കൊണ്ടോട്ടി: കരിപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അയനിക്കാട് താമസിക്കുന്ന, രണ്ടു ദിവസം മുന്നേ കൊച്ചി മട്ടാഞ്ചേരി പോലീസ് ലഹരികേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തAshique P, S/O Ummer P,Mullanmadakkal House,Mukkood എന്നയാളുടെ വീട്ടിൽ നിന്നാണ് 1665 ഗ്രാം MDMA DANSAF സ്‌ക്വാഡും കരിപ്പൂർ പോലീസും ചേർന്ന് പിടിച്ചെടുത്തത്. പ്രതിക്ക് ഒമാനിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പാർസൽ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം വീട് റെയ്ഡ് ചെയ്താണ് എം ഡി എം എ പിടിച്ചെടുത്തത്.