Monday, January 19News That Matters

Author: admin

സ്കൂട്ടർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരണപെട്ടു.

MARANAM
വേങ്ങര: വലിയോറ മനാട്ടിപറമ്പ് സ്വദേശി കോരം കുളങ്ങര ഇസ്മായിലിൻ്റെ മകൻ നാസിം ഇന്ന് വൈകുന്നേരം ആറ് മണിക്ക് സ്കൂട്ടർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഷോക്കേറ്റ് മരണപെട്ടു. വണ്ടി കഴുകുന്ന മെഷീനിൽ നിന്നാണ് ഷോക്കേറ്റത്. മാതാവ് : ആയിശുമ്മു സഹോദരങ്ങൾ: നാജിയ, നാഫി, നിഹ്‌മ, നഹീം.പരേതന്റെ ജനാസ നമസ്കാരം നാളെ (20.11.2024 ബുധൻ) രാവിലെ 10:30 നു കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ. . നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

Accident
തൃശ്ശൂർ : തിരുവില്ലാമലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തിരുവില്ലാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സ്നേഹ നന്ദനാണ് മരിച്ചത്. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടി തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ പഴയന്നൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ചേളാരി മാതാപ്പുഴ പാലത്തിന് സമീപം മീൻ പിടിക്കാൻ പോയ ആളെ കാണാനില്ല.

Accident
ചേളാരി മാതാപ്പുഴ പാലത്തിന് സമീപം മീൻ പിടിക്കാൻ പോയ ആളെ ഇന്നലെ രാത്രി മുതൽ കാണാനില്ല. സംഭവ സ്ഥത്ത് പോലീസും, ഫയർ ഫോഴ്സും തിരച്ചിൽ നടത്തി കൊണ്ടിരിക്കുന്നു. സമീപത്തായി ബൈക്ക് നിർത്തിയിട്ട നിലയിൽ കണ്ടെത്തി. ആളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്തേക്ക് സ്കൂബാ ടീം പുറപ്പെട്ടിട്ടുണ്ട്. മാതാപ്പുഴ സ്വദേശിയായ സനു എന്ന യുവാവിനെ കാണാതായത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു.

CRIME NEWS
കൊല്ലം: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബര്‍ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13-ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബര്‍ ആറ് മുതല്‍ കാണാനില്ലെന്നായിരുന്നു പരാതി. അമ്പലപ്പുഴ കാരൂര്‍ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രന്‍. ഇയാളുടെ വീടിന് സമീപത്തെ നിര്‍മ്മാണം നടക്കുന്ന വീടിനുള്ളിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ഫോണ്‍ കേന്ദ്രീകരി...

പാണ്ടിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം

Accident
പാണ്ടിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രികരായ ദമ്പതികൾക് പരിക്ക്. പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിലെ കാഞ്ചസ് ബേക്കറിക്ക് സമീപത്തായാണ് അപകടം നടന്നത്. നിലമ്പൂർ ഭാഗത്ത് നിന്നു വരികയായിരുന്ന കരുളായി സ്വദേശികളായ തൈക്കാട് വീട്ടിൽ ഹരിചന്ദ്രൻ , ഭാര്യ ശാരദ എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്കും , എതിരെ വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ പരിക്കേറ്റ ബൈക്ക് യാത്രികരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയി സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ പരിക്കേറ്റ ബൈക്ക് യാത്രികരെ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം അപകടം നടന്ന കാർ യാത്രികർ സ്ഥലം വിട്ടതായും പറയുന്നുCCTV VIDEO നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnliven...

യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

CRIME NEWS
ആലപ്പുഴ: യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ആര്യാട് സ്വദേശി സുമിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 7 നാണ് സുമിത്തിന്റെ ഭാര്യ മങ്കൊമ്പ് സ്വദേശിയായ സ്വാതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.  ഗാർഹിക പീഡനം സഹിക്കാതെയാണ് യുവതി മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണു അറസ്റ്റ്. സ്വാതിയും ഭർത്താവും രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടിൽ താമസം. രാവിലെ 7 മണിയോടെ സുമിത്ത് തന്നെയാണ് കിടപ്പുമുറിയോട് ചേർന്നുള്ള മറ്റൊരു മുറിയിൽ സ്വാതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമിത്തിന്റെ മറ്റൊരു ബന്ധത്തിന്റെ പേരിൽ സ്വാതിയും സുമിത്തും തമ്മിൽ കഴിഞ്ഞ കുറെ നാളുകളായി വഴക്ക് പതിവായിരുന്നതായി സ്വാതിയുടെ ബന്ധുക്കൾ പറയുന്നു.  പല തവണ ബന്ധുക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും സുമിത്ത് ബന്ധം തുടർന്നതോടെ സ്വാതി കടുത്ത നിരാശയിലായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു...

ഓണ്‍ലൈൻ വഴി ചിക്കൻ ഫ്രൈഡ് റൈസും ബര്‍ഗറും വാങ്ങി; ഭക്ഷ്യവിഷബാധ, പെണ്‍കുട്ടി മരിച്ചു

NATIONAL NEWS
തീവണ്ടിയില്‍ യാത്രചെയ്യവെ ഓണ്‍ലൈൻ വഴി ബുക്കുചെയ്ത ഭക്ഷണം കഴിച്ച വോളിബോള്‍ താരമായ പെണ്‍കുട്ടി മരിച്ചു. മധ്യപ്രദേശില്‍നടന്ന സ്കൂള്‍ ഗെയിംസില്‍ പങ്കെടുത്ത് ശനിയാഴ്ച തീവണ്ടിയില്‍ ചെന്നൈയിലേക്ക് തിരിച്ചുവരുകയായിരുന്ന കോയമ്ബത്തൂർ സ്വദേശിനിയായ എലീന(15)യാണ് മരിച്ചത്. മധ്യപ്രദേശില്‍നിന്ന് തീവണ്ടിയില്‍ തിരിച്ചുവരുമ്ബോഴാണ് സ്വകാര്യഭക്ഷണവിതരണ എജൻസിയില്‍നിന്ന് ചിക്കൻ ഫ്രൈഡ് റൈസും ബർഗറും ഓർഡർചെയ്തതെന്ന് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറഞ്ഞു. ചെന്നൈയിലെത്തിയപ്പോള്‍ ഛർദിയും പനിയും ഉണ്ടായതിനെത്തുടർന്ന് അവശനിലയിലായ എലീനയെ ഒപ്പമുണ്ടായിരുന്നവർ അണ്ണാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഖംപ്രാപിച്ച എലീനയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാർജ് ചെയ്തു. തുടർന്ന് ചെന്നൈയിലെ വീട്ടിലേക്ക് പോയി. എന്നാല്‍, വീണ്ടും ഛർദിയും പനിയും ഉണ്ടാവുകയും അവശനിലയിലാവുകയുമായിരുന്നു. എലീനയെ കില്‍പോക്ക് ഗവ. മെഡിക്കല്‍ കോളേജ് ...

ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

LOCAL NEWS
മലപ്പുറം: മുണ്ടുപറമ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ബൈക്ക് യാത്രക്കാരനായ ബാങ്ക് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബസ് ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി എന്നുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത്. മുണ്ടുപറമ്പ് സ്വദേശി കല്ലിടുംബിൽ വാസുദേവൻ എന്നയാളാണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു... നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി ജേതാക്കളായി

MALAPPURAM
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആഭിമുഖ്യത്തില്‍ 2011 ഏജ് കാറ്റഗറി ഇന്റര്‍ അക്കാദമി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി കോട്ടപ്പടി സ്‌പോര്‍ട്‌സ് അക്കാദമിയെ തോല്പിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ഉണ്ണ്യാല്‍ സ്‌പോര്‍ട്‌സ് അക്കാദമി വിജയം നേടിയത്.ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി മുന്‍ ക്യാപ്റ്റനും മുന്‍ കെ.എസ്.ഇ.ബി താരവുമായ മങ്കട സുരേന്ദ്രന്‍ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. റണ്ണര്‍ അപ്പ് ട്രോഫി മലപ്പുറം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി സുരേഷില്‍ നിന്ന് കോട്ടപ്പടി അക്കാദമി ഏറ്റുവാങ്ങി. ബെസ്റ്റ് പ്ലെയര്‍ ആയി ഗോള്‍കീപ്പറായ മുഹമ്മദ് ആഷിലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അര്‍ജുന്‍ വി.ആര്‍ മൊമെന്റോ നല്‍കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യ...

കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല മദ്രസാ സര്‍ഗമേളക്ക് വേങ്ങര ഒരുങ്ങുന്നു.

VENGARA
വേങ്ങര: കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സര്‍ഗമേളക്ക് ഇത്തവണ വേദിയാകുന്ന വേങ്ങരയില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഡിസംബര്‍ ഒന്നിന് ഞായറാഴ്ചയാണ് മലപ്പുറം വെസ്റ്റ് ജില്ല മദ്രസ സര്‍ഗ്ഗമേളക്ക് വേങ്ങര മനാറുല്‍ ഹുദാ ഒരുങ്ങുന്നത്. ചേറൂര്‍ റോഡ് മനാറുല്‍ ഹുദാ അറബി കോളേജ് ക്യാമ്പസിലും തൊട്ടടുത്ത പി പി ഹാളിലുമായി ഒരേസമയം 9 വേദികളിലായി മദ്രസ സര്‍ഗ്ഗമേള അരങ്ങേറും. ജില്ലയിലെ യൂണിവേഴ്‌സിറ്റി മുതല്‍ പൊന്നാനി വരെ നീണ്ടുനില്‍ക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലയിലെ കോംപ്ലസ് മണ്ഡലം തലങ്ങളിലെ മദ്രസകളില്‍ നിന്നായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 800 ഓളം കുട്ടികള്‍ 54 ഇനങ്ങളിലായി നടക്കുന്ന സര്‍ഗോത്സവത്തില്‍ മാറ്റുരക്കും. മദ്രസാ സര്‍ഗ്ഗമേളയുടെ വിജയത്തിനായി രൂപീകരിച്ച വിവിധ സബ് കമ്മറ്റികളുടെ സംയുക്ത യോഗം കെ എന്‍ എം മലപ്പുറം ജില്ലാ സെക്രട്ടറി എന്‍ കുഞ്ഞിപ്പ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി കെ എം അബ്ദുല്‍ മജീദ് മദന...

പിണറായി വിജയന്‍ സംഘിയെന്ന് കെ എം ഷാജി.

KERALA NEWS
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയന്‍ സംഘിയാണ്. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് കെ എം ഷാജിയുടെ ഭീഷണി. ഇതിന് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം. ചൊറി വന്നവനൊക്കെ മാന്താന്‍ വേണ്ടി പാണക്കാട്ടേക്ക് വരുന്നൊരു പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ കുത്തിയിരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. മെക്കിട്ട് കയറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസര്‍ അഴിക്കും. ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും ഷാജി.ഇന്നലെയാണ് സന്ദീപ് വാര്യര്‍ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനത്തില്‍ മുസ്ലീം ലീഗിനെ കടന്...

കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി.

CRIME NEWS
മലപ്പുറം: കുളിമുറിയിൽ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്. ഇയാൾ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാളിലെ പെരുമ്പറമ്പ് പൊല്പാക്കര, പാറപ്പുറം, കാലടി, കാവില്‍പടി മേഖലകളില്‍ രാത്രി മോഷണവും ഒളിഞ്ഞു നോട്ടവും പതിവായിരുന്നു. വീടുകളുടെ ജനല്‍ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങള്‍ കവരുകയും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്യുന്നത് പതിവായതോടെ പ്രദേശവാസികൾ ഭീതിയിലായിരുന്നു. പ്രതിയെ കുറിച്ച്‌ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. പിറകിലെ ലൈറ്റ് ഓഫ് ചെയ്ത നീല സ്കൂട്ടറില്‍ എത്തുന്ന ആളാണ് മോഷ്ടാവെന്ന് പൊലീസിന് സൂചന ലഭ...

ബുക്ക് ഓഫ് ഇന്ത്യ റെക്കോഡ് 2024ൽ ഇടം നേടിയ സുബൈർ തോട്ടശ്ശേരിക്‌ സ്വീകരണം നൽകി

VENGARA
ടീം ലേണേഴ്സ് കേരളയുടെ ട്രൈ അതലറ്റ്സിന്റെ ഭാഗമായി 24 മണിക്കൂർ റണ്ണിങ് മിഷനിൽ പങ്കെടുത്തു ദൗത്യം പൂർത്തീകരിച്ചു BOOK OF INDIA RECOD 2024 ൽ ഇടം നേടി നെടുംപറമ്പിന്റെ അഭിമാനമായി മാറിയ സുബൈർ തോട്ടശ്ശേരിക്‌ ഊരകം പഞ്ചായത്ത് ഒന്നാം വാർഡ്. നെടുംപറമ്പ് മുസ്ലിം ലീഗ് കമ്മറ്റി സ്വീകരണം നൽകി ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മൻസൂർ തമ്മാഞ്ചേരി , മൻസൂർ പറമ്പൻ , വാർഡ് മെമ്പർ NT ഷിബു ഗ്ലോബൽ KMCC നേതാക്കളായ അഷ്‌റഫ് CK , ജലീൽ , ഫക്രുദീൻ , ഫൈസൽ CK എന്നിവർ പങ്കെടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

CCTV സ്ഥാപിക്കാത്ത ചെറിയ കടകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ മലപ്പുറം സ്വദേശി പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: സിസിടിവി സ്ഥാപിക്കാത്ത ചെറിയ കടകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ യുവാവ് പിടിയില്‍. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി പ്രവീണ്‍ ഒടയോള(35)യെയാണ് മാവൂര്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ആഴ്ച ഇയാള്‍ മാവൂരിലെ ടൈലറിംഗ് ഷോപ്പിലും സമീപത്തെ പച്ചക്കറി കടയിലും കയറി 50,000 രൂപ മോഷ്ടിച്ചിരുന്നു. ചുവരില്‍ അള്ളിപ്പിടിച്ച് ചെറിയ വിടവുകളിലൂടെ ഉള്ളില്‍ കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. സെന്‍ട്രിംഗ് ജോലിക്കാരനായ പ്രവീണ്‍ മോഷണം നടത്തുന്നതിനായി എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഹോം നഴ്‌സായി വീടുകളില്‍ താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പള്ളിക്കല്‍ ബസാറില്‍ ആശാരിയായും ജോലി ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. രാത്രിയില്‍ ബൈക്കില്‍ കറങ്ങി നടന്നാണ് മോഷണം നടത്താനുള്ള കടകള്‍ പ്രവീൺ നോക്കിവച്ചിരു...

വേങ്ങര കാരാത്തോട് മേനാട്ടിൽ റഷാദ് മരണപ്പെട്ടു

MARANAM
വേങ്ങര : ഊരകം കാരാത്തോട് മേനാട്ടിൽ ഖാലിദ് ,പക്കിയാൻ ഖൈറുന്നിസ' (കുഞ്ഞോൾ ചേറൂർ) എന്നിവരുടെ മകൻ മേനാട്ടിൽ റഷാദ് (17) മരണപ്പെട്ടു. പാണക്കാട് ദാറുൽ ഉലൂം ഹയർസെക്കൻ്ററിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു റിഷാദ്. മഞ്ചേരി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻട്രൻസ് പരിശീലനം നടത്തി വരികയായിരുന്നു.യു എസ് എസ് ജേതാവ്, എൻ എം എം എസ് ഇ സംസ്ഥാനതല ടോപ്പ് സ്കോർ, എസ് എസ് എൽ സി തുടങ്ങി മറ്റു മത്സരങ്ങളിലും പാണക്കാട് സ്‌കൂളിന് ഒരു മുതൽകൂട്ടായ വിദ്യാർത്ഥിയായിരുന്നു റിഷാദ്. മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് കാരാത്തോട് ജുമാ മസ്ജിദിൽ. പ്രാർത്ഥിക്കുക നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MDMAയുമായി സിനിമ- ബിഗ്‌ബോസ് താരം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

CRIME NEWS
മയക്കുമരുന്നുമായി സിനിമാതാരം ഉള്‍പ്പടെ രണ്ട് പേർ പിടിയില്‍. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്മോൻ (34) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവില്‍ നടന്ന വാഹനപരിശോധനയ്ക്കിടെ ഇവർ കുടുങ്ങുകയായിരുന്നു. പരിശോധനയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തി. ഇതിന് ലക്ഷങ്ങളുടെ വില വരും. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളില്‍ പരീക്കുട്ടി അഭിനയിച്ച...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു.

Accident
കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട് ഭാഗികമായി കത്തിനശിച്ചു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോട്ടക്കല്‍ സ്വദേശി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

GULF NEWS
കോട്ടക്കല്‍ കാവതികളം സ്വദേശി കാവുങ്ങല്‍ സൈദലവി ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 20 വർഷമായി ജിദ്ദയില്‍ ജോലി ചെയ്തു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരണാനന്തരകർമ്മങ്ങള്‍ക്ക് ജിദ്ദ കെഎംസിസി വെല്‍ഫയർ വിങ്ങ് നേതൃത്വം നല്‍കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു.

Accident
പാലക്കാട്‌: കൂറ്റനാട് ആനക്കര പഞ്ചായത്തിൽ പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു. ലൈഫ് പ്ലസ് എന്ന പേരിൽ പ്രവർത്തിക്കുന്ന സ്‌പെഷൽ എജുകേഷൻ സെന്ററിൽ ആയിരുന്നു സംഭവം. കൂറ്റനാട് ആമക്കാവ് ഭാഗവതി പറമ്പിൽ സുരേഷ്, വിദ്യ ദമ്പതികളുടെ മകൻ ആഘോഷ് (5) വയസ്സ് ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12മണിയോടെ ആണ് അപകടം. പിതാവിനോപ്പം തറാപ്പി പരിശീലനത്തിനെത്തിയ കുട്ടി. പരിശീലത്തിനിടെ ഇറങ്ങി ഓടിയ കുട്ടി കേന്ദ്രത്തിന്റെ പിറക് വശത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. ഉടനെ കുഞ്ഞിനെ രക്ഷിക്കാൻ പിതാവും ചാടി എങ്കിലും കുട്ടി താഴുന്ന് പോകുകയായിരുന്നു. തുടർന്ന് പട്ടാമ്പി ഫയർ യൂണിറ്റ് എത്തിയാണ് പുറത്തെടുത്തത്. തൃത്താല പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail....

മണിപ്പൂർ സംഘർഷം; അഞ്ച് ജില്ലകളിൽ കർഫ്യൂ, ഇന്റർനെറ്റും നിരോധിച്ചു

NATIONAL NEWS
ഇംഫാല്‍: മണിപ്പൂരിൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കർഫ്യൂ തുടരുമെന്നും അധിക‍ൃതർ അറിയിച്ചു. 7 ജില്ലകളിലെ ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്. സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്ന് സുരക്ഷാസേനയ്ക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും നിർദ്ദേശമുണ്ട്. ബിഷ്ണുപുർ ജില്ലയിലെ വന മേഖലയിലാണ് സുരക്ഷാസേനയും അക്രമികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സുരക്ഷയ്ക്ക് നേരെ ആക്രമികൾ വെടിയുതിർത്തു. 40 വട്ടം വെടി ഉതിർത്തതായാണ് റിപ്പോർട്ടുകൾ. അതേസമയം സംഘർഷം തുടരുന്ന ജിരിബാമിൽ നിന്ന് ഇന്ന് 6 മൃതദേഹങ്ങൾ കണ്ടെത്തി. കൈകുഞ്ഞ് ഉൾപ്പെടെ മൂന്ന് കുട്ടികളുടെയും മൂന്ന് സ്ത്രീകളുടെയും മൃതദേഹങ്ങൾ നദിയിൽ നിന്നാണ് കണ്ടെത്തിയത്. അഴുകി തുടങ്ങിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അസമിലെ സിൽച്ചാർ മെഡിക്കൽ കോളജിലേ...

MTN NEWS CHANNEL

Exit mobile version