Monday, January 19News That Matters

Author: admin

കാരാട്ട് കുറീസ് മുക്കം ഓഫീസിൽ റെയ്ഡ്

KOZHIKODE, LOCAL NEWS
ചിട്ടി നിക്ഷപ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കാരാട്ട് കുറീസിന്റെ മുക്കത്തെ ഓഫീസിൽ പൊലീസ് റെയ്ഡ്. ഒരു കോടി രൂപയോളം തട്ടിയെടുത്തെന്ന നിക്ഷേപക പരാതിയിലാണ് പരിശോധന. രജിസ്റ്റർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു. രാവിലെ പതിനൊന്നു മണിയോടെയാണ് മുക്കത്തെ ഓഫീസിൽ പൊലീസ് എത്തിയത്. അടച്ചിട്ട നിലയിലായിരുന്നു ഓഫീസ്. ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ബ്രാഞ്ച് തുറപ്പിച്ചത്. നിക്ഷേപ രജിസ്റ്റർ ഉൾപ്പെടെയുള്ള രേഖകൾ പൊലീസ് പരിശോധിച്ചു. പലതും കസ്റ്റഡിയിലുമെടുത്തു... ആറ് വർഷത്തോളമായി കാരാട്ട് കുറീസിന്റെ ബ്രാഞ്ച് മുക്കത്ത് പ്രവർത്തിക്കുന്നുണ്ട്. പലർക്കും അടച്ച പണം കാലാവധി കഴിഞ്ഞിട്ടും തിരികെ കിട്ടിയില്ല. ചില നിക്ഷേപകരെ ചെക് നൽകിയും പറ്റിച്ചു. ഇതോടെയാണ് ഇരുപതോളം നിക്ഷേപകർ മുക്കം പൊലീസിൽ പരാതിപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ സ്ഥാപനം പൂട്ടി പ്രതികൾ മുങ്ങി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 14 ബ്രാഞ്...

ഇൻസ്റ്റാഗ്രാം കമന്റിനെ ചൊല്ലി വിദ്യാർത്ഥികൾ തമ്മിൽ കയ്യാങ്കളി; പരിഹരിക്കാനെത്തിയ പ്രിൻസിപ്പാളിന് മർദനം

LOCAL NEWS, TIRUVANANTHAPURAM
തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലെ കയ്യാങ്കളിയില്‍ പ്രിന്‍സിപ്പാളിന് മര്‍ദനം. വിദ്യാര്‍ത്ഥികളുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പാള്‍ പ്രിയയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും മൂക്കിനും പരിക്കേറ്റ പ്രിയയെ ഉടന്‍ കാട്ടാക്കട മമല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യാങ്കളി തടയാന്‍ എത്തിയ പിടിഎ പ്രസിഡണ്ടിനും മര്‍ദ്ദനമേറ്റിട്ടുണ്ട്. സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലെ കമന്റിനെ ചൊല്ലിയായിരുന്നു സംഘര്‍ഷമുണ്ടായത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി കമന്റിട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത്തരം യോഗങ്ങള്‍ പതിവായി ഉണ്ടാകുന്നത് കാരണം രക്ഷിതാക്കളുടെയും കുട്ടികളുടെയും യോഗം ഇന്ന് സ്‌കൂളില്‍ വിളിച്ചിരുന്നു. ഈ യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ തര്‍ക്കം പരിഹരിക...

കണ്ണൂരിലെ കവര്‍ച്ച: ‘മോഷണം ആസൂത്രിതം’

KANNUR, LOCAL NEWS
കണ്ണൂര്‍: വ്യാപാരിയുടെ വീട്ടില്‍ നിന്ന് 300 പവന്‍ സ്വര്‍ണവും ഒരു കോടിയിലധികം രൂപയും കവര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി വീട്ടുടമയുടെ ബന്ധു. ലോക്കര്‍ ഇരിക്കുന്ന സ്ഥലവും താക്കോല്‍ എവിടെയെന്നും കൃത്യമായി മനസിലാക്കിയാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് വീട്ടുടമ അഷ്‌റഫിന്റെ ഭാര്യാസഹോദരന്‍ ജാബിര്‍ പറഞ്ഞു. ലോക്കറും താക്കോലും വേറെ വേറെ മുറിയിലായിരുന്നുവെന്നും ജാബിര്‍ പ്രതികരിച്ചു. സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്ന അലമാര പൂട്ടി അതിന്റെ താക്കോല്‍ മറ്റൊരു ബെഡ്റൂമിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഈ അലമാരയുടെ താക്കോല്‍ മറ്റൊരു മുറിയിലുമായിരുന്നു. എന്നാല്‍ ഈ മുറികളില്‍ നിന്ന് മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഇതില്‍ നിന്ന് ലോക്കര്‍ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കള്‍ വന്നതെന്നാണ് കരുതുന്നതെന്നും എന്നാല്‍ മോഷണം നടത്തിയത് അറിയുന്ന ആളുകളാണോയെന്ന് പറയാന്‍ കഴിയില്ലെന്നും ജാബിര്‍ പറഞ്ഞു. കണ്ണൂര്‍ വളപട്ടണത്താണ് വന്‍...

തങ്ങളെ അപമാനിച്ച് മുസ്ലിം ലീഗിനെ തകർക്കാമെന്ന ധാരണ നല്ലതിനല്ല: പിഎംഎ സലാം

MALAPPURAM
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ താൻ പരിഹസിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയനെയാണ് താൻ വിമർശിച്ചതെന്നും അതാണ് സമസ്തയ്‌ക്കെതിരായി മാധ്യമങ്ങൾ പ്രചരിപ്പിച്ചതെന്നും പിഎംഎ സലാം പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പിന്‍റെ തുടക്കം മുതൽ മുഖ്യമന്ത്രി കളിച്ചുകൊണ്ടിരിക്കുന്ന വർഗീയ കാർഡിനെക്കുറിച്ച് നന്നായി അറിയാം. അദ്ദേഹത്തിൻറെ പ്രസ്താവനകളും പ്രചരണങ്ങളും എല്ലാവർക്കുമറിയാം. അപ്പോഴാണ് അദ്ദേഹം സ്വന്തം കാലിലെ മന്ത് മറയ്ക്കാൻ മുസ്ലിം ലീഗിൻറെ തലയിലേക്ക് ഓരോന്ന് ഇടുന്നതെന്നും സലാം ആരോപിച്ചു. അദ്ദേഹമടക്കമുള്ള സിപിഐഎം നേതാക്കന്മാർ പാണക്കാട് കുടുംബത്തെക്കുറിച്ചും തങ്ങളെക്കുറിച്ചും പറഞ്ഞ പ്രസ്താവനകൾ ഇന്നും ജീവനോടെ നിലനിൽക്കുന്നുണ്ട്. തങ്ങളെ അപമാനിച്ച് മുസ്ലിം ലീഗിനെ തകർക്കാമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. അത് നല്ലതിനല്ലെന്നും പിഎംഎ സ...

സംസ്ഥാനത്ത് വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് പണം തട്ടുന്നു; ലഭിച്ചത് നൂറുകണക്കിനു പരാതികൾ

Technology
കൊച്ചി: സംസ്ഥാനത്തു വ്യാപകമായി വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. ഹാക്ക് ചെയ്യപ്പെടുന്ന ആളുടെ വാട്‌സ്ആപ്പില്‍നിന്ന് ധനസഹായ അഭ്യര്‍ഥന നടത്തി പണം തട്ടുകയാണ്. എറണാകുളം ഉള്‍പ്പെടെ സൈബര്‍ പൊലീസിനു നൂറുകണക്കിനു പരാതികളാണ് ലഭിച്ചത്. ഒരാളുടെ വാട്‌സ്ആപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പര്‍ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്‌സ്ആപ്പ് നമ്പറുകള്‍ തുടര്‍ന്നു ഹാക്ക് ചെയ്യുന്നതാണു തട്ടിപ്പിന്റെ രീതി. വാട്‌സ്ആപ്പിലേക്ക് ഒരു ആറക്ക നമ്പര്‍ വന്നിട്ടുണ്ടാകുമെന്നും അതൊന്നു അയച്ചു നല്‍കുമോ എന്നും ചോദിച്ചാണു തട്ടിപ്പിന്റെ തുടക്കം. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അടുത്തു പരിചയമുള്ള ഏതെങ്കിലും അംഗത്തിന്റെ പേരിലാകും അഭ്യര്‍ഥനയെന്നതിനാല്‍ പലരും ഇതിനു തയാറാകും. ഈ ഒടിപി നമ്പര്‍ പറഞ്ഞു കൊടുക്കുന്നതോടെ വാട്‌സ്ആപ്പ് ഹാക്കാകും. ഹാക്ക് ചെയ്യുന്ന നമ്പര്‍ ഉള്‍പ്പെട്ടിട്ടുള്...

ആരും രാജിവയ്ക്കുന്നില്ല; കെ .സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം ബിജെപി

NATIONAL NEWS
ഡല്‍ഹി: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍റെ രാജി ആവശ്യം തള്ളി കേന്ദ്രനേതൃത്വം. ആരും രാജിവയ്ക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. യുഡിഎഫും എൽഡിഎഫും വ്യാജപ്രചരണം നടത്തുന്നു. ബിജെപി കേരള രാഷ്ട്രീയത്തിൽ മാറ്റം ഉണ്ടാക്കാനാണ് വന്നതെന്ന് ജാവഡേക്കർ എക്സിൽ കുറിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. പാലക്കാട്ടെയും കേരളത്തിലെയും തോൽവിയുടെ സാഹചര്യം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിജയസാധ്യത അട്ടിമറിക്കുന്ന രീതിയിൽ ശോഭാ സുരേന്ദ്രൻ പ്രവർത്തിച്ചുവെന്നും സുരേന്ദ്രൻ ആരോപിക്കുന്നു. ദേശീയ പ്രസിഡന്‍റ് ജെ.പി നദ്ധ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ്‌ എന്നിവരെയാണ് രാജി സന്നദ്ധത അറിയിച്ച...

ഭക്ഷണം കഴിച്ചു; പണം ചോദിച്ചപ്പോള്‍ തല്ല്; തട്ടുകടയില്‍ അക്രമം

IDUKKI, LOCAL NEWS
ഇടുക്കി കൂട്ടാറിൽ മദ്യപിച്ചെത്തിയവർ തട്ടുകട ആക്രമിച്ച ശേഷം പണവുമായി കവർന്നൊന്ന് പരാതി. കടയുടമയ്ക്കും ഭാര്യക്കും മർദ്ദനമേറ്റു. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് അന്വേഷണം തുടങ്ങി. നെടുങ്കണ്ടം കമ്പംമെട്ട് അന്തർ സംസ്ഥാന പാതയിൽ കൂട്ടാറിന് സമീപം ഒറ്റക്കിടയിലുള്ള ബിസ്മി തട്ടുകടയിലാണ് ഇന്നലെ രാത്രി മദ്യപസംഘം ആക്രമണം നടത്തിയത്.  ഭക്ഷണം കഴിച്ചശേഷം പണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കടയിലുള്ള സാധനങ്ങൾ അടിച്ചു തകർത്ത രണ്ടംഗസംഘം കടയുടമ നൗഷാദിനെ നിലത്തിട്ട് മർദ്ദിച്ചു. പരുക്കേറ്റ നൗഷാദ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.  നൗഷാദിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ റെജീന ബീവിക്കും പരുക്കുണ്ട്. ഇരുവരുടെയും പരുക്ക് ഗുരുതരമല്ല. ആക്രമണത്തിനുശേഷം പണപ്പെട്ടിയിലുണ്ടായിരുന്ന 10,000 ത്തിലധികം രൂപ അക്രമികൾ കവർന്നെന്നാണ് നൗഷാദിന്‍റെ പരാതി. സംഭവത്തിൽ സിസിടിവി ...

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര; പണിതീരാത്ത പാലത്തില്‍ നിന്ന് കാര്‍ താഴേക്ക് വീണു, മൂന്ന് മരണം

NATIONAL NEWS
ലഖ്‌നോ: ഗൂഗിള്‍ മാപ്പ് നോക്കി കാറില്‍ യാത്ര ചെയ്ത മൂവര്‍സംഘം പണിതീരാത്ത പാലത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു. കാര്‍ യാത്രക്കാരായ മെയിന്‍പുരി സ്വദേശി കൗശല്‍കുമാര്‍, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാര്‍, അമിത് കുമാര്‍ എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ പണിതീരാത്ത പാലത്തില്‍ ശനിയാഴ്ച രാത്രി ആയിരുന്നു അപകടം. ബറെയ്‌ലിയെയും ബദാവൂന്‍ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് അപകടം. മണല്‍ത്തിട്ടയില്‍ വീണ കാര്‍ തകര്‍ന്നനിലയില്‍ ഞായറാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടത്. കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയിലും കണ്ടെത്തി. ദതാഗഞ്ചില്‍ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിള്‍ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവര്‍ക്ക് അറിയാന്‍ സാധിച്ചില്ല. വേഗതയില്‍...

വഖഫ് ബില്ല്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം

NATIONAL NEWS
ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ശൈത്യകാല പാർലമെന്റ് ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ 20 വരെയാണ് സമ്മേളന കാലയളവ്. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് സര്‍ക്കാർ നീക്കം. വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. വഖഫ് ഉള്‍പ്പെടെ അഞ്ച് പുതിയ ബില്ലുകളും ഉള്‍പ്പെടെ 15 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്‍മാണങ്ങളില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വഖഫ് (ഭേദഗതി) ബില്ലും മുസ്സൽമാൻ വഖഫ് (റദ്ദുചെയ്യൽ) ബില്ലും ഉൾപ്പെടെ എട്ട് ബില്ലുകളാണ് ലോക്‌സഭയിലുള്ളത്​. മുസ്ലിം സമുദായം ഏറെക്കുറെ നിയന്ത്രിക്കുന്ന ബോർഡുകളിൽ നിന്നും ട്രിബ്യൂണലുകളിൽ ന...

കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്

ALAPPUZHA, LOCAL NEWS
ആലപ്പുഴ: കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയറില്‍ യുവാവിന്റെ കഴുത്ത് കുരുങ്ങുകയായിരുന്നു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മരം മുറിക്കുന്നത്തിനായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി സെയ്ദ് മരിക്കുന്നത്. തിരുവല്ല മുത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് അപകടം. കഴുത്തില്‍ കയര്‍ കുരുങ്ങിയതിന് പിന്നാലെ യുവാവ് ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. പങ്കാളിയും യുവാവിന്റെ രണ്ട് മക്കളും അപകടസമയം ബൈക്കിലുണ്ടായിരുന്നു. മൂവരും സുരക്ഷിതരാണ്. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു. യുവാവിന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ സ്വമേധയ കേസെടുക്കുകയും ചെയ്തു. ഗുരുതര അനാസ്ഥയെന്ന് ചൂണ്ടിക്കാട...

കോടതി നടപടികള്‍ റീല്‍സാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

MALAPPURAM
കോടതി നടപടികള്‍ റീല്‍സാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒമാനൂർ സ്വദേശി മൻസൂർ അലി (24)ക്കെതിരെയാണ് നടപടി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്കകത്തെ നടപടി ക്രമങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയ റീല്‍സായി പ്രചരിപ്പിക്കുകയായിരുന്നു. കോടതി മുറിയില്‍ നടപടിക്രമങ്ങളുടേയും വനിതാ ജീവനക്കാരുടേയും വീഡിയോ ഫോണില്‍ ചിത്രീകരിച്ച്‌ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് പ്രചരിപ്പിച്ചത്. ഇയാള്‍ തന്‍റെ പേരിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയില്‍ എത്തിയത്. ഇതിനിടെയാണ് കോടതിയുടെ നപടിക്രമങ്ങള്‍ ഫോണില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാവാൻ ഒരു ശ്രമം നടത്തിയത്. ഇത് യുവാവിനെ പണിയാവുകയായിരുന്നു. കേരള പൊലീസ് ആക്ടിലെ 120 (0), ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67 വകുപ്പ്, ഭാരതീയ ന്യായ സൻഹിത 73, 78 എന്നീ വകുപ്പുകള്‍ പ്രകാരം മലപ്പുറം പൊലീസാണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജുഡീഷ്യല്‍ ഫ...

ഹാജിമാർക്കുള്ള സാങ്കേതിക പരിശീലന ക്ലാസുകൾക്ക് തുടക്കം

KERALA NEWS
ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന ഹാജിമാർ രാജ്യത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും നന്മക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ- കായിക - വഖഫ് - ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ അഭ്യർത്ഥിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹാജിമാർക്ക് നടത്തുന്ന സാങ്കേതിക പരിശീലന ക്ലാസുകളുടെ സംസ്ഥാന തല ഉദ്ഘാടനം താനൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറം ജില്ലാ കളക്ടറും ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫീസറുമായ വി ആർ വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാർ വഴി ഹജ്ജിന് പുറപ്പെടുന്ന 14590 പേർക്കും ഇനി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കും പ്രയാസരഹിതമായി ഹജ്ജ് നിർവഹിച്ചു തിരിച്ചു വരാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . സംസ്ഥാനത്തെ 600 ഓളം ട്രൈനർമാരും 20 ഫാക്കൾട്ടി മെമ്പർമാരും പതിനാല് ജില്ലകളിലായി അറു...

ആലിപറമ്പിൽ മുഹയിദ്ധീൻ  മരണപ്പെട്ടു.

MARANAM
വേങ്ങര: എ ആർ നഗർ ശാന്തി വയൽ പള്ളിക്ക് സമീപം താമസിക്കുന്ന വേങ്ങര കുറ്റാളൂർ സ്വദേശി ആലിപറമ്പിൽ മുഹയിദ്ധീൻ (69) മരണപ്പെട്ടു. പിതാവ്: മോയിൻ ഹാജി (Late) ഭാര്യ: ഫാത്തിമ മങ്കര തൊടി (മലപ്പുറം) മക്കൾ : അബ്ദുള്ള, അബ്ദു റഹിമാൻ, അബ്ദു റഹിം (മൂവരും സൗദി) മുഹമ്മദ് (ഖത്തർ) ആബിദ, ആരിഫ. മരുമക്കൾ: മുഹമ്മദ് ശാക്കിർ (രാമപുരം), അരീഫ് (മോങ്ങം), ബുസ്താന ജാസ്മിൻ (പട്ടിക്കാട്), മുഹ്സിന (കോട്ടക്കൽ), ഫർഹാന (വളാഞ്ചേരി), സുമയ്യ (ആലപ്പുഴ) മയ്യിത്ത് നമസ്കാരം നാളെ രാവിലെ 10 മണിക്ക് ഇരുമ്പു ചോല ജുമുഅത്ത് പള്ളിയിൽ നടക്കും...

വേങ്ങര ബ്ലോക്ക് ബ്ലൂ കവർ ക്യാമ്പയിൻ ആരംഭിച്ചു.

VENGARA
വേങ്ങര ബ്ലോക്ക് ബ്ലൂ കവർ ക്യാമ്പയിൻ ആരംഭിച്ചു. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ബ്ലൂ കവർ ക്യാമ്പയിൻ ആരംഭിച്ചു. ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ദുരുപയോഗം സംബന്ധിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിച്ച ബോധവൽക്കരണ ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീർ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോക്ടർ ദീപ കെ.എം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനപ്രതിനികളും ആരോഗ്യ പ്രവർത്തകരും പൊതുജനങ്ങളും ക്യാമ്പയിൻ പ്രതിഞ്ജ എടുത്തു. ആരോഗ്യബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുഹിജാബി , ഡിവിഷൻ അംഗങ്ങളായ അബ്ദുൽ അസീസ് പറങ്ങോടത്ത്, രാധ രമേശ്, ജസീനാബി എന്നിവർ സംബന്ധിച്ചു കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ഹെൽത്ത് സ...

വഴിക്കടവിൽ വാഹനാപകടം ഒരാൾ മരിച്ചു

Accident
വഴിക്കടവിൽ വാഹനാപകടം ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. ബസ് സ്റ്റോപ്പിൽ ആളെ കയറ്റാൻ നിർത്തിയ ബസ്സിനു പിറകിൽ നിർത്തിയിട്ട ബൈക്കിന് മിനിലോറി ഇടിച്ച് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടി മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വിവരം. പരിക്ക് പറ്റിയ 2 പേരെ പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. പുളിക്കലങ്ങാടിയിൽ താമസിക്കുന്ന എറയത്തറ ഇബ്രാഹിം എന്നവരുടെ പേര മകൻ (യൂസുഫ് എന്നവരുടെ ചെറിയ മകൻ) സജാസ് (റഫീഖ് നിസാമി ഉസ്താദിൻ്റെ ദർസിൽ പഠിക്കുന്ന കുട്ടി) ആണ് മരണപ്പെട്ടത്...

കറണ്ടുബില്ലടയ്ക്കാൻ പറഞ്ഞതിന് KSEB ജീവനക്കാരന് ക്രൂരമര്‍ദ്ദനം

MALAPPURAM
കറണ്ട് ബില്ലടയ്ക്കാൻ ഫോണ്‍വിളിച്ച്‌ ആവശ്യപ്പെട്ട കെ എസ് ഇ ബി ഉദ്യോഗസ്ഥനെ ഉപഭോക്താവ് ഓഫീസിലെത്തി മർദ്ദിച്ചു. മലപ്പുറം ജില്ലയില്‍ വണ്ടൂർ സെക്ഷൻ ഓഫീസിലെ ലൈൻമാനായ കാപ്പില്‍ സി സുനില്‍ ബാബുവിനാണ് മർദ്ദനമേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയില്‍ തെങ്ങുകയറ്റ തൊഴിലാളിയായ പള്ളിക്കുന്ന് തച്ചുപറമ്ബൻ സക്കറിയ സാദിഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.നാല്‍പ്പത്തെട്ടുകാരനായ ഇയാള്‍ വെട്ടുകത്തിയുമായി ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്.രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കറണ്ട് ബില്ലടയ്ക്കാത്തവരുടെ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥർ ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിക്കിനെയും വിളിച്ചത്. ഇതില്‍ പ്രകോപിതനായി കെഎസ്‌ഇബി ഓഫീസില്‍ എത്തിയ സക്കറിയ സാദിഖ്, ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പുറകില്‍നിന്നും പിടിച്ചു തള്ളുകയും ക...

SKSSF സർഗലയം പൂക്കിപ്പറമ്പ് ക്ലസ്റ്റർ ചാമ്പ്യന്മാർ

TIRURANGADI
SKSSF പൂക്കിപ്പറമ്പ് മേഖല സർഗലയം സമാപിച്ചു. തെന്നല അറക്കൽ കതിരൊളിയിൽ നടന്ന സർഗലയത്തിൽ നൂറിലേറെ മത്സരയിനങ്ങളിൽ അഞ്ചു വേദികളിലായി നാന്നൂറോളം പ്രതിഭകൾ മാറ്റുരച്ചു. ജനറൽ, ത്വലബ, നിസ് വ , സഹ്റ , എന്നി നാല് വിഭാഗങ്ങളിലായി മത്സരം നടന്നു. ജനറൽ വിഭാഗത്തിൽ പൂക്കിപ്പറമ്പ് ക്ലസ്റ്റർ ഓവറോൾ ചാമ്പ്യന്മാരായി, തെന്നല ക്ലസ്റ്റർ , എടരിക്കോട് ക്ലസ്റ്റർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. ജനറൽ വിഭാഗത്തിൽ പൂക്കിപ്പറമ്പ് യൂണിറ്റിലെ മുഹമ്മദ് അജ്സൽ ടോപ്സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു. ത്വലഭ വിഭാഗത്തിൽ ആമിയ കോളേജ് പൂക്കിപ്പറമ്പ് ഒന്നാം സ്ഥാനം നേടി. മസ്ലകുൽ അൻവാർ ദർസ് ചെറുശ്ശോല രണ്ടും വസീല ദർസ് കാട്ടിലെ പള്ളി മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. ത്വലബ വിഭാഗത്തിൽ ചെറുശോല ദർസിലെ അൽ അമീൻ ടോപ്സ്റ്റാറായി തെരഞ്ഞെടുക്കപ്പെട്ടു. നിസ് വ വിഭാഗത്തിൽ തെന്നല ക്ലസ്റ്റർ, കോഴിച്ചെന ക്ലസ്റ്റർ, പൂക്കിപ്പറമ്പ് ക്ളസ്റ്റർ യഥാക്രമം ഒന്ന് രണ്...

എന്റെ പ്രിയ സഹോദരൻ രാഹുൽ, നിങ്ങളാണ് യഥാർത്ഥ ധൈര്യശാലി… പ്രിയങ്ക ഗാന്ധി

LOCAL NEWS, WAYANAD
വയനാട്ടിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,നിങ്ങളെന്നിലർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതയാക്കുന്നു. ഈ വിജയം നിങ്ങളോരോരുത്തരുടെയും വിജയമാണ്. ആ തോന്നൽ നിങ്ങളിലുണർത്തുന്ന രീതിയിലാകും എന്റെ പ്രവർത്തനമെന്ന് ഞാനുറപ്പുതരുന്നു. നിങ്ങളുടെ പ്രതീക്ഷകളും പ്രശ്നങ്ങളും ഉൾക്കൊള്ളുന്ന, നിങ്ങളിലൊരാളായിത്തന്നെ കൂടെയുണ്ടാകുന്ന ഒരു പ്രതിനിധിയെയാണ് തിരഞ്ഞെടുത്തതെന്ന് നിങ്ങൾക്കുറപ്പിക്കാം. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകാൻ ഞാൻ ഒരുങ്ങി കഴിഞ്ഞു. എനിക്ക് ഈ അവസരം സമ്മാനിച്ചതിന് ഒരായിരം നന്ദി. അതിലുമേറെ, നിങ്ങളെനിക്കു നൽകിയ സ്നേഹത്തിന് നന്ദി. ഈ യാത്രയിലുടനീളം എന്നോടൊപ്പം ഭക്ഷണമോ വിശ്രമമോ പോലുമില്ലാതെ നിന്ന ഐക്യ ജനാധിപത്യ മുന്നണിയിലെ എന്റെ സഹപ്രവർത്തകരോടും നേതാക്കളോടും പ്രവർത്തകരോടും എന്റെ ഓഫീസിലെ സുഹൃത്തുക്കളോടും ഞാൻ നന്ദി പറയുന്നു. നമ്മുടെ വിശ്വാസങ്ങളും നിലപാടുകളും വിജയത്തിലെത്തിക്കുന്നതിനായി പോരാളികളെപ്പോലെ പടപ...

860 വോട്ടിന് വേണ്ടിയായിരുന്നോ സരിനെ കൊണ്ടുവന്നത്? CPIM പ്രതിരോധത്തിൽ

LOCAL NEWS
രാഷ്ട്രീയ കേരളം ഏറെ കാത്തിരുന്ന ഉപതിരഞ്ഞെടുപ്പിൻെറ ഫലവും വന്നു. നിയമസഭ ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാടും ചേലക്കരയും ലോകസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന വയനാടും മുമ്പുണ്ടായിരുന്ന അതേ കക്ഷികൾ തന്നെയാണ് വിജയിച്ചുകയറിയത്. ഇതിൽ ഏറ്റവും കൂടുതൽ ആവേശകരമായത് പാലക്കാട്ടെ പോരിനായിരുന്നു. അപ്രതീക്ഷിതമായി ഡോ പി സരിൻ ഇടതുപക്ഷ സ്ഥാനാർത്ഥിയായി രംഗപ്രവേശം ചെയ്തത് മുതലായിരുന്നു ഇത്. നേരത്തെ കോൺഗ്രസിന്റെ ജില്ലയിൽ നിന്നുള്ള പ്രധാന നേതാവായിരുന്ന സരിൻ സ്ഥാനാർഥി തർക്കത്തെ തുടർന്നാണ് പാളയം മാറി ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയായത്. കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർഥിയായ രാഹുൽ മാങ്കൂട്ടത്തിൽ മുൻ എംഎൽഎ ഷാഫി പറമ്പിലിന്റെ മാത്രം നോമിനിയാണെന്ന് പറഞ്ഞാണ് സരിൻ ഇറങ്ങിപ്പോന്നത്. ഇതോടെ മണ്ഡലത്തിലെ വിജയം ഷാഫിയുടെ അഭിമാനപോരാട്ടമായി മാറി. മറുവശത്ത് ഇന്നലെ പാർട്ടിയിലേക്ക് വന്നൊരാൾ പെട്ടെന്ന് സ്ഥാനാർഥിയായതിലുള്ള അമർഷം ഇടതുപക്ഷ പ്രവർത്തകർക്കുണ...

ഡിഎംകെയ്ക്ക് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല; ചേലക്കരയിലെ ജനവിധി മാനിക്കുന്നു: എൻ കെ സുധീർ

LOCAL NEWS, THRISSUR
ചേലക്കര: ഡിഎംകെയ്ക്ക് പ്രതീക്ഷിച്ചതുപോലെ വോട്ട് ലഭിച്ചില്ലെന്ന് സ്ഥാനാര്‍ത്ഥി എന്‍ കെ സുധീര്‍ റിപ്പോര്‍ട്ടറിനോട്. ഇനി അധികം വോട്ട് നേടാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും കൂടുതല്‍ വോട്ട് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ചേലക്കരയിലെ ജനവിധി മാനിക്കുന്നു. എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു. യു ആര്‍ പ്രദീപിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ചേലക്കരയിലെ ജനവിധിയില്‍ പാഠം പഠിക്കേണ്ടത് കോണ്‍ഗ്രസാണ്. വയനാട്ടിലും പാലക്കാടും കണ്ടത് സര്‍ക്കാരിനെതിരായ ജനവിധിയാണെന്നും എന്‍ കെ സുധീര്‍ പ്രതികരിച്ചു. ഡിഎംകെ ഒരു മാസം പോലും തികയാത്ത ഒരു പാര്‍ട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ 4000 വോട്ട് കിട്ടിയാലും നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ എന്‍ ...

MTN NEWS CHANNEL

Exit mobile version