വേങ്ങര ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, മെമ്പർമാരായ കുറുക്കൻ മുഹമ്മദ്, അബ്ദുൽ മജീദ് മടപ്പള്ളി, അബ്ദുൽ ഖാദർ സിപി, നുസ്രത്ത് അമ്പാടൻ, സെക്രട്ടറി അനിൽകുമാർ ജി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജസീന മോൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com