRIME NEWS
താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എടവണ്ണ സ്വദേശി ആലുങ്ങല്‍ വീട്ടില്‍ അക്ബർ റഹീമിനെ (26) ആണ് താനൂർ എസ്‌എച്ച്‌ഒ ജോണി ജെ. മറ്റം അറസ്റ്റ് ചെയ്തത്. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. റഹീം അസ്ലം എന്നാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പേരെന്ന് പൊലീസ് അറിയിച്ചു.പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ഫോണ്‍ വഴി പിന്തുടർന്ന് ശല്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വർണം വില്‍പ്പന നടത്തിയാണ് കുട്ടികള്‍ പണം കണ്ടെത്തിയത്. റഹീമും കുട്ടികളും ആദ്യമായാണ് മുബൈയില്‍ പോകുന്നത്. കുട്ടികള്‍ ബ്യൂട്ടിപാർലറില്‍ എത്തിയതില്‍ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു. ഇന്നലെ പൂനെയില്‍നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളെ ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് കേരളത്തിലെത്തിച്ചത്. വാർത്തകൾ ...

കാത്തിരിപ്പിന് അറുതി; ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയ ഭൂമി തിരികെ ലഭിച്ചു

MALAPPURAM
ബ്രിട്ടീഷ് ഭരണകൂടം 224 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയില്‍ ഉടമകള്‍ക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികള്‍ക്ക് മന്ത്രി കെ രാജന്‍ പട്ടയം കൈമാറി. 1801ല്‍ പെരിന്തല്‍മണ്ണ മാപ്പാട്ടുകാരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന്‍ കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്‍കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരിക്കളുടെ മരണ...

ചാനലുകള്‍ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ചു; രണ്ട് പേർ പിടിയില്‍

LOCAL NEWS
സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് മാത്രം ബ്രോഡ് കാസ്റ്റിംഗ് അവകാശമുള്ള ചാനലുകള്‍ ഉള്‍പ്പെടെ വെബ്‌സൈറ്റ് വഴി പ്രചരിപ്പിച്ച അഡ്മിന്‍മാർ പിടിയില്‍. ഏഷ്യാനെറ്റ്, സ്റ്റാര്‍ സ്‌പോര്‍ട്‌സ്, സോണി ലൈവ് എന്നീ ചാനലുകള്‍ ഉള്‍പ്പെടെയാണ് neeplay, mhdtworld എന്നീ സൈറ്റ് വഴി പ്രചരിപ്പിച്ചത്. Neeplay വെബ്‌സൈറ്റ് അഡ്മിന്‍ ഷിബിനെ (38) മലപ്പുറം ആനക്കയത്തുനിന്നും mhdtworld വെബ്‌സൈറ്റ് അഡ്മിന്‍ മുഹമ്മദ് ഷെഫിന്‍സിനെ (32) പെരുമ്ബാവൂര്‍ അറക്കപ്പടിയില്‍നിന്നുമാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വെബ്‌സൈറ്റുകളില്‍ കൂടി നിരവധി കാഴ്ചക്കാരെ കിട്ടിയിരുന്ന പ്രതികള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസം വരുമാനം ലഭിച്ചിരുന്നത്. സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പിന് കാഴ്ച്ചക്കാര്‍ കുറയുന്നതിനാല്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചെന്ന് പരാതിയുയർന്നിരുന്നു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശനു...

കിണറ്റിങ്ങതൊടി ഇബ്രാഹിം മരണപ്പെട്ടു

MARANAM
വേങ്ങര: ചേറൂർ മുതുവിൽ കുണ്ട് കിണറ്റിങ്ങതൊടി ഇബ്രാഹിം എന്നവർ മരണപ്പെട്ടു. മക്കൾ ഹമീദ് & മുജീബ് മയ്യിത്ത് നമസ്കാരം രാവിലെ 9.30 മുതുവിൽ കുണ്ട് പള്ളിയിൽ.

ഉംറ തീര്‍ഥാടക വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി

GULF NEWS
ഉംറ തീർഥാടക മദീന സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ നിര്യാതയായി. മലപ്പുറം ഉള്ളണം അട്ടക്കുഴിങ്ങര അമ്മാംവീട്ടില്‍ മൂസ ഹാജിയുടെ മകള്‍ ഉമ്മു സല്‍‍മയാണ് (49) മരിച്ചത്. മൂന്നിയൂർ കളിയാട്ടുമുക്കില്‍ മരക്കടവൻ മുസ്തഫയുടെ ഭാര്യയാണ്. ഫെബ്രുവരി 19നാണ് സ്വകാര്യ ഉംറ ഗ്രൂപ്പില്‍ ജിദ്ദയിലെത്തിയത്. മക്കയിലെത്തി ഉംറ നിർവഹിച്ചശേഷം മദീന സന്ദർശനത്തിനായി പോയി. അവിടെ സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു മരണം. ബസ് മദീന അതിർത്തി പിന്നിട്ട ശേഷമായതിനാല്‍ മദീനയില്‍ ഖബറടക്കാനായില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനാണ് ശ്രമമെന്ന് ബന്ധു അറിയിച്ചു. കളിയാട്ടുമുക്ക് എം.എച്ച്‌. നഗർ ജുമുഅ മസ്ജിദ് ഖബർസ്ഥാനില്‍ മറവ് ചെയ്യും. മാതാവ് – പാത്തുമ്മു. മക്കള്‍ – മുഹ്‌സിന, മുഹ്‌സിൻ, സഫ്ന. മരുമകള്‍ – റൗഫിയ. വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...

കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം.

Accident
കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറയിലാണ് ആള്‍ മറയില്ലാത്ത കിണറ്റിൽ വീണ് പത്തു വയസുകാരൻ മരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്‍വദ് ആണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കളിക്കുന്നതിനിടിയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെയാണ് സംഭവം വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാണാതായ ലാമ്പ് പോസ്റ്റുകൾ ആക്രിക്കടയില്‍: നടത്തിപ്പുകാർ അറസ്റ്റിൽ

MALAPPURAM
കോട്ടക്കുന്ന് ഡിടിപിസി കോമ്പൗണ്ടിൽ നിന്നും ലാമ്പ് പോസ്റ്റുകൾ നഷ്ടപ്പെട്ട കാര്യത്തിന് മലപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളായ മറ്റത്തൂർ പൊട്ടിക്കല്ല് തയ്യിൽതൊടി വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ മുഹമ്മദ് മുസ്തഫ (30),സഹോദരനായ തയ്യിൽതൊടി മുഹമ്മദ് അസ്ലം(26)എന്നിവരെ പോലീസ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒതുക്കുങ്ങലിൽ ഉള്ള ഫ്രണ്ട്സ് സ്ക്രാപ്പ് എന്ന ആക്രിക്കടയിൽ നിന്നും കളവുമുതലുകൾ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികളിൽ നിന്നും കളവുമുതലുകൾ സ്വീകരിച്ചതിനാണ് ഒതുക്കുങ്ങൽ ഫ്രണ്ട്സ് സ്ക്രാപ്പ് എന്ന ആക്രിക്കടയുടെ നടത്തിപ്പുകാരായ മറ്റത്തൂർ കടമ്പോട്ട് വീട്ടിൽ സാദിഖ്(41) കുറുപ്പുംപടി കാരി വീട്ടിൽ അബ്ദുൽ നാസർ (50)എന്നിവരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MA...

താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി

CRIME NEWS
താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ - എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തിയത്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ തുടരുകയാണ്.കുട്ടികളെ കണ്ടെത്തിയ വിവരം താനൂർ പൊലീസും സ്ഥിരീകരിച്ചു. കുട്ടികളെ കേരളത്തിൽ എത്തിക്കാനായി കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം പുലർച്ചെ ആറ് മണിയോടെ മുംബൈയിലേക്ക് തിരിക്കും. നിലവിൽ റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ തുടരുന്ന കുട്ടികളെ പൂനെയിൽ എത്തികും . എട്ട് മണിക്ക് മുംബൈയിൽ എത്തുന്ന കേരള പൊലീസ് കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടിക...

താനൂരിൽ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

TIRURANGADI
താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി. ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ഫാത്തിമ ഷഹദ, അശ്വതി എന്നിവരെയാണ് കാണാതായത്. ഇരുവരും സുഹൃത്തുക്കളാണ്. നിറമരുതൂര്‍ സ്വദേശി മംഗലത്ത് നസീറിന്റെ മകളാണ് ഷഹദ. താനൂര്‍ മഠത്തില്‍ റോഡ് സ്വദേശി പ്രകാശന്റെ മകളാണ് അശ്വതി. ബുധനാഴ്ച സ്‌കൂളിലേക്ക് പരീക്ഷയ്ക്ക് വേണ്ടി പോയതാണ് ഇരുവരും. സ്‌കൂളിനടുത്ത കാന്റീന് മുൻപിലാണ് അശ്വതിയെ പിതാവ് ബൈക്കില്‍ കൊണ്ടുവിട്ടത്. പിന്നീട് ഭക്ഷണം കഴിച്ചോ എന്ന് ഫോണില്‍ വിളിച്ച്‌ അന്വേഷിച്ചിരുന്നു. കാന്റീനില്‍ ഭക്ഷണമില്ലാത്തതിനാല്‍ പുത്തന്‍തെരുവിലെ കടയില്‍ കഴിക്കാന്‍ പോകുന്നു എന്നും അശ്വതി വീട്ടുകാരെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് എത്താതിരുന്നതിനാല്‍ ടീച്ചര്‍ വീട്ടുകാരെ വിളിച്ച്‌ തിരക്കുകയായിരുന്നു. അപ്പോഴാണ് രണ്ട് പേരും പരീക്ഷയ്ക്ക് വീട്ടില്‍ നിന്ന് പോയിട്ടുണ്ടെന്ന് അധ്യാപകരും അറിയുന്നത്. തുടര്‍ന്ന് സ്‌കൂളില്‍ നിന്...

വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയ്ക്ക് അംഗീകാരം

VENGARA
മലപ്പുറം ജില്ലയിൽ മികച്ച ഹരിത കർമ സേന ടീമുകളിൽ ഒന്നായി വേങ്ങര ഗ്രാമപഞ്ചായത്ത് ഹരിത കർമ സേനയെ കേരള കൌമുദി തെരഞ്ഞെടുത്തു. കേരള കൗമുദി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷത്തിൽ മാർച്ച് 8-ന് സൂര്യ റെജൻസി, മലപ്പുറം എന്ന സ്ഥലത്ത് നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് കേരള റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഈ അവാര്‍ഡ് ഹരിതകര്‍മ്മസേനക്ക് സമ്മാനിക്കും. ഹരിത കർമ സേന വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ള മാലിന്യ സംസ്‌കരണ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു വരികയാണ്. കുടുംബങ്ങളിൽ നിന്നുള്ള മാലിന്യ ശേഖരണം, പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, തുടങ്ങിയവയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതാണ് ഈ അംഗീകാരത്തിന് ആധാരമായത്. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വലിയപറമ്പിൽ മുഹമ്മദ്‌കുട്ടി മരണപ്പെട്ടു

MARANAM
ചേറൂർ : അടിവാരം സ്വദേശി  വലിയപറമ്പിൽ മുഹമ്മദ്‌കുട്ടി (കാമ്പ്രതൊടുവിൽ കുഞ്ഞിമോൻ)മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം 3.30ന് ചേറൂർ അടിവാരം ജുമാമസ്ജിദിൽ. ഭാര്യ : പരേതയായ മനയംതൊടി സുബൈദ മക്കൾ :മുഹമ്മദ്‌ ഷാജി, സിറാസ് ബാബു, നദീറ, സുദീറ. മരുമക്കൾ: പരേതനായ സക്കീർ കടലുണ്ടി, അബ്ദുൽ കരീം കൊണ്ടോട്ടി, മുർഷിദ, ഫസീല

ഇൻസ്റ്റഗ്രാം വഴി പരിചയം: 15കാരിയിൽനിന്ന് 15 ലക്ഷത്തിന്റെ സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

CRIME NEWS
കോട്ടക്കൽ: 15 വയസ്സുള്ള പെൺകുട്ടിയിൽനിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാപ്പനങ്ങാടി ചേക്കത്ത് നബീർ (19) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്നാണ് ഇയാൾ 24 പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തത്. പെൺകുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ ആഭരണങ്ങളാണ് ഇയാൾ തന്ത്രപൂർവം പെൺകുട്ടിയിൽനിന്ന് കൈക്കലാക്കിയത്. ആഭരണം കാണാനില്ലെന്ന് കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തായ നബീറിന് സ്വർണം കൈമാറിയ വിവരം മനസ്സിലായത്. തുടർന്ന് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്.ഐ സൈഫുല്ല ഇയാളെ അറസ്റ്റ് ചെയ്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യു.എ.ഇ പൗരൻ കൊല്ലപ്പെട്ട കേസില്‍ തലശ്ശേരി സ്വദേശിക്ക്‌ വധശിക്ഷ

GULF NEWS
യു.എ.ഇ. പൗരൻ കൊല്ലപ്പെട്ട കേസിലാണ് തലശ്ശേരി സ്വദേശി നിട്ടൂർ ഗുംട്ടി തെക്കെപറമ്ബത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷിന്റെ (28) വധശിക്ഷ അല്‍ ഐനില്‍ നടപ്പിലാക്കിയത്. രണ്ടുവർഷമായി ദുബായ് അല്‍ ഐൻ മനാസിർ ജയിലിലായിരുന്നു റിനാഷ്. മൂന്നുവർഷം മുൻപാണ് ജോലി തേടി ദുബായിയില്‍ പോയത്. 2023 ഫെബ്രുവരി എട്ടിനാണ് കൊലപാതകം നടന്നത്. യു.എ.ഇ. പൗരൻ അബ്ദുല്ല സിയാദ് റാഷിദ് അല്‍ മൻസൂരി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ.മകനെ രക്ഷിക്കാൻ മാതാവ് അറംഗലോട്ട് ലൈല പലരെയും സമീപിച്ചിരുന്നു. മകനെ ജയിലില്‍ പോയി ലൈല കണ്ടിരുന്നു. വധശിഷ മടപ്പാക്കിയ വിവരമറിഞ്ഞ് ലൈലയും മക്കളായ റിയാസും സജീറും ദുബായിലേക്ക് പോയി.ദുബായ് അല്‍ ഐനില്‍ ട്രാവല്‍ ഏജൻസിയില്‍ 2021-ലാണ് റിനാഷ് ജോലിയില്‍ പ്രവേശിച്ചത്.അതിനിടെ പരിചയപ്പെട്ട യു.എ.ഇ. പൗരന്റെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. അറബിയുടെ വീട്ടില്‍വെച്ച്‌ റിനാഷും കൊല്ലപ്പെട്ട അബ്ദുല്ല സിയാദ് റ...

വ്യാജ പരാതികളില്‍ പരാതിക്കാരില്‍ നിന്ന് നഷ്ട പരിഹാരം ഈടാക്കണം ;ചെറുകിട വ്യവസായ അസോസിയേഷന്‍

MALAPPURAM
മലപ്പുറം; വ്യക്തി വൈരാഗ്യത്തിന്റെയോ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായോ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നല്‍കുന്ന വ്യാജ പരാതികളില്‍ പരാതിക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമം കൊണ്ടു വരണമെന്ന് കേരള സ്‌റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെന്റെതുള്‍പ്പെയുള്ള പത്തോളം സര്‍ക്കാര്‍ ഓഫീസുകളുടെ ലൈസന്‍സോടെ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ ചില വ്യക്തികള്‍ നല്‍കിയ വ്യാജ പരാതിയുടെ ഭാഗമായി സ്ഥാപനം അടച്ചുപൂട്ടേണ്ട സംഭവങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. ഇത്തരം പരാതികളില്‍ സ്ഥാപനം തുടങ്ങിയ വ്യവസായി മാസങ്ങളോളം കോടതികള്‍ കയറിയിങ്ങേണ്ട അവസ്ഥയാണ്.ബാങ്ക് വായ്പയെടുത്തും മറ്റും വ്യവസായം തുടങ്ങാനിറങ്ങിയവര്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. വ്യവസായ സൗഹൃദ കേരളം എന്ന് കൊട്ടിഘോഷിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ വ്യവസായ...

ഇരിങ്ങല്ലൂർ ഈസ്റ്റ് AMLP സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി സ്കൂൾ പാലിയേറ്റീവ് ദിനമായ ജനുവരി 15 നു വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും സ്വരൂപിച്ച തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ കബ് യൂണിറ്റ് ലീഡർ മുഹമ്മദ് ഇഷാൻ എ.വി പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ഹെഡ്മാസ്റ്റർ അലക്സ് തോമസ്, ആനന്ദൻ കെ.കെ, സാമോൾ ഫിലിപ്പ് , റെനി എ ഡാനിയേൽ, സക്കീന എം പി ,നാദിർഷ എ കെ , മൊയ്‌ദി എ കെ, മുഹമ്മദ് ആസിഫ് പി. സി.അംജിദ് യാസിർ. കെ, സബിത കെ. എ ,ഉമ്മു സൽ‍മ .ബി, പാലിയേറ്റീവ് ഭാരവാഹികളായ മുഹമ്മദ് അലി വി.എസ്, മൊയ്‌ദുട്ടി ഹാജി എ.പി, മുഹമ്മദ് കുട്ടി കെ.കെ, ഇബ്രാഹിം കുട്ടി എ.കെ എന്നിവരും പങ്കെടുത്തു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

എക്സൈസ് നടത്തിയ പരിശോധയിൽ ആറു കിലോയോളം കഞ്ചാവ് പിടികൂടി.

MALAPPURAM
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധയിൽ ആറു കിലോയോളം കഞ്ചാവ് പിടികൂടി. കോട്ടക്കലിലും, വണ്ടൂരിലും മൂന്ന് കേസുകളിലായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് കഞ്ചാവുമായി പിടിയിലായത്. വണ്ടൂരിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി രണ്ട് പേരെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കാളികാവ് റൈഞ്ച് സംഘവും, എക്സ്സൈസ് കമ്മിഷണർ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആമപ്പെട്ടിയിൽ വെച്ചാണ് ആസ്സാം സ്വദേശിയായ മഫിദുൽ ഇസ്‌ലാമിനെ 1.4 Kg കഞ്ചാവുമായി പിടികൂടിയത്. ഇയാൾ കഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്നു. കൂരാട് പനംപൊയിൽ വെച്ച് ആസ്സാം സ്വദേശിയായ റംസാൻ അലിയെയും 600 ഗ്രാം കഞ്ചാവുമായി പിടികൂടി. ഇരുവരെയും നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ്‌ ഷെഫീഖ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ ഒതുക്കുങ്ങലിൽ വെച്ചാണ് 3.545 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ചതിന് വെസ്റ്...

MTN NEWS CHANNEL

Exit mobile version