Monday, January 19News That Matters

Author: admin

ഹോളിവുഡിൽ വെന്നിക്കൊടി പാറിച്ച് എ ആർ റഹ്മാൻ, മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം സ്വന്തമാക്കി ആടുജീവിതം

LOCAL NEWS
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. എആർ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ആടുജീവിതം ഇടം നേടിയിരുന്നു. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്. ഇപ്പോഴിതാ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരം എആർ റഹ്മാനെ തേടിയെത്തിയിരിക്കുകയാണ്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് റഹ്മാൻ നേടിയത്. ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിനാണ് പുരസ്കാരം. റഹ്മാനു വേണ്ടി പുരസ്കാരം സംവിധായകൻ ബ്ലെസി ഏറ്റുവാങ്ങി. "ഈ വലിയ അംഗീകാരത്തിന് ന...

വൈദ്യുതി ബില്ല് അടയ്ക്കാന്‍ അറിയിച്ചു; ജീവനക്കാരനെ മര്‍ദിച്ച് ഉപഭോക്താവ്

MALAPPURAM
മലപ്പുറം; വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഫോണ്‍ വിളിച്ച് അറിയിച്ച് ഉദ്യോഗസ്ഥനെ ഓഫീസിലെത്തിച്ച് മര്‍ദ്ദിച്ച് ഉപഭോക്താവ്. വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലെന്‍മാന്‍ കാപ്പില്‍ സി സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തില്‍ പള്ളിക്കുന്ന് തച്ചു പറമ്പന്‍ സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈദ്യുതി ബില്ല് അടയ്ക്കാത്തവരുടെ പേരുകള്‍ നോക്കി ഫോണ്‍ ചെയ്യുകയായിരുന്നു ഉദ്യോഗസ്ഥന്‍. ഇതിനിടെയാണ് സക്കറിയയുടെ പേര് കണ്ടത്. പിന്നാലെ ഫോണ്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. പ്രകോപിതനായ ഇായാള്‍ ഓഫീസിലെത്തി ഫോണ്‍ ചെയ്ത ഉദ്യോഗസ്ഥനെ ആക്രമിക്കുകയുമായിരുന്നു. വെട്ടുകത്തിയുമായി ഓഫീസിലെത്തിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്. മറ്റ് ജീവനക്കാര്‍ ജീവഭയത്താല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സുനില്‍ബാബുവിന്...

റബ്ബർ ഷീറ്റ് മോഷണം പോയ കേസിൽ 2 പേരെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു

MALAPPURAM
എടവണ്ണ : അഞ്ച് ടൺ റബ്ബർ ഷീറ്റ് മോഷണം പോയ കേസിൽ 2 പേരെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരുവാരക്കുണ്ടിൽ നിന്നും എടവണ്ണയിലെത്തിയ വാഹനത്തിലെ 5 ടൺ റബ്ബർ ഷീറ്റാണ് പ്രതികൾ മോഷ്ടിച്ച് കടത്തിയത്. റബ്ബർ ഷീറ്റുമായി വന്ന വാഹനത്തിലെ ഡ്രൈവർമാരുടെ സഹായത്തോടെയാണ് മോഷണം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കരുവാരക്കുണ്ടിൽ നിന്നും അഞ്ച് ടെൻ റബ്ബർ ഷീറ്റുമായി എടവണ്ണ തുഞ്ചത്ത് എഴുത്തച്ഛൻ സ്റ്റോറിൽ നിന്നും റബ്ബർ ഷീറ്റ് ലോഡ് ചെയ്യാനായി വാഹനം എടവണ്ണയിലേക്ക് പുറപ്പെട്ടത്. അഹമ്മദാബാദിലേക്കുള്ള ലോഡായിരുന്നു ഇത്. ഞായറാഴ്ച സ്ഥാപനം അവധിയായതിനാൽ കരുവാരക്കുണ്ടിൽ നിന്നും കൊണ്ടുവന്ന റബ്ബർ ഷീറ്റുമായി ഡ്രൈവർമാർ വാഹനം യാത്രാമധ്യേ നിലമ്പൂർ എടവണ്ണ പാതയിൽ പാർക്ക് ചെയ്തു. ഞായറാഴ്ച എടവണ്ണയിൽ എത്തിയ വാഹനം എടവണ്ണ കല്ലിടുമ്പ് വ്യാപാര ഭവന് എതിർവശത്തായാണ് പാർക്ക് ചെയ്തു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈ...

ഹെയര്‍ ഡ്രൈയര്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ഇരുകൈപ്പത്തികളും നഷ്ടമായി

NATIONAL NEWS
ബെംഗളൂരു: അയല്‍വാസിക്ക് കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച് നോക്കുന്നതിനിടെ പൊട്ടിത്തെറിച്ച് യുവതിക്ക് കൈപ്പത്തികള്‍ നഷ്ടമായി. കര്‍ണാടകയില്‍ ഭഗല്‍കോട്ടിലാണ് സംഭവം. ബാസമ്മ എന്ന യുവതിക്കാണ് കൈപ്പത്തികള്‍ നഷ്ടമായത്. ചൈനീസ് നിര്‍മിത ഹെയര്‍ ഡ്രൈയര്‍ ആണ് പൊട്ടിത്തെറിച്ചത്. അയല്‍വാസിയായ ശശികലക്ക് കൊറിയര്‍ വഴിയെത്തിയതായിരുന്നു ഹെയര്‍ ഡ്രൈയര്‍. ശശികല സ്ഥലത്തില്ലാത്തതിനാല്‍ കൊറിയര്‍ കൈപ്പറ്റാന്‍ ബാസമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഡിടിഡിസി കൊറിയര്‍ വഴിയാണ് ഡ്രൈയര്‍ എത്തിയത്. കൊറിയറില്‍ ശശികലയുടെ പേരും മൊബൈല്‍ നമ്പറും വിലാസവും നല്‍കിയിരുന്നു. ഇത് പ്രകാരമാണ് കൊറിയര്‍ വാങ്ങിയതും കൈവശം വച്ചതെന്നും ബാസമ്മ വ്യക്തമാക്കി. ബാസമ്മയോടൊപ്പമുണ്ടായിരുന്ന അയല്‍വാസികളിലൊരാളാണ് ഹെയര്‍ ഡ്രൈയര്‍ പ്രവര്‍ത്തിപ്പിച്ചുനോക്കാന്‍ നിര്‍ദേശിച്ചത്. പ്ലഗില്‍ ഘടിപ്പിച്ച ഹെയര്‍ ഡ്രൈയര്‍ ഓണ്‍ ആക്കി സെക്കന്റുകള്‍ക്കുള്ളില്‍ പൊ...

നെറ്റ് പരീക്ഷയ്ക്ക് ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

NATIONAL NEWS
ന്യൂഡല്‍ഹി: യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 10 വരെ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.ac.in.വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയിരിക്കുന്നത്. ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 11 ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. ഡിസംബര്‍ 12നാണ് കറക്ഷന്‍ വിന്‍ഡോ ഓപ്പണ്‍ ആകുക. ഡിസംബര്‍ 13 രാത്രി 11.50 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. അഡ്മിറ്റ് കാര്‍ഡ്, സിറ്റി സ്ലിപ്പ് എന്നിവ പിന്നീട് പ്രസിദ്ധീകരിക്കും. ജനുവരി ഒന്നുമുതല്‍ ജനുവരി 19 വരെയാണ് പരീക്ഷ. ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് ഫീസ്. ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, ഒബിസി, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കും ഫീസ് ഇളവുണ്ട്. നോണ്‍ ക്രീമിലെയറില്‍ ഉള്‍പ്പെടുന്ന ഒബിസി വിഭാഗങ്ങള്...

നേരിട്ട് ഹാജരാകേണ്ട, മുഴുവന്‍ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു

KOLLAM, LOCAL NEWS
കൊല്ലം: രാജ്യത്തെ ആദ്യത്തെ മുഴുവൻ സമയ ഡിജിറ്റൽ കോടതി കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ കോടതികളിൽ കക്ഷികളോ അഭിഭാഷകരോ നേരിട്ട് കോടതിയിൽ ഹാജരാകേണ്ട ആവശ്യമില്ല. വിചാരണയും വാദവും ഉൾപ്പെടെ എല്ലാ നടപടികളും ഇനി ഓൺലൈനിലൂടെ നടപ്പാക്കാൻ സാധിക്കും. "24x7 " ഓൺ കോടതി എന്നാണ് ഈ ഡിജിറ്റൽ കോടതിയുടെ പേര്. ഇതിൻ്റെ ഭാ​ഗമായി കോടതി മുറിയിൽ പ്രത്യേക വീഡിയോ കോൺഫറൻസ് സംവിധാനം ഉണ്ടാകും. ഒരു മജിസ്ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് ഡിജിറ്റൽ കോടതികളിൽ ഉള്ളത്. ഇവിടെ പേപ്പർ ഫയലിംഗ് ഇല്ല എന്നത് മാത്രമല്ല, 24 മണിക്കൂറും കേസുകൾ ഫയല്‍ ചെയ്യാനും സാധിക്കും. കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതികളിലും, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് ബൗൺസ് കേസുകൾ ഇവിടെയാണ് ഫയൽ ചെയ്യേണ്ടത്. കോടതിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അഭിഭാഷകർക്കും ക്ലർക്കുമാർക...

തുടർച്ചയായ അപകടങ്ങൾ, ദുരന്ത കെണിയായ റോഡിനെതിരെ രക്തത്തിൽ കത്തെഴുതി ​ഗ്രാമവാസികൾ

NATIONAL NEWS
രാജസ്ഥാൻ: ഒന്നര വർഷമായി തകർന്ന് കിടക്കുന്ന റോഡിനെതിരെ നിരവധി തവണയാണ് രാജസ്ഥാനിലെ ചുരുവിലെ ഗ്രാമവാസികൾ പരാതി നൽകിയത്. ഭരണാധികാരികൾ തിരിഞ്ഞ് നോക്കിയില്ല എന്ന് മാത്രമല്ല നിരവധിപേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. രോ​ഗികളെ പലപ്പോഴും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ പലരും മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ​ഗ്രാമവാസികൾ അവരുടെ പ്രതിക്ഷേധവും, ആവശ്യവും അറിയിച്ച് രക്തത്തിൽ പരാതി എഴുതിയത്. ഒന്നര വർഷമായി ഈ റോഡുകൾ പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. 19 മാസങ്ങൾക്ക് മുൻപ് ഇവിടെ റോഡിൻ്റെ പുനർനിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല നിരവധിപേരാണ് ഇതിനെതിരെ പരാതി നൽകിയത്. ധീരാസർ ഗ്രാമത്തിൽ നിന്ന് ചുരുവിലേക്കുള്ള ദൂരം 35 കിലോമീറ്ററാണ്. എന്നാൽ 35 കിലോമീറ്റർ ദൂരം പിന്നിടാൻ ഇവിടുത്തെ ജനങ്ങൾക്ക് ഒരു മണിക്കൂറിലധികം സമയമെടുക്കും. പല തവണ കളക്ടറെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഈ അവസ്ഥയിലാണ് രക്ത...

ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

Accident
ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; 7 പേര്‍ക്ക് പരിക്ക്പയ്യന്നൂരിൽ നിന്ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ഇന്നോവ കാർ കുന്താപുരത്ത് വെച്ച് അപകടത്തിൽപെട്ടു.അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിലാണ്.അന്നൂര്‍ സ്വദേശി റിട്ട. അധ്യാപകന്‍ വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ നാരായണന്‍ (64), ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ ഫസില്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനിത, ചിത്രലേഖ, വത്സല എന്നിവരാണ് ഐസിയുവിലുള്ളത്.മധു, ഭാര്‍ഗവന്‍, ഫസില്‍ എന്നിവര്‍ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലാണ്. മണിപ്പാല്‍ ആശുപത്രിയിലുള്ള നാരായണന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കുന്ദാപുരയ്ക്കടുത്ത് കുമ്പാഷിയിലെ ചണ്ഡി...

വേങ്ങരയിൽ കേരളോത്സവത്തിന് തുടക്കം

VENGARA
വേങ്ങര: യുവജനങ്ങളുടെ കലാ കായികമേളയായ കേരളോത്സവത്തിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ വർണാഭമായ തുടക്കം. എ.ആർ നഗർ, വേങ്ങര പഞ്ചായത്തുകളിൽ വിളമ്പര ജാഥയോടെ പരിപാടികൾക്ക് തുടക്കമായി. ബ്ലോക്ക് പരിധിയിലെ തെന്നല, എടരിക്കോട്, പറപ്പൂർ പഞ്ചായത്തുകളിൽ നാളെ ആരംഭിച്ച് ഡിസംബർ ഒന്നോടെ പരിപാടികൾ സമാപിക്കും. കണ്ണമംഗലം പഞ്ചായത്തിൽ 23ന് ക്രിക്കറ്റ് മത്സരത്തോടെ പരിപാടികൾക്ക് തുടക്കമാകും. ഡിസംബർ ആദ്യവാരത്തോടെ പഞ്ചായത്ത് തല മത്സരങ്ങൾ അവസാനിക്കും. ഡിസംബർ മാസം പകുതിയോടെ ബ്ലോക്ക് തല മത്സരങ്ങൾ പൂർത്തിയാക്കുമെന്ന് ബ്ലോക്ക് യൂത്ത് കോഡിനേറ്റർ കെ.കെ അബൂബക്കർ സിദ്ദീഖ് അറിയിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊരകം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം ചെയ്തു

VENGARA
ഊരകം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സയ്യിദ് അബ്ദുല്ല മൻസൂർ തങ്ങൾ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് വി.കെ മൈമൂനത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ അഷറഫ് കെ സമീറ മെമ്പർമാരായ പി കെ അബൂത്വാഹിർ എം കെ ഷറഫുദ്ദീൻ പി പി സൈതലവി ഇബ്രാഹിംകുട്ടി പഞ്ചായത്ത് സെക്രട്ടറി ദിനോജ് എ എസ് നിസി സ്റ്റാഫ് അംഗങ്ങളായ നിലൂഫർ ലക്ഷ്മണൻ സിപിഐഎം ലോക്കൽ സെക്രട്ടറി വത്സൻ തുടങ്ങിയവർ സന്നിഹിതരായി. ഈ മാസം 22 ന് വിളംബര ജാഥയോടുകൂടി ആരംഭിക്കുന്ന കേരളോത്സവം ഡിസംബർ ഒന്ന് വരെ വിവിധ വേദികളിൽ ആയി നടക്കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്‍റെ മകന്‍ പാലോളി മുനീറിനെ നൂറാടി പാലത്തിനടിയില്‍ മരിച്ച നിലയില്‍

Accident
മുന്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരന്‍ മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദുട്ടിയുടെ മകന്‍ പാലോളി മുനീറിനെ (52)നൂറാടി കടലുണ്ടിപ്പുഴയുടെ പാലത്തിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറിയ മാനസികാരോഗ്യബുദ്ധിമുട്ടുകളുള്ളതായി ബന്ധുക്കള്‍ പറയുന്നു. മരണ കാരണം ഔദ്യോഗികമായ സ്ഥിരീകരിക്കാന്‍ ആയിട്ടില്ലെന്നു മലപ്പുറം പോലീസ് പറഞ്ഞു. പാലത്തില്‍നിന്നും സ്വയം എടുത്തു ചാടിയതാണെന്ന രീതിയിലാണു സ്ഥലത്തുള്ളവര്‍ പോലീസിനു നല്‍കിയ മൊഴി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.ഐ അജയന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്‌മോര്‍ട്ടത്തിനയക്കുമെന്നു പോലീസ് പറഞ്ഞു. രണ്ടുമക്കളുണ്ട്. മകന്‍ മുഹഹമ്മദ് സാബിത് കുടുംബ സമേതം ഹൈദരാബാദിലാണ്. മകള്‍: മുഹമ്മന് ഷഹാന. മകന്‍ ഇന്നു...

വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു

CRIME NEWS
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയായെത്തിയത്. ഇന്ന് രാവിലെ ക്ലാസ് മുറിയിൽ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് കൈയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപേ യുവതി മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം ഇയാൾ സ്കൂളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അധികൃതർ ഇയാളെ പിടികൂടി മല്ലിപ്പട്ടണം പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു. നിരവധി തവണ ഇയാൾ അധ്യാപികയോട് പ്രണയാഭ്യർത്ഥന നടത്തുകയും കൂട്ടുകാർക്കൊപ്പം ചേർന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. സംഭ...

ആഴത്തിലുള്ള മുറിവ് മരണകാരണം; വിജയലക്ഷ്മിയുടെ തലയിൽ മാത്രം പതിമൂന്നിലധികം വെട്ടുകള്‍.

CRIME NEWS
കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മരണകാരണം തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന് വിവരം. വിജയലക്ഷ്മിയുടെ തലയിൽ 13ലധികം തവണ ജയചന്ദ്രൻ വെട്ടി. തലയുടെ പിൻഭാഗത്ത് മാത്രം 7ലധികം ആഴത്തിലുള്ള മുറിവുകളുണ്ട്. പ്രതിയായ ജയചന്ദ്രനെ റിമാൻ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ജയചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്ന് വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതിയുടെ ആദ്യ മൊഴി. പിന്നീടാണ് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞത്. മനു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം. കഴിഞ്ഞ ഞായറാഴ്ച ഇവിടെ വീട് വെക്കാന്‍ തറക്കല്ലിട്ടിരുന്നു. മൃതദേഹം കുഴിച്ചിട്ട പ്രദേശത്ത് തെങ്ങിന്‍ തൈകള്‍ പുതുതായി വെച്ച നിലയിലായിരുന്നു രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫ...

ജയചന്ദ്രന്റെ കണക്കുകൂട്ടൽ പിഴച്ചതെവിടെ?

CRIME NEWS
ആലപ്പുഴ: ജീത്തു ജോസഫിന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ നായകനായി, 'ദൃശ്യം' സിനിമ ഇറങ്ങിയത് 2013ലാണ്. അതില്‍ മോഹന്‍ലാലിനെ കഥാപാത്രമായ ജോര്‍ജ്കുട്ടി അതിവിദഗ്ധമായാണ് കൊലപാതകം ഒളിപ്പിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതും അതീവ സൂഷ്മമായിത്തന്നെ. പിന്നീട് കേരളത്തിലും അല്ലാതെയും നടന്ന പലതരം കുറ്റകൃത്യങ്ങള്‍ക്കും ഈ സിനിമ പ്രചോദനമായെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. 'ദൃശ്യം മോഡല്‍ കൊലപാതക'ങ്ങള്‍അനവധി ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയുടേത്. തെളിവ് നശിപ്പിക്കാന്‍ ജയചന്ദ്രന്‍ ശ്രമിച്ച വഴിയും മറ്റുമെല്ലാം യഥാര്‍ത്ഥത്തില്‍ സിനിമയില്‍ കണ്ടതുപോലെ തന്നെയായിരുന്നു. പക്ഷെ ഒരിടത്ത് ജയചന്ദ്രന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ദൃശ്യം സിനിമയിലെ പ്രധാനപ്പെട്ട ഒരു സീനാണ് വരുൺ എന്ന കഥാപാത്രത്തിന്റെ ഫോൺ ജോർജ്കുട്ടി ഒരു ലോറിയിൽ ഉപേക്ഷിക്കുന്നത്. വിജയല...

‘കുഞ്ഞിനെ വേണ്ട, നഷ്ടപരിഹാരം മതി!’; അപകടത്തിൽ പൊള്ളലേറ്റ കുഞ്ഞിന്റെ ബന്ധുക്കൾ.

NATIONAL NEWS
നവംബർ 15 വെള്ളിയാഴ്ച രാത്രി 10.30നാണ് ഝാൻസി മെഡിക്കൽ കോളേജിലെ ന്യൂബോൺ കെയർ യൂണിറ്റിൽ തീ പിടിച്ചത്. പ്രാഥമിക വിലയിരുത്തലിൽ ഒക്സിജൻ കോൺസെൻട്രേറ്ററിലെ ഷോ‍‍ർ‌ട്ട് സർക്യൂട്ട് ആണ് അപകട കാരണം. 49 കുഞ്ഞുങ്ങളിൽ പത്തു പേർ തൽക്ഷണം മരിച്ചു. മരിച്ച 3 കുഞ്ഞുങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത വിധം തീ കവർന്നിരുന്നു. 'ഞങ്ങളുടെ കുഞ്ഞ് മരിച്ചിട്ടുണ്ട്. ധനസഹായം വേണം' അപകടത്തിൽ പൊള്ളലേറ്റ ഒരു കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരോട് ധനസഹായം ആവശ്യപ്പെടുകയാണ്. നിങ്ങളുടെ കുഞ്ഞ് ജീവനോടെ ഉണ്ടെന്നും ചികിത്സയിലാണെന്നും ജീവനക്കാർ അറിയിച്ചു. പക്ഷെ ബന്ധുക്കൾക്ക് കുഞ്ഞിനെയല്ല, നഷ്ടപരിഹാരം ആണ് വേണ്ടത്. മരിച്ച നവജാത ശിശുക്കളുടെ ബന്ധുക്കൾക്ക് യു. പി സർക്കാർ 5 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് നേടിയെടുക്കാനാണ് കുഞ്ഞ് മരിച്ചുവെന്ന വാദം. ശനിയാഴ്ച്ച രാവിലെ മെഡിക്കൽ കോളേജിൽ നടന്ന സംഭ...

കേരളത്തിലെത്തുന്ന അര്‍ജന്റീനാ ടീമില്‍ മെസ്സിയും; രണ്ട് സൗഹൃദമത്സരങ്ങള്‍, അനുമതിയായതായി മന്ത്രി

Sports
കോഴിക്കോട്: അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തില്‍ പന്തുതട്ടാനെത്തുമെന്ന് അറിയിച്ച് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഇതിഹാസ താരം ലയണല്‍ മെസ്സി ഉള്‍പ്പെടെയുള്ള ടീമായിരിക്കും വരികയെന്നും അദ്ദേഹം അറിയിച്ചു. 2025-ലായിരിക്കും മത്സരം. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു. വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായി ചര്‍ച്ച നടത്തി ഇവര്‍ ഒന്നിച്ച് ഈ മത്സരം കേരളത്തില്‍ സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരമെന്നും അദ്ദേഹം പറഞ്ഞു. ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ...

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥി മരിച്ച നിലയിൽ, ജീര്‍ണിച്ച അവസ്ഥയില്‍.

LOCAL NEWS
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശിയായ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമിലിനെയാണ് (23) മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്കുണ്ഡെയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. മത്തിക്കരെ എം എസ് രാമയ്യ കോളേജിലെ ബിബിഎ മൂന്നാം വര്‍ഷം വിദ്യാര്‍ത്ഥിയായിരുന്നു ഷാമില്‍. ഞായറാഴ്ചയാണ് ഷാമിലിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കൂടെ താമസിച്ചവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് പോയിരുന്നു. ഞായറാഴ്ച ഇവര്‍ തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അപ്പോഴേക്കും മൃതദേഹം ജീര്‍ണിച്ച സ്ഥിതിയിലായിരുന്നു. കൂട്ടുകാരെത്തി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഈ ദിവസങ്ങളില്‍ ഷാമില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നുവെന്നാണ് വിവരം. രാജനകുണ്ഡെ പൊലീ...

ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍.

MALAPPURAM
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് വാര്യര്‍ കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം തന്നെയാണ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതെന്നതാണ് ശ്രദ്ധേയം. പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്രപരസ്യം നൽകിയതിന്‍റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. അത്തരമൊരു സംഘടനയ്ക്ക് നേതൃത്വം നൽകുന്ന വലിയൊരു മനുഷ്യനാണ് ജിഫ്രി തങ്ങള്‍. ഏറെക...

കലോത്സവത്തിന് ഒരുങ്ങി കോട്ടക്കൽ : ഡിജിറ്റൽ പത്രവുമായി കുട്ടികൾ

KOTTAKKAL
കോട്ടക്കൽ : ഗവ രാജാസ് ഹയർ സെക്കണ്ടറി സ്കൂൾ, എ കെ എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ എന്നിവിടങ്ങളിലായി നവംബർ 26,27,28,29,30 തീയതികളിലായി നടക്കുന്ന 35 മത് മലപ്പുറം ജില്ലാ കലോത്സവത്തിന് കോട്ടക്കൽ ഒരുങ്ങി... 18000 ത്തോളം വിദ്യാർത്ഥി കൾ മറ്റുരക്കുന്ന കലാ മാമാങ്കത്തിനു സ്വാഗതമരുളി എ കെ എം ഹയർ സെക്കണ്ടറി സ്കൂൾ കൊട്ടൂരിലെ വിദ്യാർത്ഥികൾ ഡിജിറ്റൽ പത്രം പുറത്തിറക്കുന്നു. പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയായ സായൻ ഒ ഉം പ്ലസ് ടു സയൻസ് വിദ്യാർത്ഥി യായ മുഹമ്മദ്‌ ഷാഹിൽ ഉം ചേർന്ന് തയ്യാറാക്കിയ പത്ര ത്തിന്റെ പ്രകാശനം ഗവ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു കോട്ടക്കൽ സി ഐ വിനോദ്ഉം മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ രമേഷ് കുമാർ ഉം ചേർന്ന് നിർവഹിച്ചു ചടങ്ങിന് മീഡിയ & പബ്ലിസിറ്റി കൺവീനർ രഞ്ജിത്ത് വി കെ സ്വാഗതം പറഞ്ഞു എ കെ എം ഹയർ സെക്കന്ററി സ്കൂൾ കോട്ടൂർ പ്രിൻസിപ്പൽ അലി കടവണ്ടി, ഹെഡ് മിസ്ട്രെസ് സൈബുന്നീസ ഗവ ര...

ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞ് വീണു മരിച്ചു

MALAPPURAM
മലപ്പുറം: ഭാര്യയുടെ മയ്യിത്ത് നമസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞ് വീണു മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരിച്ച മങ്കട കൂട്ടിൽ നായ്ക്കത്ത് റംലയുടെ (62) മയ്യിത്ത് നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്തീനാണ് (76) പള്ളിയിൽ കുഴഞ്ഞുവീണ് മരിച്ചത്. (ചൊവ്വാഴ്ച) രാവിലെ പത്തരയോടെയാണ് സംഭവം. കൂട്ടിൽ ജുമാമസ്ജിദിലായിരുന്നു റംലയുടെ മയ്യിത്ത് നമസ്കാരം. ആളുകൾ മുഴുവൻ പള്ളിയിൽ കയറിക്കഴിഞ്ഞ ശേഷം നമസ്കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നൽകാൻ നിന്ന മൊയ്തീന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മകൻ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്കാരം പൂർത്തിയാക്കിയത്.മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്ജിദുൽ ഫലാഹിലും, ഇസ്ലാഹ് മസ്ജിദിലും മുഅദ്ദിനായി സേവനം ചെയ്തിട്ടുണ്ട്. ഇന്ന് (ചൊവ്വാഴ്ച) വൈകീട്ട് 4.30ന് കൂട്ടിൽ മഹല്ല...

MTN NEWS CHANNEL

Exit mobile version