Sunday, January 18News That Matters

Author: admin

പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാൻ: എം സ്വരാജ്.

KERALA NEWS
വയനാട് പുനരധിവാസത്തിലെ കേന്ദ്ര സമീപനം, പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം സ്വരാജ്. പ്രധാനമന്ത്രി കേരളത്തിൽ വന്നത് മൃതശരീരങ്ങൾ കണ്ട് ആസ്വദിക്കാൻ. കൂട്ടക്കൊലയുടെ ഭൂതകാല സ്മരണയെന്നോണമാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് എം സ്വരാജ് വ്യക്തമാക്കി. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാ‍ർത്ഥി ഡോ.പി.സരിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസാക്ഷി തൊട്ടുതീണ്ടിയിട്ടില്ലാത്ത മനുഷ്യൻ എന്ന പദത്തിന് പോലും പ്രധാനമന്ത്രി അർഹനല്ലെന്നും എം സ്വരാജ് പറഞ്ഞു. കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തിൽ മാധ്യമങ്ങളെല്ലാം കേന്ദ്ര സ‍ർക്കാരിനെ വിമ‍ർശിച്ചത് സ്വാഗതാർഹമാണ്. കേന്ദ്രത്തിൻ്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഡൽഹിയിൽ സംസ്ഥാന സ‍ർക്കാർ സമരം നടത്തിയപ്പോൾ കേരളത്തിലെ കോൺഗ്രസ് അതിനെ പിന്നിൽ നിന്ന് കുത്തിയെന്നും സ്വ...

പരപ്പനങ്ങാടി ലോഡ്ജിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
പരപ്പനങ്ങാടി ടൗണിലെ ലോഡ്ജിൽ യുവാവിനെ തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഒലിപ്രം സ്വദേശി വാളക്കട ജിനീഷ് (ലാലു) 39 വയസ്സ് ആണ് മരണപ്പെട്ടത്. വാളക്കട ബാലൻ - പരേതയായബേബി ദമ്പതികളുടെ മകനാണ് ജിനീഷ് . ഭാര്യ നിമ്മി , മകൾ ദേവപ്രിയ. സംസ്കാരം വൈകുന്നേരം 5 മണിക്ക് വാളക്കട തറവാട് (കൊക്കനിൽ) വീട്ടു വളപ്പിൽ നടക്കും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

‘പാതി വെന്തുരുകിയ കൈക്കുഞ്ഞുങ്ങളുമായി ഓടുന്ന അച്ഛനമ്മമാർ, മകൻ മരിക്കുന്നതറിയാതെ രക്ഷയ്‌ക്കെത്തിയവര്‍’

NATIONAL NEWS
ലഖ്‌നൗ: കണ്‍മുന്നില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുരുകുന്ന ഭീകര കാഴ്ചയെ ഓര്‍ത്തെടുക്കുകയാണ് ഉത്തര്‍പ്രദേശിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജിലെ നിവാസികള്‍. പലരും എന്‍ഐസിയുവിന്‌റെ ജനലുകള്‍ തകര്‍ത്ത് അകത്ത് കയറുകയും കയ്യില്‍ കിട്ടുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് ദുരന്തം നേരിട്ടു കണ്ട പലരും വിവരിക്കുന്നുണ്ട്. ആ കൂട്ടത്തില്‍ സ്വന്തം മകന്‍ വെന്തുമരിക്കുന്നത് തിരിച്ചറിയാതെ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയ മഹോബാ സ്വദേശിയായ കുല്‍ദീപുമുണ്ടായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കുല്‍ദീപ് കയ്യില്‍ കിട്ടിയ മൂന്ന് കുട്ടികളെയുമെടുത്ത് വെളിയിലേക്ക് ഓടി. പത്ത് ദിവസം മാത്രമായിരുന്നു കുല്‍ദീപിന്റെ മകന് പ്രായം. പതിവ് ചെക്കപ്പിനായി കുഞ്ഞിനെ എന്‍ഐസിയുവിലേക്ക് കൊണ്ടുപോയതായിരുന്നു. ഡോക്ടര്‍ വരുന്നതും കാത്ത് ലോബിയിലിരിക്കുകയായിരുന്നു കുല്‍ദീപും ...

‘ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്‌ടറി, പുറത്തുവന്നതിൽ സന്തോഷം’; രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ

LOCAL NEWS, PALAKKAD
പാലക്കാട്: കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു. വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന...

ബള്‍ബ് വേണോ, ഒന്നെടുത്താല്‍ ഒന്ന് ഫ്രീ; ഓഫറുമായി KSEB

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: ഊര്‍ജ പദ്ധതികള്‍ക്ക് കീഴില്‍ വിതരണം ചെയ്യപ്പെടേണ്ടിയിരുന്ന ബള്‍ബുകള്‍ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. ആയിരക്കണക്കിന് ബള്‍ബുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യപ്പെടാതെ കെഎസ്ഇബിയില്‍ കെട്ടിക്കിടക്കുന്നത്. ഫിലമെന്റ് രഹിത കേരളം പദ്ധിതയുടെ ഭാഗമായി കൊണ്ടുവന്ന 1.17 കോടി ഒമ്പത് വാട്‌സിന്‌റെ ബള്‍ബുകളില്‍ 2.19ലക്ഷം ബള്‍ബുകള്‍ ഇപ്പോഴും വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടക്കുകയാണ്. ഇതിന് പിന്നാലെ ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിംഗ് പ്രോഗ്രാമിന് (ഡിഇഎല്‍പി) കീഴില്‍ വിതരണത്തിനായി വാങ്ങിയ 81,000 എല്‍ഇഡി ബള്‍ബുകളും വിവിധ കെഎസ്ഇബി ഓഫീസുകളിലായി കെട്ടിക്കിടക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്ഇബി മുന്നോട്ടുവെച്ച ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കാണ് വിറ്റഴിച്ചിരുന്നത്. എന്നാല്‍ പൊതുവിപണിയില്‍ എല്‍ഇഡി ബള്‍ബുകളുടെ വില കുത്തനെ കുറഞ്ഞത് കെഎസ്ഇബിക്ക് വെല്ലുവിളിയായ...

ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

KERALA NEWS
തിരുവനന്തപുരം: ബിജെപി നേതൃത്വവുമായി ഇടഞ്ഞ പാര്‍ട്ടി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ കുറെ നാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു സന്ദീപ് വാര്യര്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേദിയില്‍ ഇരിപ്പിടം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയതോടെയാണ് സന്ദീപ് വാര്യര്‍ ബിജെപി വിടുന്നു എന്ന തരത്തില്‍ അഭ്യൂഹം ശക്തമായത്. തന്റെ വിഷമങ്ങള്‍ അറിയിച്ചപ്പോള്‍ അത് കണക്കിലെടുക്കാന്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തയ്യാറായില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു. താന്‍ മാനസികമായി വല്ലാതെ വിഷമിച്ച ഘട്ടത്തില്‍ പോലും പാര്‍ട്ടിയിലെ ഒരു നേതാവ് പോലും വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ...

രാവിലെ ലൈസന്‍സ് കിട്ടി, പിന്നാലെ സസ്‌പെന്‍ഷന്‍

ERANANKULAM, LOCAL NEWS
കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് കിട്ടിയതിന്റെ ആഘോഷം അതിരുകടന്നപ്പോള്‍ വിദ്യാർത്ഥിക്ക് കിട്ടിയത് എട്ടിന്റെ പണി. തൃക്കാക്കര ഭാരതമാതാ കോളേജ് വിദ്യാര്‍ത്ഥിയുടെ ലൈസന്‍സാണ് മണിക്കൂറുകള്‍ക്കുള്ളില്‍ സസ്‌പെന്‍ഡ് ചെയ്തത്. കൊച്ചി കാക്കനാടാണ് സംഭവം. ലൈസന്‍സ് കിട്ടിയ സന്തോഷം പങ്കുവെക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം 'റൈഡ്' പോയതാണ് വിദ്യാര്‍ത്ഥി. രണ്ട് പേരെയാണ് തനിക്കൊപ്പം ബൈക്കില്‍ കയറ്റിയത്. രണ്ട് ബൈക്കില്‍ മൂന്ന് പേര്‍ വീതം യാത്ര ചെയ്യുന്നത് അതുവഴി പോവുകയായിരുന്ന എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബൈക്ക് ഓടിച്ചതില്‍ ഒരു വിദ്യാര്‍ത്ഥിക്ക് രാവിലെയാണ് തപാലിലൂടെ ലൈസന്‍സ് കിട്ടിയതെന്ന് പരിശോധനയില്‍ വ്യക്തമായി. പിന്നാലെ ബൈക്ക് ഓടിച്ച രണ്ട് പേരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. 2000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. തെറ്റ് ആവര്‍ത്തിക്കില്ല...

യുപിയിലെ മെഡിക്കൽ കോളേജിൽ തീപിടിത്തം; NICU വാർഡിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു

NATIONAL NEWS
ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം. എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. 16 കുഞ്ഞുങ്ങൾക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോൾ വാർഡിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് വാർഡിൽ തീപിടിത്തമുണ്ടായത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടർമാരും മറ്റ് ഹോസ്പിറ്റൽ അധികൃതരും കൂടി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ശേഷം ഫയർഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഇപ്പോഴും ആറ് ഫയർഫോഴ്‌സ് സംഘങ്ങൾ അവിടെ തുടരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 37 കുട്ടികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കനത്ത പുകയ്ക്കിടയിൽ നിന്നും കുട്ടികളെ രക്ഷികുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത...

ഇരുമ്പു ചോല അരീതല സ്വദേശി കോട്ടയിൽ മുഹമ്മദ് മദീനയിൽ വെച്ച് മരണപ്പെട്ടു

GULF NEWS
മദീന: ഇരുമ്പു ചോല അരീതല സ്വദേശി കോട്ടയിൽ മുഹമ്മദ് എന്നവർ പരിശുദ്ധ മദീനയിൽ വെച്ച് മരണപ്പെട്ടു, ഭാര്യ:നഫീസ മക്കൾ : സിദ്ദിഖ്, ശറഫുദ്ധീൻ, സകീന,സലീനമരുമക്കൾ :താഹിറ, ജമീല, മുസ്‌തഫ, ജാഫർ നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com

യുവതിയുടെ പേരില്‍ വ്യാജ ഐഡി, ഡേറ്റിഗ് ആപ്പിലൂടെ യുവാവിനെ വിളിച്ച് വരുത്തി ഹണിട്രാപ്പ്; 3 പേർ പിടിയിൽ

CRIME NEWS
തൃശൂർ: തൃശൂരിൽ യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി ഹണിട്രാപ്പിൽ കുടുക്കിയ സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.  കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ ഹസീബ് (27), വാടാനപ്പള്ളി കണ്ടശ്ശംകടവ് സ്വദേശി ഓളാട്ട് വീട്ടില്‍ ബിനു(25), പെരിഞ്ഞനം പള്ളിവളവ് സ്വദേശി തേരുപറമ്പില്‍ പ്രിന്‍സ് (23) എന്നിവരാണ് പിടിയിലായത്.  ഓൺലൈൻ ആപ്പിലൂടെ യുവാവിനെ പ്രലോഭിപ്പിച്ച് യുവാവിനെയും സുഹൃത്തിനെയും പ്രതികൾ ഹണിട്രാപ്പിൽ പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പിടിയിലായി. യുവാവിനെ മതിലകത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ കൊള്ളയടിച്ചത്. ഒക്ടോബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓൺലൈനിൽ പരിചയപ്പെട്ട യുവതി പറഞ്ഞത് പ്രകാരം മതിലകത്തെത്തിയ യുവാക്കളെ മര്‍ദ്ദിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി കയ്പമംഗലം കൂരിക്കുഴിയിലെത്തിച്ച് പണവും സ്വര്‍ണ്ണാഭരണവും മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങിയ ശേഷം ഇറക്കിവിടുകയായിരുന്നു. സംഭവവു...

വലിയകത്തോടി അബ്ദുറഹ്മാൻ എന്ന കുഞ്ഞാവ മരണപ്പെട്ടു.

MARANAM
പാക്കടപുറയ ഇരുകുളം സ്വദേശി സ്വദേശി വലിയകത്തോടി അബ്ദുറഹ്മാൻ എന്ന കുഞ്ഞാവ മരണപ്പെട്ടു. വേങ്ങര: പാക്കടപുറയ ഇരുകുളം സ്വദേശി സ്വദേശി വലിയകത്തോടി മമ്മദ് കുട്ടി എന്നവരുടെ മകൻ അബ്ദുറഹ്മാൻ (കുഞ്ഞാവ) മരണപ്പെട്ടു. മയ്യിത്ത് നമസ്ക്കാരം വൈകുന്നേരം 4:30 ന് ഇരിക്കുളം ജുമാ മസ്ജിദിൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം ചേർന്നു

VENGARA
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യു.എം ഹംസ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രമേശ്‌.പി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡണ്ട് ഹസീന തയ്യില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സിദ്ദീഖ് , സരോജിനി കെ പി , റഹിയാനത്ത് തയ്യില്‍ ,ബ്ലോക്ക് യൂത്ത് കോഡിനേറ്റർ അബൂബക്കർ സിദ്ദീഖ് എന്നിവർ സംസാരിച്ചു. ഈ മാസം 21, 22, 23, 24 എന്നീ തീയതികളിൽ കേരളോത്സവം നടത്തുവാൻ യോഗം തീരുമാനിച്ചു. നവംബർ 14 മുതൽ 18 വരെ കേരളോത്സവത്തിൽ പങ്കെടുക്കുന്നവർ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കേരളോത്സവത്തിന്റെ വിജയത്തിനു വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയർമാൻ ആയും സെക്രട്ടറി ജനറൽ കൺവീനറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ക്ലാർക്ക് അനന്തു പി രാജ് യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്ര...

ഉരുള്‍പൊട്ടല്‍ ദുരന്തം; രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി,

LOCAL NEWS, WAYANAD
ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ നോക്കിയ 3 പേര്‍ പിടിയില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം; രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി, നല്ല തീരുമാനം ഉടനെന്ന് കേന്ദ്രസര്‍ക്കാര്‍ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് ചൂണ്ടിക്കാണിച്ച് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെവി തോമസിന് നല്‍കിയ കത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ഫണ്ട് നല്‍കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോള്‍ ദുരന്തം സംഭവിച്ചിട്ട് നാല് മാസം കഴിഞ്ഞുവെന്നും, എല്ലാ വിദഗ്ധ പരിശോധനയും കേന്ദ്രം പൂര്‍ത്തിയാക്കിയെന്നും, കൂടുതല്‍ ഫണ്ട് നല്‍കില്ലെന്നാണ് കത്തില്‍ നിന്ന് മനസിലാക്കുന്നതെന്നും സര്‍ക്കാര്‍ മറുപടി നല്‍കി.അതിതീവ്ര ...

ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വൈറലാകാന്‍ നോക്കിയ 3 പേർ പിടിയിൽ

LOCAL NEWS
ബെഗംളൂരു: സമൂഹമാധ്യമങ്ങളില്‍ വൈറലാകാന്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്‍. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം പിഴ ഈടാക്കി വിട്ടയച്ചു. സംഭവത്തിന്റെ 25സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്ലാസ്റ്റിക് കവറില്‍ പെട്രോള്‍ നിറച്ച ശേഷം കവറില്‍ പടക്കമിട്ട് കെട്ടിവെയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഈ കവര്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ വെയ്ക്കുകയും തീകൊളുത്തുകയുമായിരുന്നു. യുവാക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടിമാറുന്നതും ദൃശ്യങ്ങളില്‍ കാണാം. ടാങ്കറിലേക്ക് തീ ആളിപ്പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ആയുര്‍വേദത്തില്‍ ബിരുദ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായ യുവാക്കള്‍. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാ...

നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. രണ്ട് പേർ മരിച്ചു.

Accident
കണ്ണൂർ : കേളകം മലയാംപടിയില്‍ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തില്‍ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്.കേളകം മലയാംപടി എസ് വളവില്‍ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്.കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്...

സ്ത്രീയുടെ നഗ്നദൃശ്യങ്ങള്‍ കാമുകന് നല്‍കിയ സ്ത്രി അറസ്റ്റില്‍

CRIME NEWS
പ്രസവപരിചരണചികിത്സക്കെത്തിയ സ്ത്രീയുടെ നഗ്നദൃശ്യങ്ങള്‍ വീഡിയോകോളിലൂടെ കാമുകന് നല്‍കിയ സ്ത്രി അറസ്റ്റില്‍. മാറഞ്ചേരി പുറങ്ങ് സ്വദേശി ഉഷയാണ് പിടിയിലായത്. വെളിയങ്കോട് പ്രവർത്തിക്കുന്ന പ്രസവ പരിചരണ കേന്ദ്രത്തിലാണ് സംഭവം. കുഴമ്ബ് തേച്ച്‌ കിടക്കുന്നതിനിടെ കാമുകന് വീഡിയോ കാള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട കേന്ദ്രത്തിലെ മറ്റൊരു സ്ത്രീ ഇക്കാര്യം പരിചരണത്തിലായിരുന്ന യുവതിയെ അറിയിക്കുകയായിരുന്നു.യുവതിയുടെ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ജീവനക്കാരിയുടെ ഫോണില്‍ വിഡിയോ കോള്‍ കണ്ടെത്തിയതോടെ ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കി. ഇതോടെ പൊലീസ് പ്രതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. ഇവരുടെ ആണ്‍ സുഹൃത്തിനെതിരേയും കേസെടുത്തിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പി.പി. സൈതാലി ഹാജി മരണപ്പെട്ടു

MARANAM
കണ്ണമംഗലം : ചെങ്ങാനി കാരാട്ടാലുങ്ങലിൽ താമസിക്കുന്ന പി.പി. സൈതാലി ഹാജി (80) മരണപ്പെട്ടു. കണ്ണംമംഗലം പഞ്ചായത്ത് മുസ്ലിലീഗ് സെക്രട്ടറി, പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫാത്തിമ കുട്ടിയാണ് ഭാര്യ. അബ്ദുൽ ഹമീദ്, അബ്ദുൽ ഗഫൂർ, അബ്ദുൽ ജബ്ബാർ ,നൂർജാഹാൻ , ജമീല മക്കളും ഹാജറ ,മുനവ്വിറ , നജീബത്ത് അബദുൽ മജീദ് അലിഹസ്സൻ എന്നിവർ മരുമക്കളുമാണ്. മയ്യത്ത്നിസ്കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് ചെങ്ങാനി കാരാട്ടാലുങ്ങൽ ജുമാ മസ്ജിദിൽ നടക്കും...

ചാച്ചാജിയുടെ 135 മത് ജന്മദിനം ആഘോഷിച്ചു

VENGARA
കേരള സ്റ്റേറ്റ് കൺസഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രശില്പി ജവഹർലാൽ നെഹ്രുവിൻ്റെ ജന്മദിനം പുഷ്പാർച്ചനയും മധുര വിതരണവും നടത്തി ആഘോഷിച്ചു. തുടർന്ന് നടന്ന ചാച്ചാജി അനുസ്മരണം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് പി പി എ ബാവ അധ്യക്ഷത വഹിച്ചു , യൂണിയൻ ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം അനുസ്മരണ പ്രഭാഷണം നടത്തി , എം പി വേലായുധൻ മാസ്റ്റർ , മണ്ണിൽ ബിന്ദു , മനോജ് പുനത്തിൽ , സി ചന്ദ്രമതി , ഉണ്ണി തൊട്ടിയിൽ , പി കെ റഷീദ , ഷൗക്കത്ത് കൂരിയാട് , പി ചോയി , തുടങ്ങിയവർ സംസാരിച്ചു. ടീ മൊയ്തീൻകുട്ടി സ്വാഗതവും , എ അയ്യപ്പൻ നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സരിന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥി, ഊതിക്കാച്ചിയ പൊന്ന്‌; പുകഴ്ത്തി ഇ പി ജയരാജന്‍

LOCAL NEWS, PALAKKAD
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തു. 'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്തവരാനിരുന്ന ആത്മകഥയില്‍ സരിനെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്ന് ആത്മകഥയുടേതെന്ന പേരില്‍ പുറത്ത് വന്ന പിഡിഎഫില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത കഴിഞ്ഞ ദിവസം തന്നെ നിരസിച്ച ഇ പി സരിനെ പിന്തുണച്ച് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. സരിന്‍ വിശ്വസിച്ച രാഷ്ട്രീയത്തില്‍ സത്യസന്ധതയും നീതിയു...

സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡില്‍ ഏറ്റുമുട്ടി

LOCAL NEWS
കോട്ടക്കല്‍: സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ നടുറോഡില്‍ ഏറ്റുമുട്ടി. ഇരു ബസുകളിലെയും യാത്രക്കാർ പെരുവഴിയിലായി. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ കോട്ടക്കല്‍ പൊലീസ് കേസെടുത്തു. ദേശീയപാത 66ല്‍ ചങ്കുവെട്ടി ജങ്ഷനില്‍ വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കോഴിക്കോട്-ഗുരുവായൂർ റൂട്ടില്‍ സർവിസ് നടത്തുന്ന പാരഡൈസ് ബസിലെയും കോട്ടക്കല്‍-വളാഞ്ചേരി റൂട്ടില്‍ സർവിസ് നടത്തുന്ന വടക്കൻ ബസിലെയും ജീവനക്കാരാണ് സംഘർഷത്തിലേർപ്പെട്ടത്. ഗുരുവായൂരിലേക്കുള്ള ബസില്‍ വളാഞ്ചേരി ഭാഗത്തേക്കുള്ള യാത്രക്കാരെ കയറ്റിയെന്ന് ആരോപിച്ചാണ് തർക്കം തുടങ്ങിയത്. ഇതോടെ ഗുരുവായൂരിലേക്കുള്ള ബസിന് വളാഞ്ചേരിയിലേക്കുള്ള ബസ് വിലങ്ങിട്ടു. തുടർന്ന് വാക്കുതർക്കത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടു. ഇതിനിടയില്‍ പാരഡൈസ് ബസിന്റെ സൈഡിലെ ചില്ല് തകർന്നതോടെ ജീവനക്കാർ ബസില്‍നിന്ന് പുറത്തിറങ്ങി പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. ...

MTN NEWS CHANNEL

Exit mobile version