വേങ്ങര: ഊരകം പഞ്ചായാത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രവർത്തിക്കുന്ന കെ.കെ.പൂക്കോയ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പഞ്ചായത്തിൽ നടപ്പിലാക്കുന്ന വിവിധ പുനരധിവാസ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള SAFE (Social Activities For Enfeebled) മൊബൈൽ ആപ് ലോഞ്ചിംഗ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പഞ്ചായത്തിലെ മുഴുവൻ കിഡ്നി, കാൻസർ രോഗികൾക്കായി നടപ്പിലാക്കുന്ന “കിഡ് – ക്യാൻ”പദ്ധതി, മറ്റു രോഗികൾകുള്ള “രോഗി സൗഹൃദം” പദ്ധതി, അനാഥർ -വിധവകൾ- അഗതികൾ എന്നിവർക്കായി നടപ്പിലാക്കുന്ന “വി-ഒൺ” പദ്ധതി എന്നിവയിലേക്ക് പ്രത്യേകം തയാറാക്കിയ മൊബൈൽ ആപ് വഴി റംസാൻ പത്ത് മുതൽ 30 വരെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് വാർഡ് കോ-ഓഡിറ്റർമാർ ഗൃഹസന്ദർശനം നടത്തി വിവരശേഖരണം നടത്തും. ഇതിൽ നിന്ന് കണ്ടെത്തുന്ന അർഹരായവറെ മൊബൈൽ വഴി രജിസ്റ്റർ ചെയ്യും. വിവിധ തരത്തിലുള്ള ആശ്വാസ പദ്ധതികൾ ഇവർക്കായി പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി നടപ്പിലാക്കും. രജിസ്റ്റർ ചെയ്തവരുടെ ഡാറ്റകൾ ശേഖരിച്ച് പദ്ധതി തയ്യാറാക്കി സ്പോൺസർഷിപ്പിലൂടെ പദ്ധതികൾ നടപ്പിലാക്കും. ജൂൺ ആദ്യവാരത്തിൽ ഒന്നാം ഘട്ട പദ്ധതി നടപ്പിലാക്കും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റു പദ്ധതികളും നടപ്പിലാക്കും. പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് സയ്യിദ് കെ.കെ. അബ്ദുള്ള മൻസൂർ തങ്ങൾ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.കെ. അസ്ലു, കെ.ടി. അബ്ദുസമദ്, സയ്യിദ് കെ.കെ. അലി അക്ബർ തങ്ങൾ, എൻ. ഉബൈദ് മാസ്റ്റർ, പൂകുത്ത് മുഹമ്മദ്, എം.കെ. മുഹമ്മദ് മാസ്റ്റർ, തുപ്പിലികാട്ട് ഹക്കീം, ടി.മൻസൂർ, ആപ്കോ – ഓഡിനേറ്റർ എം.കെ. നിയാസ്, അഡ്വ :എ.പി നിസാർ, എൻ.പി. സിദ്ധീഖ് സംമ്പന്ധിച്ചു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com