കേരളത്തിൽ സുലഭമായി ലഭിക്കുന്ന ഒരേയൊരു സാധനം മദ്യവും ലഹരി വസ്തുക്കളുമാണ്. മദ്യത്തെ ഇത്രയധികം പ്രോത്സാഹിപ്പിക്കുന്ന ഒരു ഗവൺമെൻറ് കേരള പിറവിക്കു ശേഷം ഉണ്ടായിട്ടില്ല. യുവതയെ മയക്കി കിടത്തി പ്രതികരണശേഷി ഇല്ലാത്തവരായി മാറ്റുന്നതിൽ നിന്നും സർക്കാറിന് താൽക്കാലിക ലാഭം ഉണ്ടാകുമെങ്കിലും ദൂരവ്യാപക പ്രത്യാഘാതമാണ് നമ്മെ കാത്തിരിക്കുന്നത് എന്ന് കേരള മധ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനയുടെ വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ഒ ജെ ചിന്നമ്മ പറഞ്ഞു. മധ്യനിരോധന ജനാധികാര നിയമം 232 447 വകുപ്പുകൾ പുനസ്ഥാപിക്കണമെന്നും മയക്കു വസ്തുക്കളിൽ നിന്ന് പുതുതലമുറയെ രക്ഷിക്കാൻ പാഠപുസ്തകങ്ങളിൽ ലഹരി വിരുദ്ധ പാഠങ്ങൾ ഉൾപ്പെടുത്താനും സർക്കാർ തയ്യാറാകണമെന്നും സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ടി എം രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു , സംസ്ഥാന വൈസ് പ്രസിഡണ്ട് ഏട്ടൻ ശുക പുരം , കെ ടി അബ്ദുൽ മജീദ് , അഷറഫ് മനരിക്കൽ , ഇ സത്യൻ മാസ്റ്റർ ,കാട്ടുങ്ങൽ അലവിക്കുട്ടി ബാഖവി , ടി മുഹമ്മദ് റാഫി , പി പി എ ബാവ , മണ്ണിൽ ബിന്ദു , മച്ചിങ്ങൽ സലാം ഹാജി , സുനിത സി, മുഹമ്മദ് ബാവ സി സി , വി പി സാവിത്രി , ഉണ്ണി തൊട്ടിയിൽ , റഷീദ പി കെ , ടിപി കരിയാത്തൻ . തുടങ്ങിയവർ സംസാരിച്ചു , ടിപി മുഹമ്മദലി സ്വാഗതവും ചന്ദ്രമതി ചെമ്പട്ട നന്ദിയും പറഞ്ഞു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com