യു.എ.ഇ. പൗരൻ കൊല്ലപ്പെട്ട കേസിലാണ് തലശ്ശേരി സ്വദേശി നിട്ടൂർ ഗുംട്ടി തെക്കെപറമ്ബത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷിന്റെ (28) വധശിക്ഷ അല്‍ ഐനില്‍ നടപ്പിലാക്കിയത്. രണ്ടുവർഷമായി ദുബായ് അല്‍ ഐൻ മനാസിർ ജയിലിലായിരുന്നു റിനാഷ്. മൂന്നുവർഷം മുൻപാണ് ജോലി തേടി ദുബായിയില്‍ പോയത്. 2023 ഫെബ്രുവരി എട്ടിനാണ് കൊലപാതകം നടന്നത്. യു.എ.ഇ. പൗരൻ അബ്ദുല്ല സിയാദ് റാഷിദ് അല്‍ മൻസൂരി കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ.മകനെ രക്ഷിക്കാൻ മാതാവ് അറംഗലോട്ട് ലൈല പലരെയും സമീപിച്ചിരുന്നു. മകനെ ജയിലില്‍ പോയി ലൈല കണ്ടിരുന്നു. വധശിഷ മടപ്പാക്കിയ വിവരമറിഞ്ഞ് ലൈലയും മക്കളായ റിയാസും സജീറും ദുബായിലേക്ക് പോയി.ദുബായ് അല്‍ ഐനില്‍ ട്രാവല്‍ ഏജൻസിയില്‍ 2021-ലാണ് റിനാഷ് ജോലിയില്‍ പ്രവേശിച്ചത്.അതിനിടെ പരിചയപ്പെട്ട യു.എ.ഇ. പൗരന്റെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. അറബിയുടെ വീട്ടില്‍വെച്ച് റിനാഷും കൊല്ലപ്പെട്ട അബ്ദുല്ല സിയാദ് റാഷിദ് അല്‍ മൻസൂരിയും തമ്മില്‍ വാക്തർക്കമുണ്ടായി. പിടിവലിക്കിടെ കുത്തേറ്റ് സിയാദ് റാഷിദ് അല്‍ മൻസൂരി മരിച്ചെന്നാണ് കേസ്.മരിച്ച വ്യക്തിയുടെ കുടുംബം മാപ്പ് നല്‍കിയാല്‍ റിനാഷിന് മോചനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മാതാവ്. അതിനുള്ള വഴി തേടി ഇന്ത്യൻ എംബസി മുഖേന അബുദാബി ഭരണാധികാരി, മുഖ്യമന്ത്രി, ഷാഫി പറമ്ബില്‍ എം.പി. തുടങ്ങിയവർക്ക് നിവേദനം നല്‍കി കാത്തിരിക്കുന്നതിനിടയിലാണ് വധശിക്ഷ നടപ്പാക്കിയത്.അബുദാബി അല്‍ ഐൻ ഷെയിക്ക് മുഹമ്മദ് ബിൻ സയദ് നഹ്യാന് സങ്കടഹർജിയും നല്‍കിയിരുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. ലൈലയുടെ നാലു മക്കളില്‍ മൂന്നാമനാണ്.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com