വീണ് കിട്ടിയ അഞ്ചര പവൻ സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി നൽകി മാതൃകയായി.
മൂന്നിയൂർ: കുന്നത്ത് പറമ്പ് അങ്ങാടിയിലെ ഓഡിറ്റോറിയം പരിസരത്തെ റോഡിൽ നിന്നും വീണ് കിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥനെ കണ്ടെത്തി പോലീസിന്റെ സാന്നിധ്യത്തിൽ തിരിച്ച് ഏൽപ്പിച്ച് മാതൃകയായി മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി വാൽ പറമ്പിൽ അബ്ദുറഹ്മാൻ . മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ അഹമ്മദ് എന്ന കുണ്ടിൽ ബാവയുടെ ഭാര്യയുടെ ഒരിക്കലും തിരിച്ച് കിട്ടില്ലെന്ന് കരുതിയ സ്വർണ്ണാഭരണമാണ് സത്യസന്ധ്യതയുടെ പര്യായമായ അബ്ദുറഹ്മാനിലൂടെ തിരിച്ച് കിട്ടിയത്. കഴിഞ്ഞ ദിവസമാണ് പ്രഭാത സവാരിക്കിടെ കുന്നത്ത് പറമ്പ് അങ്ങാടിയിൽ വെച്ച് അഞ്ചര പവന്റെ സ്വർണ്ണ ചെയിൻ വീണ് കിട്ടുന്നത്. ആദ്യം റെഡിമെയ്ഡ് ആഭരണമാണെന്ന് കരുതിയെങ്കിലും ശ്രദ്ധിക്കാതെയിരിക്കാൻ അബ്ദുറഹ്മാന് കഴിഞ്ഞില്ല. അൽപം മുന്നോട്ട് പോയ അബ്ദുറഹ്മാൻ വീണ്ടും തിരിച്ച് വന്ന് ആഭരണം കയ്യിലെടുത്ത് നോക്കിയപ്പോൾ നല്ല കനം തോന്നിയതോടെ സ്വർണ്ണം തന്നെയെന്ന് അബ്ദുറഹ്മാന് തോന്നുകയും തന്...